ബാർബറ ബാച്ച്
ബാർബറ ബാച്ച്, ലേഡി സ്റ്റാർക്കെ (ജനനം: ബാർബറ ഗോൽഡ്ബാച്ച്; ആഗസ്റ്റ് 27, 1947) മുമ്പ് കൌണ്ടസ് ഗ്രിഗോറിനി ഡി സവിഗ്നാനോ ഡി റൊമാഗ്ന എന്നറിയപ്പെട്ടിരുന്ന ഒരു അമേരിക്കൻ അഭിനേത്രിയും മോഡലുമായിരുന്നു. 1977 ലെ ജയിംസ്ബോണ്ട് സിനിമയായ ദ സ്പൈ ഹൂ ലവ്ഡ് മിയിലെ ബോണ്ട് ഗേളായ അന്യ അമസോവ അതുപോലെതന്നെ 1978 ലെ ഫോർസ് 10 ഫ്രം നവറോൺ എന്ന ചിത്രത്തിലെ ചാരസുന്ദരിയായ മാർട്ടിസ പെട്രോവിക് എന്നീ കഥാപാത്രങ്ങളാണ് അവരെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചത്. 1981 ഏപ്രിൽ മുതൽ നടൻ റിംഗോ സ്റ്റാറിനെ വിവാഹം കഴിച്ചു.
ബാർബറ ബാച്ച് | |
---|---|
ജനനം | ബാർബറ ഗോൾഡ്ബാച്ച് ഓഗസ്റ്റ് 27, 1947 ക്വീൻസ്, ന്യൂയോർക്ക്, യു.എസ്. |
തൊഴിൽ | നടി, മോഡൽ |
സജീവ കാലം | 1965–1986 |
ജീവിതപങ്കാളി(കൾ) | കോർട്ട് അഗസ്റ്റോ ഗ്രോഗോറിനി
(m. 1966; div. 1978) |
കുട്ടികൾ | ഫ്രാൻസെസ്ക ഗ്രെഗോറിനി ഉൾപ്പെടെ 2 |
ബാർബറ ബാച്ച്, മാർജോറി (1921-1997), ഒരു നിയമപാലകനായിരുന്ന ഹോവാർഡ് ഐ. ഗോൾഡ്ബാച്ച് (1922-2001) എന്നിവരുടെ മകളായി ക്യൂൻസിലെ റോസ്ഡേലിൽ (ന്യൂയോർക്ക്) ജനിക്കുകയും ജാക്സൺ ഹൈറ്റ്സിൽ വളരുകയും ചെയ്തു. അവരുടെ മാതാവ് ഐറിഷ് കത്തോലിക്കക്കാരിയും പിതാവ് ഒരു യഹൂദനുമായിരുന്നു (ജർമ്മനി, ഓസ്ട്രിയ, റൊമാനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുടുംബം).[1] 1964 ൽ ന്യൂയോർക്കിലെ ക്വീൻസിലുള്ള ജമൈക്കയിലെ ഗേൾസ് ഡൊമിനിക്കൻ കമേഴ്സ്യൽ ഹൈസ്കൂളിൽ നിന്ന് അവർ ബിരുദം നേടി.[2] ഒരു വർഷത്തിനു ശേഷം, 1965 ൽ, അവൾ 'ബാച്ച്' എന്നായി പേരു ചുരുക്കുകയും, കാറ്റലോഗുകൾക്കും ഫാഷൻ മാസികകൾക്കുമായി ഒരു മാതൃകായെന്ന നിലയിൽ വളരെയധികം വിജയകരമായ ജീവിതം തുടങ്ങി. അവർ ഇറ്റാലിയൻ ഭാഷയിൽ അതിയായ പ്രാവീണ്യമുണ്ടായിരുന്ന അവർക്ക് ഫ്രഞ്ച്, സ്പാനിഷ് ഭാഷകളും വശമായിരുന്നു.[3]
അവലംബം
തിരുത്തുക- ↑ Carlos N. (2003-06-17). "Biography of Barbara Bach". barbara-bach.com. Retrieved 2016-02-24.
Biography based on information from press interviews, books and articles of newspapers & magazines from Italy, USA, Spain, France and Australia (1965-now).
- ↑ Barbara Bach (1984-04-18). "How Ringo has changed me". Weekend Magazine. Retrieved 2016-02-24.
- ↑ "Chevy Chase, Gallagher, Barbara Bach, Ricky Schroder". The Tonight Show Starring Johnny Carson. NBC. നം. 134, പരമ്പരാകാലം 17. October 23, 2016-ന് ശേഖരിച്ചത്.