രണ്ടു പ്രാവശ്യം ഒഡീഷയുടെ മുഖ്യമന്ത്രിയായിരുന്ന രാഷ്ടീയപ്രവർത്തകനായിരുന്നു ബിജു പട്നായിക് (ഒറിയ:ବିଜୁ ପଟ୍ଟନାୟକ; 5 മാർച്ച് 1916 – 17 ഏപ്രിൽ 1997).

Biju Patnaik
3rd Chief Minister of Orissa
ഓഫീസിൽ
5 March 1990 – 15 March 1995
മുൻഗാമിHemananda Biswal
പിൻഗാമിJanaki Ballabh Pattanaik
ഓഫീസിൽ
23 June 1961 – 2 October 1963
മുൻഗാമിHarekrushna Mahatab
പിൻഗാമിBiren Mitra
Union Minister, Steel, Mines and Coal
ഓഫീസിൽ
March 1977 – Jan 1980
പ്രധാനമന്ത്രിMorarji Desai
മണ്ഡലംKendrapara (Lok Sabha constituency)
വ്യക്തിഗത വിവരങ്ങൾ
ജനനം
Bijayananda Patnaik

(1916-03-05)5 മാർച്ച് 1916
Cuttack, Orissa, British India
മരണം17 ഏപ്രിൽ 1997(1997-04-17) (പ്രായം 81)
New Delhi
രാഷ്ട്രീയ കക്ഷിJanata Dal
മറ്റ് രാഷ്ട്രീയ
അംഗത്വം
Indian National Congress, Utkal Congress
പങ്കാളിGyan Patnaik
കുട്ടികൾPrem Patnaik,
Naveen Patnaik,
Gita Mehta
അൽമ മേറ്റർRavenshaw College
തൊഴിൽPilot, politician


മുൻ കാലം

തിരുത്തുക

അശാലതാ പട്നായിക്കിന്റെയും ലക്ഷ്മീനാരായണിന്റെയും മകനായി, 1916 മാർച്ച് 17-ന് ബിജു പട്നായിക് കട്ടക്കിൽ ജനിച്ചു. ഒഡിഷയിലെ റാവെൻഷാ കൊളേജിലാണു അദ്ദേഹം പഠിച്ചത്. പൈലറ്റ് ആകാനുള്ള താല്പര്യം കാരണം അദ്ദേഹം പഠനം പാതി വഴി ഉപേക്ഷിച്ച് വ്യോമയാന പരിശീലനത്തിനായി ചേർന്നു. ആദ്യം സ്വകാര്യ വിമാനങ്ങളിൽ പറക്കാൻ തുടങ്ങിയ അദ്ദേഹം, രണ്ടാം ലോക മഹാ യുദ്ധത്തിന്റെ ആരംഭത്തിൽ, റോയൽ ഇന്ത്യൻ എയർഫോഴ്സിൽ ചേരുകയും വ്യോമ ഗതാഗത കമാന്റിന്റെ പ്രധാനി ആവുകയും ചെയ്തു. ഈ സേവനത്തിൽ ഇരിക്കുമ്പോൾ തന്നെ ദേശീയ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനാവുകയും, വ്യോമയാന ഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ചു ഇന്ത്യൻ പട്ടാളക്കാർക്കു അന്നത്തെ രഹസ്യ വിവരങ്ങൾ കൈമാറുകയും ചെയ്തു.അന്നത്തെ അച്ചുതണ്ടു ശക്തികൾക്കെതിരായി യുദ്ധം ചെയ്യുകയും,ആയതിനാൽ അദ്ദേഹത്തിന് 2 വർഷം മാത്രമെ ജയിലിൽ കഴിയേണ്ടി വന്നുള്ളൂ.സ്വതന്ത്രഭാരതത്തിലും അദ്ദേഹം വ്യോമയാനങ്ങൾ പറത്തിയിട്ടുണ്ട്.

