ബാറിയോനിക്സ്
ബാറിയോനിക്സ് ഒരു ഇരുകാലി ദിനോസർ ആണ്. 130-125 ദശലക്ഷം വർഷങ്ങൾക്കു മുമ്പുള്ള ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ ആദ്യ പകുതിയിലെ ബറേമിയൻ ഘട്ടത്തിലാണ് ഇതു ജീവിച്ചിരുന്നത്. 1983ൽ ഇംഗ്ലണ്ടിലെ സറേയിൽ ആണ് ഇതിന്റെ ഹോളോടൈപ്പ് സ്പെസിമെൻ കണ്ടുപിടിക്കപ്പെട്ടത്. 1986ൽ ആണ് ഈ ദിനോസറിന് Baryonyx walkeri എന്ന പേര് നൽകിയത്. ഇതിൽ, Baryonyx എന്ന പേരിനർഥം വലിയ കൂർത്ത നഖം എന്നാണ്. അതിന്റെ ആദ്യ വിരലിൽ ഉള്ള വലിയ നഖമാണീ പേരിനാധാരം. സ്പീഷിസ് നാമമായ walkeri അതിനെ കണ്ടെത്തിയ അമേച്വർ ഫോസിൽ വേട്ടക്കാരനായ William J. Walkerന്റെ പേരിൽനിന്നുമാണ് വന്നത്. ലൈബീരിയയിലും യു. കെയുടെ വിവിധ ഭാഗങ്ങളിൽനിന്നും പിന്നീട് ഈ ദിനോസറിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഹോളോടൈപ്പ് സ്പെസിമൻ യു. കെയിൽ നിന്നും കണ്ടെത്തിയതിൽ ഏറ്റവും പൂർണ്ണമായ ഇരുകാലി ദിനോസറിന്റെ സ്പെസിമനുകളിൽ ഒന്നാണ്. അതിനാൽ മാദ്ധ്യമങ്ങൾ ഇതിനു അന്ന് വലിയ പ്രാധാന്യം നൽകിയിരുന്നു.
ബാറിയോനിക്സ് | |
---|---|
Reconstruction of the holotype skeleton, Natural History Museum, London | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Spinosauridae |
Genus: | †Baryonyx Charig & Milner, 1986 |
Species: | †B. walkeri
|
Binomial name | |
†Baryonyx walkeri Charig & Milner, 1986
|
വിവരണം
തിരുത്തുക2010ൽ, Baryonyx 7.5 m (25 ft)നീളവും 1.2 t (1.3 short tons) ഭാരവും ഉള്ളതായി കണക്കാക്കി.10 m (33 ft)ഉണ്ടെന്ന് 1997ൽ കണക്കാക്കി, 9.5 m (31 ft) നീളവും, 2.5 m (8.2 ft) അരഭാഗത്തെ ഉയരവും, and 1.7 t (1.9 short tons) ഭാരവും1988ൽ കണക്കാക്കിയിരുന്നു.[1]
അവലംബം
തിരുത്തുക- ↑ Paul, G. S. (2010). The Princeton Field Guide to Dinosaurs. Princeton University Press. pp. 87–88. ISBN 978-0-691-13720-9. Archived from the original on 2015-07-13. Retrieved 2017-07-27.