ബാബ വാംഗ
ബാബ വാംഗ (ബൾഗേറിയൻ: баба Ванга) (ജനനം 31 ജനുവരി1911 – 11 ആഗസ്ത് 1996), അഥവാ വാങേലിയ പാൻഡേവ ഡിമിത്രോവ, Vangelia Pandeva Dimitrova (Вангелия Пандева Димитрова), (വിവാഹത്തിനു ശേഷം വങേലിയ് ഗുഷ്തെരോവ) Vangelia Gushterova (Вангелия Гущерова), അന്ധയായ ബൾഗേറിയൻ സന്യാസിനിയും, അതീന്ദ്രിയജ്ഞാനം അഥവാ ദിവ്യദൃഷ്ടീയുണ്ടെന്നു കരുതിവന്ന ഒരു പ്രകൃതി ചികിത്സയുമായിരുന്നു. മാസിഡോണിയയിൽ നിന്നുള്ള അവർ തന്റെ ജീവിതത്തിന്റെ കൂടുതൽ കാലവും ബൾഗേറിയയിലെ കൊസൂഹ് മലകളിലെ റൂപിതെ എന്നപ്രദേശത്തു കഴിച്ചു കൂട്ടി [5] [6][7]ലോകത്തിലെ ദശലക്ഷക്കണക്കിനു വരുന്ന വിശ്വാസികൾ ഇന്നും ബാബ വാംഗക്ക് അമാനുഷികവും അതീന്ദ്രിയവുമായ കഴിവുകൾ ഉണ്ടായിരുന്നു എന്നു വിശ്വസിക്കുന്നു. .[8] ബാൾകിന്റെ നോസ്ത്രദാമുസ് എന്ന അപരനാമത്തിലും അവർ അറിയെപ്പെട്ടിരുന്നു.
ബാബ വാംഗ | |
---|---|
ജനനം | |
മരണം | 11 ഓഗസ്റ്റ് 1996 | (പ്രായം 85)
ദേശീയത | Bulgarian[2][3][4] |
ജീവിതപങ്കാളി(കൾ) | Dimitar Gushterov, (m. 1942-1962; his death) |
ജീവിതരേഖ
തിരുത്തുകജനനം അന്നത്തെ ഓട്ടമൻ സാമ്രാജ്യകാലത്തെ (ഇന്നത്തെ മാസിഡോണിയ) സ്റ്റ്രൂമീറ്റ്സ എന്ന പ്രദേശത്തായിരുന്നു. മാസം തികയാതെ പ്രസവിച്ച കുട്ടിയായിരുന്നതു കൊണ്ട് ചെറുപ്പത്തിൽ ആരോഗ്യപ്രശ്നങ്ങൾ നിരവധിയായിരുന്നു വംഗേലിയക്ക്. ബാൾകിലെ പാരമ്പര്യമനുസരിച്ച് കുട്ടി ജീവിച്ചിരിക്കും എന്നു പൂർണ്ണ വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ പേരിടുകയുള്ളൂ. കുട്ടി ജനിച്ച് ആദ്യം കരഞ്ഞയുടെനെ വയറ്റാട്ടിയായ സ്ത്രീ തെരുവിലിറങ്ങി പേരു വയ്ക്കാനായി പൊതുജനങ്ങളോടട് നിർദ്ദേശങ്ങൾ ചോദിച്ചു. ഒരു അജ്ഞാതൻ ആണ്ഡ്രോമാഹി എന്ന പേരു നിർദ്ദേശിച്ചെങ്കിലും ഗ്രീക്കുചുവ കൂടുതലായതിനാൽ അതു നിരാകരിക്കപ്പെട്ടു. ആ കാലഘട്ടത്തിൽ ഗ്രീക്കുകാരോടു അല്പം വിരോധം ഉണ്ടായിരുന്നു എന്നത് പേരുനിരാകരിക്കാൻ കാരണമായി. മറ്റൊരു അജ്ഞാതൻ വഞേലിയ എന്ന പേരു നിർദ്ദേശിച്ചു. .[9][10]