ഇന്തോനേഷ്യൻ സ്വാതന്ത്ര്യസമരത്തിലുള്ള പങ്ക്

തിരുത്തുക

ഭാരതീയ സ്വാതന്ത്ര്യ സമര സമയത്ത് ജവഹർലാൽ നെഹ്രുവുമായി അദ്ദേഹം സമ്പർക്കം പുലർത്തിയിരുന്നു. അദ്ദേഹം നെഹ്രുവിന്റെ വിശ്വസ്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു. പ്രാചീന കാലം മുതലേ ഇന്ത്യയുമായി പരമ്പരാഗത ബന്ധമുണ്ടായിരുന്ന ഇന്തോനേഷ്യൻ ജനതയുടെ സ്വാതന്ത്യസമരങ്ങളോട് നെഹ്രൂവിന് വലിയ സഹാനുഭൂതിയുണ്ടായിരുന്നു. ജപ്പാൻകാർ കീഴടക്കുന്നതിനു മുൻപു ഇന്തോനേഷ്യ 1816 മുതൽ 1941 വരെ ഡച്ചുകാരുടെ കീഴിലായിരുന്നു.രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ തകർന്നപ്പോൾ,1945, ആഗസ്റ്റ് 17 ന് ഇന്തോനേഷ്യൻ സ്വാതന്ത്ര്യസമരനേതാക്കൾ ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഡച്ച് ഗവണ്മെന്റ് തങ്ങളുടെ അധികാരം തിരിച്ചുപിടിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു.പ്രസിഡന്റ് സുഹാർത്തോയുടെ ഗവണ്മെന്റ് ഇതിനെതിരെ വമ്പിച്ച പ്രചാരണം തുടങ്ങി. 1945 നവംബർ 14ന് ഇന്തോനേഷ്യൻ പ്രധാനമന്ത്രിയായിത്തീർന്ന സ്ജഹ്രീർ, സുകർണോയുടെ വിശ്വസ്തനായിരുന്നു. ആ സമയം ഇന്ത്യയുടെ ഇടക്കാല സർക്കാരിലെ വിദേശകാര്യമന്ത്രിയായിരുന്നു,നെഹ്രു. 1946ൽ അരി, തുണി, കൃഷിഉപകരണങ്ങൾ, ടയർ എന്നിവ ഇന്തോനേഷ്യക്കു നൽകാൻ ഇന്ത്യാ ഗവണ്മെന്റുമായി ധാരണയായി. 1947 മാർച്ച് 23-ന് നെഹ്രു 22 ഏഷ്യൻ രാജ്യങ്ങളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി. ഏഷ്യൻ രാജ്യങ്ങളുടെ ആദ്യ കൂട്ടായ്മയായിരുന്നു,ഇത്. സ്ജഹ്രീർ, ഇതിലെ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. ഡച്ചുകാരുമായി ഇന്തോനേഷ്യൻ ഗവണ്മെന്റ് ഉടമ്പടി ഒപ്പു വച്ചിരുന്നെങ്കിലും അവർ തുടരെത്തുടരെ ഇന്തോനേഷ്യയിൽ കുഴപ്പങ്ങൾ സൃഷ്ടിച്ചുവന്നു. അവസാനം, 1947 ജൂലൈ 21-നു ഡച്ചുകാർ ഇന്തോനേഷ്യയിൽ വലിയ തോതിൽ ആക്രമണമാരംഭിച്ചു. പെട്ടെന്നു തന്നെ പ്രസിഡന്റ് സുഹാർത്തൊ, സ്ജഹ്രീറിനെ കണ്ട് ഉടനെ രാജ്യം വിടുവാനും ലോകം മുഴുവനും സഞ്ചരിച്ചു ഡച്ചുകർക്കെതിരായി അഭിപ്രായരൂപീകരണം നടത്താനും, തങ്ങളുടെ സുഹൃദ് രാജ്യങ്ങളെ സ്ഥിതി ബോധ്യപ്പെടുത്തി ഐക്യരാഷ്ട്ര സഭയ്ക്കു മുന്നിൽ പ്രശ്നം ഉയർത്തിക്കൊണ്ടുവരാനും ആജ്ഞ നൽകി. അദ്ദേഹം പക്ഷേ രാജ്യ വിട്ടു പുറത്തുവരാൻ ശ്രമിച്ചെങ്കിലും ഇന്തോനേഷ്യയുടെ കര വായു മേഖലകളെല്ലാം ഡച്ചു നിയന്ത്രണത്തിലായിരുന്നതിനാൽ കഴിഞ്ഞില്ല.

