ബാർബറ ഹെർഷേ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ നടിയായ ബാർബറ ഹെർഷേ (ജനനം: ബാർബറ ലിൻ ഹെർസ്സ്റ്റീൻ, ഫെബ്രുവരി 5, 1948)[1] ബാർബറ സീഗൽ എന്ന പേരിലും അറിയപ്പെട്ടിരുന്നു.[2] വെസ്റ്റേൺ ആൻഡ് കോമഡിസ് ഉൾപ്പെടെ ടെലിവിഷനിലും സിനിമയിലും വിവിധ തരത്തിലുള്ള വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഈ രംഗത്ത് 50 വർഷത്തിലേറെയായി അവർ സജീവമാണ്.1965 -ൽ തൻറെ 17-ാം വയസ്സിൽ അഭിനയം തുടങ്ങി. എന്നാൽ 1980-കളുടെ രണ്ടാം പകുതി വരെ വളരെ വിമർശനങ്ങളൊന്നും നേരിട്ടില്ല. ആ സമയത്ത് ചിക്കാഗോ ട്രിബ്യൂൺ അവരെ അമേരിക്കയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി വിശേഷിപ്പിച്ചിരുന്നു.[3]

ബാർബറ ഹെർഷേ
ഹെർഷേ (2016 ൽ)
ജനനം
ബാർബറ ലിൻ ഹെർസ്റ്റെൻ

(1948-02-05) ഫെബ്രുവരി 5, 1948  (76 വയസ്സ്)
തൊഴിൽനടി
സജീവ കാലം1965–സജീവം
ജീവിതപങ്കാളി(കൾ)
സ്റ്റീഫൻ ഡഗ്ലസ്
(m. 1992; div. 1993)
പങ്കാളി(കൾ)ഡേവിഡ് കാറഡൈൻ
(1969–1975)
നവീൻ ആൻഡ്രൂസ്
(1998–2009)
കുട്ടികൾ1

1990-ൽ എ കില്ലിംഗ് ഇൻ എ സ്മാൾ ടൌൺ എന്ന ചിത്രത്തിലെ അഭിനയത്തിന് അവർക്ക് മിനിസീരിസ് / ടി.വി. മൂവിയിൽ മികച്ച നടിക്കുള്ള എമ്മി അവാർഡും ഗോൾഡൻ ഗ്ലോബ് അവാർഡും ലഭിക്കുകയുണ്ടായി.1988-ൽ ദ ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രിസ്റ്റ് എന്ന ചലച്ചിത്രത്തിൽ "മേരി മഗ്ദലേന" എന്ന കഥാപാത്രത്തിന്റെ അഭിനയത്തിനും, പോർട്രെയ്റ്റ് ഓഫ് എ ലേഡി (1996) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനും മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷനുകളും ലഭിച്ചിരുന്നു. രണ്ടാമത്തെ ചിത്രത്തിന് മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും മികച്ച സഹനടിക്കുള്ള ലോസ് ഏഞ്ചൽസ് ഫിലിം ക്രിട്ടിക്സ് പുരസ്കാരവും കരസ്ഥമാക്കി. കൂടാതെ, ഷൈ പീപ്പിൾ (1987), എ വേൾഡ് അപ്പാർട്ട് (1988) എന്നിവയിലെ അഭിനയത്തിന് കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയ്ക്കുള്ള രണ്ട് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വൂഡി അലെൻ എന്ന നടനോടൊപ്പം ഹന്നാ ആൻഡ് ഹെർ സിസ്റ്റേഴ്സ് (1986), ഗാരി മാർഷലിന്റെ മെലോഡ്രാമ ബീച്ചെസ് (1988) എന്നീ ചലച്ചിത്രത്തിലെ അഭിനയത്തിനും മികച്ച സഹനടിക്കുള്ള ബ്രിട്ടീഷ് അക്കാഡമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഡാരെൻ അരനോഫ്സ്കിയുടെ ബ്ലാക്ക് സ്വാൻ (2010) എന്ന ചിത്രത്തിനുള്ള രണ്ടാമത് ബ്രിട്ടീഷ് അക്കാഡമി അവാർഡിന് നാമനിർദ്ദേശം ലഭിച്ചു.

