ജെയിൻ ഗുഡാൽ
1934 ഏപ്രിൽ മൂന്നിന് ജനിച്ച ജെയിൻ ഗുഡാൽ[1] പ്രൈമേറ്റുകളെക്കുറിച്ചും നരവംശശാസ്ത്രത്തെക്കുറിച്ചും മൃഗസ്വഭാവങ്ങളെക്കുറിച്ചും പഠനവും ഗവേഷണവും നടത്തുന്ന ലോകപ്രസിദ്ധിയാർജ്ജിച്ച ഒരു വ്യക്തിയാണ്.[2] ഐക്യരാഷ്ട്രസഭയുടെ സമാധാനവാഹകയും ആണ് ശ്രീമതി ഗുഡാൽ.ചിമ്പാൻസികളെപ്പറ്റിയുള്ള അറിവിൽ ലോകത്തെ ഏറ്റവും അഗ്രഗണ്യയായാണ് ഗുഡാലിനെ കരുതുന്നത്. ടാൻസാനിയയിലെ ഗൊംബെ സ്ടീം നാഷണൽ പാർക്കിൽ [3]ചിമ്പാൻസികളുടെ കുടുംബ-സാമൂഹ്യ ജീവിതത്തെക്കുറിച്ച് 45 വർഷം നീണ്ടുനിന്ന പഠനങ്ങളാണ് ഇവരെ ഏറ്റവും ശ്രദ്ധേയയാക്കിയത്. മൃഗസംരക്ഷണപ്രവർത്തനങ്ങളിലും ഗുഡാലിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. 1996 ൽ നോൺ ഹുമൺ റൈറ്റ്സ് പ്രൊജക്ട് ബോർഡ് സ്ഥാപിതമായ ശേഷം അതിൽ അംഗമായിരുന്നു.[4][5]
ജെയിൻ ഗുഡാൾ ഡി. ബി. ഇ. | |
---|---|
ജനനം | |
കലാലയം | ന്യൂൻഹം കോളേജ്, കേംബ്രിഡ്ജ് ഡാർവിൻ കോളേജ്, കേംബ്രിഡ്ജ് |
അറിയപ്പെടുന്നത് | ചിമ്പാൻസികളെപ്പറ്റിയുള്ള പഠനം, മൃഗസംരക്ഷണം |
പുരസ്കാരങ്ങൾ | ഡി. ബി. ഇ. (2004) |
ശാസ്ത്രീയ ജീവിതം | |
ഡോക്ടർ ബിരുദ ഉപദേശകൻ | റോബർട് ഹൈൻഡ് |
ചിമ്പാൻസികളെ പഠിച്ച ജെയിൻ ഗുഡാലും, ഒറാംഗ് ഉട്ടാങ്ങുകളെ നീരിക്ഷിച്ച ബിറുത്തെ ഗാൽഡികാസും, ഗൊറിലകളെ പഠനവിധേയമാക്കിയ ഡയാൻ ഫോസിയും കൂടിചേരുന്ന വനിത പ്രൈമെറ്റോളജി ത്രിമൂർത്തികൾ ട്രൈമേറ്റ്സ് എന്ന് ഓമനപൂർവ്വം വിളിക്കപ്പെട്ടിട്ടുണ്ട്.
വിഖ്യാതനായ നരവംശ ശാസ്ത്രജ്ഞൻ ലൂയി ലീക്കിയുടെ ശിഷ്യ/സഹപ്രവർത്തകരായിരുന്ന മൂവരേയും ലീക്കി മാലാഖമാർ (Leakeys Angels) എന്നും വിളിക്കപ്പെട്ടിട്ടുണ്ട്. ഏറെ ജനപ്രിയമായിരുന്ന ചാർളീസ് ഏഞ്ചൽസ് (Charleys Angels) എന്ന ടെലിവിഷൻ സീരിയലിന്റെ ചുവടു പിടിച്ച് നൽകപ്പെട്ട പേരാണിത്. ത്രിമൂർത്തികളിലെ ഗാൾഡിക്കാസ് തന്നെ കണ്ടുപിടിച്ച ഈ പേരിനു ഇന്ന് സാർവ്വത്രിക പ്രസിദ്ധി ലഭിച്ചു കഴിഞ്ഞു.
