അവ്രിൽ ലാവിഗ്നെ

കാനഡയിലെ ചലചിത്ര അഭിനേത്രി
(അവ്രിൽ ലവിഗ്നെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അവ്രിൽ റമോണ ലാവിഗ്നെ പ്രശസ്തയായ ഒരു കനേഡിയൻ ഗായികയും ഗാനരചയിതാവുമാണ്.

അവ്രിൽ റമോണ ലാവിഗ്നെ
അവ്റിൽ കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ 2013 മേയിലെ ചിത്രം.
അവ്റിൽ കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ 2013 മേയിലെ ചിത്രം.
പശ്ചാത്തല വിവരങ്ങൾ
ജനനം (1984-09-27) 27 സെപ്റ്റംബർ 1984  (40 വയസ്സ്)
ബെല്ലെവില്ലി, ഒണ്ടാറിയോ, കാനഡ
വിഭാഗങ്ങൾPop punk, pop rock, alternative rock
തൊഴിൽ(കൾ)ഗായിക; ഗാനരചയിതാവ്
ഉപകരണ(ങ്ങൾ)Vocals, guitar, piano, drums
വർഷങ്ങളായി സജീവം1999 മുതൽ
ലേബലുകൾArista, RCA, Epic
വെബ്സൈറ്റ്avrillavigne.com

ജീവിതരേഖ

തിരുത്തുക

1984 സെപ്റ്റംബർ 27ന് ഒണ്ടാറിയോയിലെ ബെല്ലെവില്ലിൽ ജീൻ ക്ലോഡ് ജോസഫ് ലാവിഗ്നെയുടെയും ജൂഡിത്ത് റോസന്നയുടെയും മകളായി ജനിച്ചു. ലാവിഗ്നെ വളർന്നത് നപ്നീ പട്ടണത്തിലായിരുന്നു.

15-ാം വയസ്സിൽ ഷാനിയ ട്വെയിനിനൊപ്പം സംഗീതവേദിയിലെത്തി. 2002ൽ, ലാവിഗ്നെയുടെ 17-ാം വയസ്സിൽ ‘ലെറ്റ്‌ ഗോ’ എന്ന ആൽബത്തിലൂടെ സംഗീതലോകത്തിലേക്ക് എത്തി. ഈ ആൽബത്തിന്റെ പ്രകാശനത്തോടുകൂടി ലോകത്തിലെ ഏറ്റവും മികച്ച വിജയം കൈവരിച്ച ഒരു കലാകാരിയായി ലാവിഗ്നെ മാറി. ഈ ആൽബത്തിന്റെ മൂന്നു കോടിയിലേറെ കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്.

സംഗീതത്തിന് പുറമെ ലാവിഗ്നെ മറ്റു പല മേഖലകളിലേക്കും തന്റെേ ശ്രദ്ധ നല്കി. 2006ൽ ‘ഓവർ ദി ഹെഡ്‌ജ്’ എന്ന ആനിമേഷൻ ചിത്രത്തിലെ ഒരു കഥാപാത്രത്തിന് ലാവിഗ്നെ ശബ്ദം നല്കി. അതേ വർഷത്തിൽ തന്നെ ‘ഫാസ്റ്റ് ഫുഡ്‌ നേഷൻ’ എന്ന ചിത്രത്തിലൂടെ ആദ്യമായി അഭിനയ രംഗത്തെത്തി. 2009ൽ ‘ബ്ലാക്ക്‌ സ്റ്റാർ’ എന്ന നാമത്തിൽ തന്റെ ആദ്യ പെര്ഫും് ലാവിഗ്നെ പുറത്തിറക്കി. 2006 ജൂലൈയിൽ ലാവിഗ്നെ ടെറിക് വ്ഹില്ബ്ലേക യെ വിവാഹം ചെയ്തു. 3 വര്ഷഗത്തെ ദാമ്പത്യത്തിനൊടുവിൽ അവർ വേര്പിംരിഞ്ഞു. ആ സംഭവം ലാവിഗ്നെയുടെ സംഗീതത്തെ ബാധിച്ചില്ല. അതിനു ശേഷം ലാവിഗ്നെയുടെ 4ആം ആല്ബലത്തിന്റെര നിര്മ്മാ ണം വ്ഹില്ബ്ലേ നിര്വലഹിച്ചു. ടിം ബര്ട്ടശണിന്റെഹ പ്രശസ്ത ചിത്രമായ ‘ആലിസ് ഇൻ വണ്ടര്ലാന്റ് എന്ന ചിത്രത്തിനായി ആലീസ് എന്ന ഗാനം ലാവിഗ്നെ ആലപിച്ചു. 2013ൽ, ചാഡ് ക്രൊയിജര് എന്ന സംഗീതജ്ഞനെ ലാവിഗ്നെ വിവാഹം ചെയ്തു.

"https://ml.wikipedia.org/w/index.php?title=അവ്രിൽ_ലാവിഗ്നെ&oldid=2310774" എന്ന താളിൽനിന്ന് ശേഖരിച്ചത്