വൂഡി അലെൻ

അമേരിക്കന്‍ ചലചിത്ര നടന്‍

ഓസ്കാർ, ഗോൾഡൻ ഗ്ലോബ് അവാർഡുകൾ നേടിയ അമേരിക്കൻ ചലച്ചിത്രകാരനാണ്‌ വുഡി അലൻ (ജനനം : ഡിസംബർ 1, 1935). സം‌വിധായകൻ, തിരക്കഥാകൃത്ത്, നടൻ, സംഗീതജ്ഞൻ, നാടകരചയിതാവ് എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്‌. സിനിമകളുടെ രചനയും സംവിധാനവും നിർവഹിക്കുന്ന അലെൻ , തന്റെ മിക്കവാറും എല്ലാ സിനിമകളിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യബന്ധങ്ങളിലെ സങ്കീർണത ഏറെ സിനിമകളിൽ അദ്ദേഹം ചർച്ച ചെയ്യുന്നുണ്ട്. മികച്ച തിരക്കഥക്കും സംവിധാനത്തിനുമായി മൂന്നു അക്കാദമി (ഓസ്കാർ) പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള അലെൻ 18 നോമിനേഷനുകളും കരസ്ഥമാക്കിയിട്ടുണ്ട്.

Woody Allen
Woody Allen at the premiere of Whatever Works.jpg
Allen at the 2009 premiere of Whatever Works
ജനനം
Allen Stewart Konigsberg
തൊഴിൽActor
Director
Screenwriter
Comedian
Musician
Playwright
സജീവം1950–present
ജീവിത പങ്കാളി(കൾ)Harlene Rosen (1954–1959)
Louise Lasser (1966–1969)
Soon-Yi Previn (1997–present)
പങ്കാളി(കൾ)Mia Farrow (1980–1992)

ആനി ഹാൾ‍,മാൻഹട്ടൻ,ഹസ്ബൻഡ്സ് ആൻഡ് വൈവ്സ്,മാച്ച്പൊയ്ൻഡ് എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്തമായ ചലച്ചിത്രങ്ങളിൽപെടുന്നു.1965 മുതൽ മിക്കവാറും എല്ലാ വർഷവും സിനിമ ചെയ്യുന്ന ഇദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ, വിക്കി ക്രിസ്റ്റീന ബർസിലൊന (2008) ,വാറ്റെവർ വർക്സ്(2009) എന്നിവയാണ്‌.

ഡയാന കീറ്റെൻ മുതൽ പെനെലൊപീ ക്രുസ് ഉൾപ്പെടെ അഞ്ചോളം അഭിനേതാക്കൾ ഇദ്ദേഹതിന്റെ സിനിമകളിലൂടെ അക്കാദമി പുരസ്കാരത്തിനർഹരായിട്ടുണ്ട്. ജാസ് സംഗീതതിന്റെ ആരാധകനായ ഇദ്ദേഹം ഒരു നല്ല 'ക്ലാരിനെറ്റ്' വായനക്കാരൻ കൂടിയാണ്‌.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=വൂഡി_അലെൻ&oldid=2785317" എന്ന താളിൽനിന്ന് ശേഖരിച്ചത്