ഹെർഷേ, മാർക്ക് സ്ലേഡ് എന്നിവർ വെസ്റ്റേൺ ടി.വിയിലെ "ദ ഹൈ ചാപാറൽ", 1968)
ഹെർഷേ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ, സെപ്റ്റംബർ 13, 2010

"ഹിപ്പീ" എന്ന സിനിമയിലെ തന്റെ മുൻകാല ജീവിതത്തിൽ ഒരു പ്രശസ്തി ഉണ്ടാക്കിയത് ഹെർഷേ തന്റെ വ്യക്തി ജീവിതത്തിനും അഭിനയ ലക്ഷ്യങ്ങൾക്കുമിടയിലുള്ള പോരാട്ടത്തിനിടയിലാണ്. നടൻ ഡേവിഡ് കാറഡൈനിക്കൊപ്പം ആറു വർഷത്തെ ബന്ധത്തിൽ ഒരുകുട്ടിയുമുണ്ടായിരുന്നു. സ്റ്റേജ് നാമത്തിൽ മാറ്റം വരുത്തിയതിൽ അവൾ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ഈ സമയത്ത് അവരുടെ വ്യക്തിപരമായ ജീവിതം വളരെയധികം പരിഹാസിക്കപ്പെടുകയും മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.[4] കാരിഡൈനിൽ നിന്ന് വേർപിരിഞ്ഞതിനുശേഷം അവളുടെ അഭിനയ ജീവിതം മെച്ചപ്പെടുത്തുകയും വീണ്ടും സ്റ്റേജ് പേര് ഹെർഷേ എന്ന് മാറ്റുകയും ചെയ്തു.[5][6] തന്റെ കരിയറിൽ പിന്നീട് അവരുടെ സ്വകാര്യജീവിതം സ്വകാര്യമായിത്തന്നെ നിലനിർത്താൻ തുടങ്ങി.[7]

ജീവിതരേഖ

തിരുത്തുക

കുതിര-റേസിംഗ് ലേഖകനായ ആർനോൾഡ് നാതൻ ഹെർസ്റ്റീന്റെയും (1906-1981) മെൽറോസ് ഹെർസ്റ്റീന്റെയും (1917-2008) മകളായി ഹോളിവുഡിൽ ബാർബറ ഹെർസ്സ്റ്റീൻ ജനിച്ചു.[8] അവരുടെ പിതാവിന്റെ മാതാപിതാക്കൾ ഹംഗറി, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യഹൂദരായിരുന്നു.[9] എന്നാൽ അവരുടെ അമ്മയുടെ സ്വദേശം അർക്കൻസാസും ഐറിഷ് വംശജരായ പ്രസ്ബിറ്റേറിയനും ആയിരുന്നു.[10][11] മൂന്ന് കുട്ടികളിൽ ഏറ്റവും ഇളയവൾ ആയിരുന്ന ബാർബറ എപ്പോഴും ഒരു നടി ആകുവാൻ തീരുമാനിച്ചു. അവരുടെ കുടുംബം "സാറാ ബെർഹാർഡ്റ്റ്" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ബാർബറ സ്കൂളിൽ നാണം കുണുങ്ങിയായതിനാൽ ശാന്തസ്വഭാവമുള്ളവളും എന്നാൽ അവർ ബധിരയായിരുന്നുവെന്ന് ആളുകൾ കരുതി. പത്താം വയസ്സിൽ അവൾ ഒരു "എ" ഗ്രേഡ് വിദ്യാർത്ഥിയായിരുന്നു. അവളുടെ ഹൈസ്കൂൾ നാടക കോച്ച് അവൾക്ക് ഒരു ഏജന്റിനെ കണ്ടുപിടിക്കാൻ സഹായിച്ചു. 1965-ൽ 17-ാം വയസ്സിൽ സാലിഫീൽഡ്സ് ടെലിവിഷന്റെ ഗിഡ്ജെറ്റ് എന്ന പരമ്പരയിൽ ഒരു കഥാപാത്രത്തെ അഭിനയിച്ചു. തന്റെ ആദ്യ അഭിനയ രംഗത്ത് ഫീൽഡ് അവരെ പിന്തുണയ്ക്കുന്നതായി ബാർബറ പറഞ്ഞിരുന്നു.[12] ദി ന്യൂയോർക്ക് ടൈംസിന്റെ ഓൾ മൂവി ഗൈഡ് അനുസരിച്ച് 1966- ൽ ബാർബറ ഹോളിവുഡ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി.[13] എന്നാൽ ഡേവിഡ് കാറഡൈൻ തന്റെ ആത്മകഥയിൽ അവർ ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതും അഭിനയരംഗത്തെത്തിയെന്ന് പറഞ്ഞിരുന്നു.[14]

