ഒറാങ്ങുട്ടാങ്ങുളെക്കുറീച്ച് ഗവേഷണ നിരീക്ഷണങ്ങൾ നടത്തിയ പ്രസിദ്ധ പ്രൈമറ്റൊളജി ശാസ്ത്രജ്ഞയാണ് ബിറുത്തെ ഗാൽഡീക്കാസ്സ്.
ജർമനിയിൽ ജനിച്ച ബിറുത്തെയുടെ മാതാപിതാക്കൾ ലിത്ത്വെനിയകാരായിരുന്നു.പിൽക്കാലത്ത് കനേഡിയൻ പൗരത്ത്വം സികരിക്കുയായിരുന്നു ബിറുത്തെ. ബിരുദം മനശാസ്ത്രത്തിലും, മൃഗശാസ്ത്രത്തിലും കരസ്ഥമാക്കിയ ശേഷം നരവംശ പഠനത്തിൽ ഡോക്ടറേറ്റ് നേടി. പഠന വേളയിലാണ് പ്രസിദ്ധ നരവംശ ശാസ്ത്രജഞനായ ലൂയി ലീക്കിയെ കണ്ടുമുട്ടുന്നതും ഒറാഗുട്ടാങ്ങുളെക്കുറിച്ച് പഠിക്കാൻ താല്പര്യം കാണീക്കുന്നതും
ജെയിൻ ഗുഡാൽ,ഡയാൻ ഫോസി, ബിറുത്തെ ഗാൽഡിക്കാസ്സ് എന്നീ മൂന്നു വനിതാ പ്രൈമറ്റൊളജി വിദഗ്ദ്ധരെ ട്രൈമേറ്റ്സ് എന്നും ലീക്കി മാലാഖമാർ(ലീക്കിസ് ഏൻജൽസ് )എന്നും ഓമനപൂർവ്വം പരാമർശിക്കാറുണ്ട്.

Birutė Marija Filomena Galdikas
ജനനം (1946-05-10) 10 മേയ് 1946  (74 വയസ്സ്)
Wiesbaden, Germany
അറിയപ്പെടുന്നത്Study of orangutans, conservation
പ്രധാന പുരസ്കാരങ്ങൾTyler Prize for Environmental Achievement (1997)
Dr Birute Galdikas.jpg

പ്രവർത്തനങ്ങൾതിരുത്തുക

നാലു പതിറ്റാണ്ടോളം നീണ്ടു നിൽക്കുന്നതും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതുമായ ബിറുത്തെയുടെ പഠനങ്ങൾ ഒരു സ്തനജീവിയിൽ നടത്തപ്പെട്ടിട്ടുള്ള ഏറ്റവും ബൃഹത്തായതും ഏറ്റവും ദൈർഘ്യമേറിയതുമായവയായി കരുതപ്പെടുന്നു.ബിറുത്തെയ്ക്ക് മുമ്പ് ഒറാങ്ങുകളെക്കുറിച്ച് പുറം ലോകം ഒന്നും തന്നെ അറിഞ്ഞിരുന്നില്ല. ഇന്തോനേഷ്യൻ വനാന്തങ്ങളിൽ കടന്നു ചെന്നാണ് വെള്ളക്കാരിയായ ബിറുത്തെ ഈ ജന്തുക്കളെ പഠിക്കുന്നത്. ബിറുത്തെയുടെ ചില നിരീക്ഷണങ്ങൾ

 • വന്യപരിതസ്ഥതിയിൽ ഒറാങ്ങുട്ടാങ്ങുകൾ ഏകദേശം എട്ട് വർഷത്തിലൊരിക്കൽ മാത്രമേ പ്രസവിക്കൂ
 • അവ കഴിക്കുന്നു 400 ൽ ഏറെ ഭക്ഷണ സാധനങ്ങൾ ബിറുത്തെ രേഖപ്പെടുത്തി.
 • ഈ ജന്തുക്കളുടെ സാമൂഹ്യ ഘടനയും , ഇണ ചേരൽ സ്വഭാവങ്ങളേയും നിരീക്ഷിച്ച് അവയെക്കുറിച്ച സമീപ വാസികൾക്കും ഗവണ്മെന്റിനു ബോധവൽക്കരണം നടത്തി
 • Orangutan Foundation International എന്ന സംഘടനയ്ക്ക് രൂപം നൽകി. ഈ മൃഗങ്ങളുടെ സംരക്ഷണത്തിനും നിലനിലനില്പിനും ബോർണിയോ വനങ്ങളുടെ തന്നെ അതിജീവനത്തിനും വേണ്ടീ ഇപ്പോഴും ബിറുത്തെ സജീവമാണ്.

അവാർഡുകൾ അംഗീകാരങ്ങൾതിരുത്തുക

 * Indonesia’s Hero for the Earth Award (Kalpataru)
  *Tyler Prize for Environmental Achievement
  *Institute of Human Origins Science Award
 * Officer, Order of Canada
 * PETA Humanitarian Award
 * United Nations Global 500 Award
  *Sierra Club Chico Mendes Award
  *Eddie Bauer Hero for the Earth
  *Queen Elizabeth II Commemorative Medal (Canada)
 * Chevron Conservation Award
  *Pride of Lithuania Award
  *Gold Medal for Conservation, Chester Zoological Society (UK)
  *Explorer and Leadership Award, Royal Geographic Society of Spain
 *Queen Elizabeth II Jubilee Medal (Canada)
 * Satya Lencana Pembangunan Medal (Indonesia)
"https://ml.wikipedia.org/w/index.php?title=ബിറുത്തെ_ഗാൽഡികാസ്സ്&oldid=3353508" എന്ന താളിൽനിന്ന് ശേഖരിച്ചത്