ജീവിതത്തിലെ ആദ്യ കാലം
തിരുത്തുക1934 ഏപ്രിൽ 3 ന് ഇംഗ്ലണ്ടിലെ ഹാംപ്സ്റ്റഡിൽ ജനിച്ച ഗുഡാലിന് ചെറുപ്പത്തിൽ തന്നെ തന്റെ പിതാവ് നൽകിയ ജൂബിലി എന്ന് പേരുള്ള ഒരു ചിമ്പാൻസിയുടെ പാവയിൽ നിന്നാണ് അവരുടെ മൃഗസ്നേഹം ആരംഭിക്കുന്നത്. ഇപ്പോഴും അവർ അത് സൂക്ഷിച്ചുവച്ചിട്ടുണ്ട്.
ആഫ്രിക്കയിൽ
തിരുത്തുകആഫ്രിക്കയോടും മൃഗങ്ങളോടും വലിയ സ്നേഹം പുലർത്തിയിരുന്ന ഗുഡാൽ അന്ന് ബ്രിട്ടന്റെ കീഴിലായിരുന്ന ടാൻസാനിയയിൽ ആയിരുന്നു ചിമ്പാൻസികളെക്കുറിച്ചുള്ള പഠനത്തിൽ ഏർപ്പെട്ടത്.1960 ജൂണിൽ ടാൻസാനിയയിലെ ഗോംബെ സ്ട്രീം ഗെയിം റിസർവിൽ പ്രവേശിച്ച ഗുഡാൾ പിന്നീട് 20 വർഷങ്ങൾ കൊടുംകാടിനുള്ളിൽ വസിച്ചു. ചിമ്പാൻസികൂട്ടത്തോടൊപ്പം പാർത്ത് അവയുടെ പെരുമാറ്റരീതികളും പ്രകടനങ്ങളുമൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ചു. മനുഷ്യരെപ്പോലെതന്നെ കുടുംബ സാമൂഹികബന്ധങ്ങൾ പുലർത്തുന്ന അവയുടെ ബുദ്ധിപരവും വൈകാരികവുമായ പലതലങ്ങളും ആദ്യം കണ്ടെത്തിയത് ഗുഡാളാണ്. നാഷണൽ ജോഗ്രഫിക് സൊസൈറ്റി ഡോക്യുമെൻററിയിലൂടെ ഈ ദൗത്യത്തെക്കുറിച്ച് ലോകത്തെയറിയിച്ചു. ഷാഡോസ് ഓഫ് മാൻ, ചിമ്പാൻസീസ് ഓഫ് ഗോംബെ എന്നിങ്ങനെ പ്രശസ്തമായ നിരവധി ഗ്രന്ഥങ്ങളും ഗുഡാൾ രചിച്ചു.
അംഗീകാരങ്ങൾ
തിരുത്തുകപരിസ്ഥിതിക്കുവേണ്ടിയും മൃഗസ്നേഹത്തിനുവേണ്ടിയും എന്നും നിലകൊണ്ടിട്ടുള്ള ഗുഡാലിനെത്തേടി നിരവധി പുരസ്കാരങ്ങൾ എത്തുകയുണ്ടായി. ധാരാളം പുസ്തകങ്ങളും സിനിമകളും അവരെക്കുറിച്ച് ഉണ്ടായിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ The Biography Channel (2010). "Jane Goodall Biography". Archived from the original on 10 August 2010. Retrieved 28 July 2010.
- ↑ Holloway, M. (1997) Profile: Jane Goodall – Gombe's Famous Primate, Scientific American 277(4), 42–44.
- ↑ "Jane in the Forest Again". National Geographic. April 2003. Retrieved 17 November 2014.
- ↑ "About Us". NhRP Website. Nonhuman Rights Project. Archived from the original on 26 ജൂൺ 2012. Retrieved 3 സെപ്റ്റംബർ 2013.
- ↑ "2013 is here, and we are ready!". NhRP Website. Nonhuman Rights Project. 16 ജനുവരി 2013. Archived from the original on 14 ഒക്ടോബർ 2013. Retrieved 3 സെപ്റ്റംബർ 2013.
The following year, I created the Center for the Expansion of Fundamental Rights, Inc. (CEFR), which is now the Nonhuman Rights Project, Inc., with Jane Goodall as a board member.