സിനിമകൾ

തിരുത്തുക
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1968 വിത് സിക്സ് യു ഗെറ്റ് എഗ്ഗ്റോൾ സ്റ്റേസി ഐവഴ്സൻ
1969 ഹെവൻ വിത് എ ഗൺ ലെലൂപ
1969 ലാസ്റ്റ് സമ്മർ സാൻഡി
1970 ദ ലിബറേഷൻ ഓഫ് L.B. ജോൺസ് നെല്ല മുണ്ടിൻ
1970 ദ ബേബി മേക്കർ ടിഷ് ഗ്രേ
1971 ദ പേർസ്യൂട്ട് ഓഫ് ഹാപ്പിനെസ് ജേൻ കോഫ്മാൻ
1972 ഡീലിംഗ്: ഓർ ദ ബെർക്കിലി-ടു-ബോസ്റ്റൺ ഫോർട്ടി-ബ്രിക്ക് ലോസ്റ്റ്-ബാഗ് ബ്ലൂസ് സൂസൻ
1972 ബോക്സ്കാർ ബെർത്ത ബോക്സർ ബെർത്ത
1973 ലവ് കംസ് ക്വയറ്റ്ലി ഏഞ്ചല
1974 ദ ക്രേസി വേൾഡ് ഓഫ് ജൂലിയസ് വ്രൂഡർ സന്നി
1975 ഡയമണ്ട്സ് സാലി
1976 ദ ലാസ്റ്റ് ഹാർഡ് മാൻ സൂസൻ ബർഗെഡ്
1976 ട്രയൽ ബൈ കോംബാറ്റ് മറിയൺ ഇവാൻസ്
1980 ദ സ്റ്റണ്ട് മാൻ നിന ഫ്രാങ്ക്ലിൻ
1981 ടേക് ദിസ് ജോബ് ആൻറ് ഷോവ് ഇറ്റ് ജെ.എം.ഹൾസ്റ്റെഡ്
1982 ദ എൻറ്റിറ്റി കാർല മോറാൻ
1983 ദ റൈറ്റ് സ്റ്റഫ് ഗ്ലെന്നിസ് യീഗർ
1983 അമേരിക്കാന ജെസ്ന്റെ മകൾ
1984 ദ നാച്ചുറൽ ഹാരിയറ്റ് ബേർഡ്
1986 ഹന്നാ ആൻറ് ഹെർ സിസ്റ്റേർസ് Lee നാമനിർദ്ദേശം—മികച്ച സഹനടിക്കുള്ള ബാഫ്റ്റ അവാർഡ്
നാമനിർദ്ദേശം—മികച്ച സഹനടിക്കുള്ള നാഷണൽ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് അവാർഡ്
1986 ഹൂസിയേർസ് മിറ ഫ്ലീനർ
1987 ടിൻ മെൻ നോറ ടില്ലി
1987 ഷൈ പീപ്പിൾ Ruth മികച്ച നടിക്കുള്ള കാൻ ഫിലിം ഫെസ്റ്റിവൽ അവാർഡ്
ചിക്കാഗോ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരം
1988 എ വേൾഡ് എപ്പാർട്ട് ഡയാന റോത്ത് മികച്ച നടിക്കുള്ള കാൻ ഫിലിം ഫെസ്റ്റിവൽ അവാർഡ്
നാമനിർദ്ദേശം—മികച്ച സഹനടിക്കുള്ള നാഷണൽ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് അവാർഡ്
1988 ദ ലാസ്റ്റ് ടേംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ് മഗ്ദലന മറിയ നാമനിർദ്ദേശം—മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് – Motion Picture
1988 ബീച്ചസ് ഹിലാരി വിറ്റ്നി എസ്സെക്സ്
1990 ട്യൂൺ ഇൻ ടുമോറോ ആന്റി ജൂലിയ
1991 പാരിസ് ട്രൌട്ട് ഹന്ന ട്രൗട്ട് നാമനിർദ്ദേശം—പ്രൈം ടൈം എമ്മി പുരസ്കാരം- ഒരു മിനി സീരീസ് അല്ലെങ്കിൽ ഒരു മൂവിയിൽ പ്രമുഖ നടിക്കുള്ള അവാർഡ്