ഈ പ്രതിസന്ധിയിൽ നെഹ്രു ഇന്തോനേഷ്യയെ സഹായിക്കാൻ തയ്യാറായി.അദ്ദേഹം തന്റെ വിശ്വസ്തനും ആത്മസുഹൃത്തുമായ ബിജു പട്നായിക്കിനെ ഈ ജോലി ഏൽപ്പിച്ചു. പ്രഗല്ഭനായ വൈമാനികനും സാഹസികകൃത്യങ്ങൾക്കു തല്പരനുമായിരുന്നു അദ്ദേഹം, ബിജു പട്നായിക്ക് പെട്ടെന്നു തന്നെ പ്രവർത്തിച്ചു. ചരിത്രം വായിച്ചതിൽ നിന്നും കലിംഗവും ഇന്റോനേഷ്യയുമായി പ്രാചീനകാലം തൊട്ടേയുള്ള സംസ്കാരികമായ ബന്ധം അദ്ദേഹത്തിനു ബോധ്യമായിരുന്നു. ഇന്റോനേഷ്യയുടെ ചരിത്രത്തിലെ നിർണ്ണായകമായ സമയത്ത് അവരെ സഹായിക്കാൻ അദ്ദേഹം തയ്യാറായി. അദ്ദേഹം നേരെ ജാവയിലേക്കു തന്റെ ഡെക്കോട്ട വിമാനത്തിൽ പറന്നു. ജാവ ദ്വീപിൽ നിന്നും സുൽത്താൻ സ്ജഹ്രീറിനെ 1947 ജൂലൈ 22നു കയറ്റി ജൂലൈ 24നു സിംഗപ്പൂർ വഴി ഇന്ത്യയിലെത്തിച്ചു. അവസാനം സ്ജഹ്രീർ തന്റെ ദൗത്യം പൂർത്തിയാക്കി. അദ്ദേഹത്തിന്റെ ഈ സാഹസകൃത്യത്തിനു ഇന്തോനേഷ്യൻ സർക്കാർ തങ്ങളുടെ രാജ്യത്തിന്റെ ബഹുമാന്യ പൗരത്വം നൽകി ആദരിക്കുകയും, അത്യപൂർവമായി മാത്രം വിദേശികൾക്ക് നൽകിവരുന്ന, അവരുടെ ഏറ്റവും വലിയ ബഹുമതിയായ 'ഭൂമിപുത്ര' ബിജു പട്നായകിനു സമ്മാനിക്കുകയും ചെയ്തു.1996-ൽ ഇന്തോനേഷ്യ തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ അൻപതാം വർഷികാഘോഷസമയത്ത്, ബിജു പട്നായകിന് അവിടുത്തെ ഏറ്റവും ഉയർന്ന ദേശീയ പുരസ്കാരമായ 'ബിന്താങ് ജാസു ഉതമ' നൽകി ആദരിച്ചു.

ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തിന്റെ നേട്ടങ്ങൾ

തിരുത്തുക

കലിംഗ എന്ന പേരിൽ അദ്ദേഹം അനേകം സംരംഭങ്ങൾ തുടങ്ങി. 1951ൽ അദ്ദേഹമാണു കലിംഗ പ്രൈസ് ഏർപ്പെടുത്തിയത്. ശാസ്ത്ര സങ്കേതിക വിദ്യകൾ ജനകീയമാക്കുന്നവർക്കു നൽകുന്ന സമ്മാനമാണിത്. യുനെസ്കോയാണ് ഈ സമ്മാനം നൽകിവരുന്നത്.

ഫുട്ബാളിൽ കലിംഗ കപ്പ് ഏർപ്പെടുത്തിയതും അദ്ദേഹമായിരുന്നു.

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
  • 1996-ൽ കട്ടക്ക്, അസ്‌ക്ക എന്നീ ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചു. [1]
  • 1977-ൽ കേന്ദ്രപ്പാറ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ച് വിജയിച്ച ബിജു പട്‌നായിക് കേന്ദ്രമന്ത്രിസഭയിൽ ഉരുക്ക്-ഖനി മന്ത്രിയായി.

കുടുംബം

തിരുത്തുക

ഗ്യാൻ പട്നായകിനെ അദ്ദേഹം വിവാഹം കഴിച്ചു. മകൻ നവീൻ പട്നായിക് ആണു ഇപ്പോഴത്തെ ഒഡിഷ മുഖ്യമന്ത്രി. മകൾ ഗീതാമെഹ്ത ഒരു ഇംഗ്ലീഷ് എഴുത്തുകാരിയാണ് .മൂത്ത മകൻ പ്രെം പട്നായിക് ഒരു വ്യവസായിയും ആകുന്നു.

പുറം കണ്ണികൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-04-01. Retrieved 2019-04-01.
"https://ml.wikipedia.org/w/index.php?title=ബിജു_പട്നായിക്&oldid=3929503" എന്ന താളിൽനിന്ന് ശേഖരിച്ചത്