സ്റ്റൂമീറ്റ്സ എന്ന പ്രദേശം വളരെക്കാലങ്ങളായി ബൾഗേറിയയും സെർബിയയും ടർക്കിയും ഗ്രീസും തങ്ങളുടേതെന്ന് പറഞ്ഞ് തമ്മിൽ കലഹിച്ചു നടന്ന നാടാണ്. ഇത് കൂടാതെ രണ്ട് ലോകമഹായുദ്ധങ്ങളിലും ഈ നാട് നേരിട്ട് പങ്കാളിയായി. സെർബിയരും ബൽഗ്ഗേറിയക്കാരും ലോകമഹായുദ്ധകാലത്ത് വിരുദ്ധ ചേരികളിലുമായിരുന്നു. [11] ദാരിദ്ര്യം നിറഞ്ഞ നാളുകളായിരുന്നു വാംഗയുടെ കുഞ്ഞുന്നാളിൽ. യുദ്ധത്തിനുശേഷം സ്ട്രൂമിറ്റ്സ സെർബിയ പിടിച്ചടക്കി. വാംഗയുടെ അച്ഛനെ സെർബിയക്കാർ ബൾഗേറിയൻ വിപ്ലവകാരിയെന്നാരോപിച്ച് ജയിലിലടച്ചു. അമ്മ താമസിയാതെ മരിക്കുകയും മറ്റു കുടുബാംഗങ്ങളുടെ കൂടെ എതാണ്ട് അനാഥയായി വാംഗ ജീവിക്കുകയുമായിരുന്നു. ഒരു സാധാരണ കുട്ടി എന്നതിൽ കവിഞ്ഞ് പ്രത്യേകതകൾ ഒന്നുമില്ലാഞ്ഞ വാംഗക്ക് പ്രകൃതി ചികിത്സയിൽ പ്രത്യേക താല്പര്യം ഉണ്ടായിരുന്നു.
12 വയസ്സിൽ കാഴ്ച നഷ്ടപ്പെട്ടു. ഒരു ചുഴലിക്കാറ്റിൽ പെട്ട് പറന്നെവിടേയോ അബോധാവസ്ഥയിൽ ചെന്നു വീഴുകയായിരുന്നു എന്നു പറയുന്നു എങ്കിലും അക്കാലത്തെ ഭൗമാശാസ്ത്ര രേഖകകളിൽ ചുഴലിക്കാറ്റ് രേഖപ്പെടുത്തിയിട്ടില്ല. [12] ഇതിനുശേഷമാണ് വാംഗക്ക് അതീന്ദ്രിയമായ കഴിവുകൾ വന്നുചേർന്നതെന്നു വിശ്വസിക്കുന്നു
ലോകമഹായുദ്ധം അവസാനിച്ച സമയത്ത് വംഗ നാനദേശത്തുനിന്നുള്ള വിശ്വാസികളെ തന്റെ അതീന്ദ്രിയജ്ഞാനം കൊണ്ടും ആശ്വാസവചനങ്ങൾ കൊണ്ടും ആകർഷിക്കാൻ തുടങ്ങിയിരുന്നു. പലരും മരിച്ചുപോയ ബന്ധുക്കളെക്കുറിച്ച് അറിയാനായാണ് വംഗയെ സന്ദർശിച്ചത്. അക്കൂട്ടത്തിൽ ബൽഗേറിയ രാജാവായിരുന്ന് റ്റ്സാർ ബോറിസ് മൂന്നാമൻ ഉണ്ടായിരുന്നു എന്ന് ചിലർ വാദിക്കുന്നു. [13]
പ്രശസ്തി
തിരുത്തുകവാംഗ നിരക്ഷരയോ അല്പം സാക്ഷരയോ ആയിരുന്നു. പുസ്തകങ്ങൾ ഒന്നും തന്നെ അവർ എഴുതിയിട്ടില്ല എങ്കിലും അവർ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിച്ചിരുന്നതും മറ്റു കേട്ടുകേൾവികളും പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു.