1991 ഡിഫൻസ്ലെസ് ക്ന്യൂഡ്സൺ കാറ്റ്വുല്ലർ
1992 ദ പബ്ലിക് ഐ കേ ലെവിറ്റ്സ്
1993 ഫാളിംഗ് ഡൌൺ എലിസബത്ത് "ബേത്ത്" ട്രവിനോ
1993 സ്വിംഗ് കിഡ്സ് ഫ്രോ മുള്ളർ
1993 സ്പിറ്റിംഗ് ഹെയേർസ് ഡച്ചസ് ലൂസിൻഡ
1993 എ ഡേഞ്ചറസ് വുമൺ ഫ്രാൻസിസ്
1995 ലാസ്റ്റ് ഓഫ് ദ ഡോഗ്മാൻ പ്രൊഫ ലില്ലൻ ഡൈൻ സ്ലോൺ
1996 ദ പോൾബിയറർ രൂത്ത് അബർനതി
1996 ദ പോർട്രേറ്റ് ഓഫ് എ ലേഡി മാഡം സെറീന മെർലെ മികച്ച സഹനടിക്കുള്ള ലോസ് ഏഞ്ചൽസ് ഫിലിം ക്രിട്ടിക്സ് അസ്സോസിയേഷൻ അവാർഡ്
മികച്ച സഹനടിക്കുള്ള നാഷണൽ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് അവാർഡ്
നാമനിർദ്ദേശം—മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ്
നാമനിർദ്ദേശം—മികച്ച സഹനടിക്കുള്ള ചിക്കാഗോ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരം
നാമനിർദ്ദേശം—മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം – Motion Picture
നാമനിർദ്ദേശം—മികച്ച സഹനടിക്കുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ്
1998 ഫ്രോഗ്സ് ഫോർ സ്നേക്ക്സ് ഈവ സന്താന
1998 എ സോൾജിയേർസ് ഡാട്ടർ നെവർ ക്രൈസ് മാർസെല്ലാ വില്ലിസ്
1999 ബ്രേക്ക്ഫാസ്റ്റ് ഓഫ് ചാമ്പ്യൻസ് സെലിയ ഹൂവർ
1999 പാഷൻ റോസ് ഗ്രെയ്ഞ്ചർ
1999 ഡ്രൌണിംഗ് ഓൺ ഡ്രൈ ലാൻറ് കേറ്റ്
2001 ലാൻറാനാ ഡോ.വാലേയർ സോമെർസ്
2003 11:14 നോർമ
2004 റൈഡിംഗ് ദ ബുള്ളറ്റ് ജീൻ പാർക്കർ
2007 ദ ബേർഡ് കാൻഡ് ഫ്ലൈ മെലഡി
2007 ലവ് കംസ് ലേറ്റ്ലി റോസലീ
2008 നിക്ക് നോൾട്ടെ: നോ എക്സിറ്റ് ഹെർസെൽഫ് ഡോക്യുമെന്ററി
2008 അൺക്രോസ് ദ സ്റ്റാർസ് ഹിൽഡ
2008 ചൈൽഡ്ലെസ് നതാലീ
2009 ആൽബർട്ട് ഷ്വൈറ്റ്സെർ ഹെലീൻ ഷ്വൈറ്റ്സർ
2010 ബ്ലാക്ക് സ്വാൻ എറിക സായേർസ് / ദി ക്വീൻ നാമനിർദ്ദേശം—മികച്ച സഹനടിക്കുള്ള ബാഫ്റ്റ അവാർഡ്
നാമനിർദ്ദേശം—സ്ക്രീൻ ആക്റ്റേർഴ്സ് ഗിൽഡ് അവാർഡ്
2010 ഇൻസിഡിയസ് ലോറൈൻ ലാംബെർട്ട്
2011 ആൻസ്വേർസ് ടു നതിംഗ് മരിലിൻ
2013 ഇൻസിഡിയസ്‍: ചാപ്റ്റർ 2 ലോറൈൻ ലാംബെർട്ട്
2014 സിസ്റ്റർ സൂസൻ പ്രഷർ
2016 ദ 9th ലൈപ് ഓഫ് ലൂയിസ് ഡ്രാക്സ് വയലറ്റ്