തന്റെ പ്രത്യേക കഴിവുകൾ (അമാനുക്ഷികമെന്ന് ആക്ഷേപം) ചില അദൃശ്യജീവികൾ കാരണമാണെന്നാണ് പറയുന്നത്. ഈ അദൃശ്യശക്തികളുടെ ഉറവിടമെന്തെന്ന് അവർക്ക് വിവരിക്കാൻ സാധിച്ചിട്ടില്ല. ഈ അദൃശ്യജീവികൾ മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചു തന്നോട് വെളിപ്പെടുത്തിക്കൊടുത്തിരുന്നു എന്നും എന്നാൽ അവരുടെ ഭാവിയിലൊ ഭൂതകാലത്തിലോ എന്തെങ്കിലും മാറ്റം വരുത്താൻ അവർക്കു കഴിയുമായിരുന്നില്ല എന്നും അവർ പറഞ്ഞിരുന്നു.
സോവിയറ്റ് യൂണിയന്റെ പതനം, ചെർണോബൈൽ ദുരൻതം, ജോസഫ് സ്റ്റാലിന്റെ അന്ത്യദിനം, റഷ്യൻ മുങ്ങിക്കപ്പലായ കുർസ്ക് കെ-41 നശിക്കാനിടയായ സംഭവം, സെപ്തംബർ 11 ലെ ആക്രമണം, വാസ്സെലിൻ ടപലോവ് ലോക ചെസ്സ് ചാമ്പ്യനായത് തുടങ്ങിയ സംഭവങ്ങൾ ബാബ വാംഗ പ്രവചിച്ചിട്ടുണ്ട് എന്ന് വീസ്ലെർ ഫീൽഡ് ഗൈഡ് റ്റൊ ദ പാരനോർമൽ "Wiesler Field Guide to the Paranormal" എന്ന ഗ്രന്ഥകാരൻ അവകാശപ്പെടുന്നു [14][15] എന്നാൽ അവരുമായി അടുത്ത് പരിചയമുള്ളവർ ഇത് നിരാകരിക്കുന്നു. കുർസ്കിനെക്കുറിച്ചോ ഇന്റർനെറ്റിൽ പ്രചരിക്കുന്ന മറ്റു കഥകളോ ഒക്കെ തന്നെയും അടിസ്ഥാനരഹിതങ്ങളാണെന്നാണ് അവർ പറയുന്നത്. [16][17]
ഈ ലേഖനത്തിന് അവലംബങ്ങളോ പുറംകണ്ണികളോ നൽകിയിട്ടുണ്ട്, പക്ഷെ വരികൾക്കിടയിൽ ആവശ്യമുള്ളത്ര അവലംബങ്ങൾ ചേർത്തിട്ടില്ലാത്തതിനാൽ വസ്തുതകളുടെ ഉറവിടം വ്യക്തമാകുന്നില്ല. ദയവായി വസ്തുതകൾക്ക് ആവശ്യമായ അവലംബങ്ങൾ ചേർത്ത് ലേഖനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുക. (April 2009) |
1976 ആഗസ്തിൽ, അതായത് വാംഗ മരിക്കുന്നതിനു രണ്ടുമാസം മുന്ന്, സില്വാന അർമേനുലിയ എന്ന സ്ത്രീ ബൾഗേറിയയിൽ പര്യടനം നടത്തിക്കൊണ്ടിരിക്കുക്യയായിരുന്നു. അവർ ബാബ വാംഗയെ കണ്ട് തനെ ഭാവി അറിയാൻ തീരുമാനിച്ചു. ഈ കൂടിക്കഴ്ച ഒരു പക്ഷെ അത്ര സുഖകരമായിത്തീർന്നില്ല രണ്ടുപേർക്കും. ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നതല്ലാതെ വാംഗ കാര്യമായി ഒന്നും പ്രവചിച്ചില്ല. എങ്കിലും അവസാനം അവർ ഇത്ര മാത്രം പറഞ്ഞു. " ഇല്ല, കാര്യമായി ഒന്നുമില്ല. നിങ്ങൾ അതുകൊണ്ട് എന്റെ ഫീസ് തരേണ്ടതില്ല. എനിക്ക് നിങ്ങളോട് ഒന്നും സംസാരിക്കാനില്ല. ഇപ്പോഴില്ല, നിങ്ങൾ പോയി മൂന്നുമാസം കഴിഞ്ഞ് മടങ്ങി വരൂ, എന്നിട്ടാവാം." സില്വാന പോകാൻ തുടങ്ങിയപ്പോൾ വീണ്ടും വാംഗ തുടർന്നു: "നിൽകൂ, സത്യത്തിൽ നിങ്ങൾക്ക് മടങ്ങി വരാൻ കഴിയില്ല. പോയ്ക്കോളൂ, മൂന്നു മാസം കഴിഞ്ഞു വരാൻ സാധിക്കുമെങ്കിൽ വരൂ""[18] സിൽവാന ഇത് അവരുടെ മരണപ്രവചനമായി കണക്കാക്കി കണ്ണീരോടെ സ്ഥലം വിട്ടു [19] രണ്ടുമാസത്തിനു ശേഷം സില്വാനയും അവരുടെ സഹോദരി മിജാന ബാജ്രക്റ്റരേവിച്ചും 10 ഒക്റ്റോബർ 1976, ഒരു കാർ അപകടത്തിൽ പെട്ട് മരണമടഞ്ഞു.