ടെലിവിഷൻ സിനിമകൾ

തിരുത്തുക
വർഷം സിനിമ കഥാപാത്രം Notes
1976 ഫ്ലഡ്! മേരി കട്ട്ലർ
1977 ഇൻ ദ ഗ്ലിറ്റർ പാലസ് എല്ലെൻ ലാംഗെ
1977 ജസ്റ്റ് എ ലിറ്റിൽ ഇൻകൺവീനിയൻസ് നിക്കി ക്ലോസിംഗ്
1977 സൺഷൈൻ ക്രിസ്തുമസ് കോഡി ബ്ലാൻക്സ്
1979 എ മാൻ കാൾഡ് ഇൻഡ്രപിഡ് മേഡ് ലെയ്ൻ
1980 ഏഞ്ചൽ ഓൺ മൈ ഷോൾഡർ ജൂലി
1982 ട്വിലൈറ്റ് തിയേറ്റർ വേരിയസ്
1985 മൈ വിക്കെഡ്,വിക്കെഡ് വേയ്സ്:
ദി ലെജന്റ് ഓഫ് എറോൾ ഫ്ലിൻ
ലിലി ദമിത
1986 പാഷൻ ഫ്ലവർ ജൂലിയ ഗേറ്റ് ലാൻഡ്
1990 എ കില്ലിംഗ് ഇൻ എ സ്മാൾ ടൌൺ സിൻഡി മോറിസൺ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം – മിനിസീരീസ് അല്ലെങ്കിൽ ടെലിവിഷൻ ഫിലിം
ഒരു മിനി സീരീസ് ചിത്രത്തിലെ പ്രൈം ടൈം എമ്മി പുരസ്കാരം
1992 സ്റ്റെ ദ നൈറ്റ് ജിമ്മി സ്യൂ ഫിംഗർ
1993 അബ്രാഹാം സാറാ
1998 ദി സ്റ്റെയർകേസ് അമ്മ മദലിൻ നാമനിർദ്ദേശം—മികച്ച നടിക്കുള്ള സാറ്റലൈറ്റ് പുരസ്കാരം - മിനി സീരീസ് അല്ലെങ്കിൽ ടെലിവിഷൻ ഫിലിം
2003 ഹൻഗർ പോയിന്റ് മാർഷ ഹൻഗർ
2003 ദി സ്ട്രേഞ്ചർ ബിസൈഡ് മി ആൻ റൂൾ
2004 പാരഡൈസ് എലിസബത്ത് പാരഡൈസ്
2008 ആനി ഓഫ് ഗ്രീൻ ഗാബ്സ്: എ ന്യൂ ബിഗിനിങ്ങ് ഓൾഡർ ആനി ഷേർലി
2012 ലെഫ്റ്റ് ടു ഡൈ സാന്ദ്ര ചേസ്

ടെലിവിഷൻ പരമ്പര

തിരുത്തുക
വർഷം സിനിമ കഥാപാത്രം Notes
1965–1966 ഗിഡ്ജറ്റ് എലൻ 2 എപ്പിസോഡുകൾ
1966 ഗിഡ്ജറ്റ് കാരെൻ എപ്പിസോഡ്: "ലൗവ് ആൻഡ് ദ സിംഗിൾ ഗിഡ്ജറ്റ്"
1966 Farmer's Daughter, TheThe Farmer's Daughter ലൂസി 2 എപ്പിസോഡുകൾ
1966 ബോബ് ഹോപ് പ്രെസന്റ്സ് ക്രിസ്സ്ലർ തിയേറ്റർ കാസി ഹോലോവേ എപ്പിസോഡ്: "ഹോളോവേസ് ഡാട്ടേഴ്സ്"
1966–1967 Monroes, TheThe Monroes കാതി മൺറോ 26 എപ്പിസോഡുകൾ
1967 ഡാനിയൽ ബൂൺ ദീന ഹബ്ബാർഡ് എപ്പിസോഡ്: "ദി കിംഗ് ഷില്ലിംഗ്"
1968 റൺ ഫോർ യുവർ ലൈഫ് Saro-Jane എപ്പിസോഡ്: "സാറോ, യു നെവർ വിസ്പേർഡ് എഗെയ്ൻ"
1968 ഇൻവേഡേഴ്സ്, TheThe ഇൻവേഡേഴ്സ് ബെത്ത് ഫെർഗൂസൺ എപ്പിസോഡ്: "ദ മിറക്കിൾ"
1968 ഹൈ ചാപരൽ, TheThe ഹൈ ചാപരൽ Moonfire എപ്പിസോഡ്: "ദി പെയിസ്മേക്കർ"
1970 ഇൻസൈറ്റ് Judy എപ്പിസോഡ്: "ദ ഹോൾ ഡാൺ ഹ്യൂമൻ റേസ് ആൻഡ് വൺ മോർ"
1973 ലൗവ് സ്റ്റോറി ഫാരെൽ എഡ്വേർഡ്സ് എപ്പിസോഡ്: ""ദി റോളർ കോറ്റസ്റ്റർ സ്റ്റോപ്സ് ഹീയർ"
1974 കുങ് ഫു നാൻ ചി 2 എപ്പിസോഡ്
1980 ഫ്രം ഹീയർ ടു എറ്റേർണിറ്റി കരൺ ഹോൽമ്സ് എപ്പിസോഡ്: "പേൾ ഹാർബർ"
1982 അമേരിക്കൻ പ്ലേഹൗസ് ലെനോർ എപ്പിസോഡ്: "വീക്കെൻഡ്"
1983 ഫെയറി ടേൽ തിയേറ്റർ ദ മെയിഡ് എപ്പിസോഡ്: "ദി നൈറ്റിൻഗേൽ"
1985 ആൽഫ്രെഡ് ഹിച്കോക്ക് പ്രെസെന്റ്സ് ജെസ്സി ഡീൻ എപ്പിസോഡ്:വേക്ക് മി വെൻ ഐ ആം ഡെഡ്
1993 റിട്ടേൺ ടു ലോൺസം ഡൗവ് ക്ലാര അലൻ 3 എപ്പിസോഡുകൾ
1999–2000 ചിക്കാഗോ ഹോപ്പ് ഡോക്ടർ. ഫ്രാൻസസ്കാ അൽബെർഗ്ഹട്ടി 22 എപ്പിസോഡുകൾ
2002 ഡാനിയൽ ദറോണ്ട കോൺടെസ മരിയ അൽചാരിസി എപ്പിസോഡ്: "1.3"
2004–2005 Mountain, TheThe Mountain ജെന്നി കാർവർ 13 എപ്പിസോഡുകൾ
2010 അഗത ക്രിസ്റ്റീസ് പോയിറോട്ട് കരോളിൻ ഹബ്ബാർഡ് എപ്പിസോഡ്: "മർഡർ ഓൺ ദ ഓറിയന്റ് എക്സ്പ്രസ്"
2012–2016 വൺസ് അപോൺ എ ടൈം Cora Mills
ക്വൂൻ ഓഫ് ഹാർട്ട്സ്
17 എപ്പിസോഡുകൾ
2014 ഒൺസ് അപ്ൻ എ ടൈം ഇൻ വണ്ടർലാൻഡ് എപ്പിസോഡ്: "ഹാർട്ട് ഓഫ് ദ മാറ്റർ"
2016 ഡാമിയൻ ആൻ റൂട്ട്ലഡ്ജ് 10 എപ്പിസോഡുകൾ
2018 ദ എക്സ് ഫയലുകൾ എറിക്ക പ്രൈസ് 3 എപ്പിസോഡുകൾ

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

തിരുത്തുക
  1. "California Birth Index, 1905–1995". United States: The Generations Network. 2005. Archived from the original on 7 October 2009. Retrieved 2009-10-06.
  2. Walker, Connecticut. "Barbara Seagull: The New Hollywood." Parade magazine. Dec 16,1973
  3. Blair, Iain. "Barbara Hershey's Class Act" Chicago Tribune.January 8, 1989, pg. 4
  4. Arar, Yardena.Actress Barbara "Hershey Continues Hectic Screen Pace". Lawrence Journal-World. October 31, 1990.
  5. Wright, Fred. David Carradine is Human-Honest!" The Evening Independent.August 29, 1974, Pg. 3-B
  6. Scott, Vernon. Hollywood: "Welcome Home, Barbara Hershey". The Telegraph Gazette. November 5, 1975.
  7. Lee, Luaina. "For Hershey, Acting Was Childhood Outlet". Reading Eagle. May 16, 1990. Pg. 40
  8. Carradine, David. Endless Highway. (1995) Journey Publishing. pg. 299
  9. "Arnold N Herzstein 1910 census record". Familysearch.org. Retrieved June 26, 2011.
  10. Mandell, Jonathan (1988-08-15). "PROFILE: Transfiguration of an Actress; Barbara Hershey". Newsday. Retrieved 2010-06-15.
  11. Fox Dunn, Angela (1993-04-29). "Barbara Hershey". The Record. Retrieved 2010-06-15.
  12. Jachovich, Karen G. "Barbara Hershey Drops Her Hippie Past and a Name, Seagull, and Her Career Finds Wings". People magazine. May 28, 1979, Vol.11, Number 21.
  13. Ankeny, Jason. All Movie Guide. New York Times. Retrieved June 6, 2010.
  14. Carradine, David. Endless Highway. (1995) Journey Publishing. pg. 299

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബാർബറ_ഹെർഷേ&oldid=4100329" എന്ന താളിൽനിന്ന് ശേഖരിച്ചത്