പരാമർശങ്ങൾ
തിരുത്തുക- ↑ "NOTES FROM HISTORY: Baba Vanga". Archived from the original on 2016-11-15. Retrieved 2016-01-29.
- ↑ Christianity and Modernity in Eastern Europe, Bruce R. Berglund, Brian A. Porter, Central European University Press, 2010, ISBN 9639776653, pp. 252-253; 265.
- ↑ Gender and Nation in South Eastern Europe, Anthropological yearbook of European cultures, Karl Kaser, Elisabeth Katschnig-Fasch, LIT Verlag Münster, 2005, ISBN 3825888029, p. 90.
- ↑ Historical Dictionary of Bulgaria, Нistorical Dictionaries of Europe, Raymond Detrez, Rowman & Littlefield, 2014, ISBN 1442241802, p. 57.
- ↑ The Weiser Field Guide to the Paranormal: Abductions, Apparitions, ESP, Synchronicity, and More Unexplained Phenomena from Other Realms, Judith Joyce, Weiser Books, 2011, ISBN 1609252985, pp. 21-25.
- ↑ The History of Bulgaria, The Greenwood histories of the modern nations, Frederick B. Chary, ABC-CLIO, 2011, ISBN 0313384460, pp. 145-146.
- ↑ In Search of Destiny: The Universe and Man, Robert A. Welcome, AuthorHouse, 2012, ISBN 147723747X, pp. 35-36.
- ↑ Прoрoчeствaтa нa Вaнгa. Жeни Кoстaдинoвa, Издателство Труд, ISBN 954-528-074-3,Страници 696.
- ↑ According to Encyclopædia Britannica Eleventh EditionAt the beginning of the 20th century Bulgarians constituted the majority of the population in the region of Macedonia. They are described in the encyclopaedia as "Slavs, the bulk of which is regarded by almost all independent sources as Bulgarians": 1,150,000, whereof, 1,000,000 Orthodox and 150,000 Muslims (the so-called Pomaks); Turks: ca. 500,000 (Muslims); Greeks: ca. 250,000, whereof ca. 240,000 Orthodox and 14,000 Muslims; Albanians: ca. 120,000, whereof 10,000 Orthodox and 110,000 Muslims; Vlachs: ca. 90,000 Orthodox and 3,000 Muslims; Jews: ca. 75,000; Roma: ca. 50,000, whereof 35,000 Orthodox and 15,000 Muslims; In total 1,300,000 Christians (almost exclusively Orthodox), 800,000 Muslims, 75,000 Jews, a total population of ca. 2,200,000 for the whole of Macedonia.
- ↑ Честотно-тълковен речник на личните имена у българите, Николай П. Ковачев, Държавно издателство "Д-р Петър Берон", 1987 г. стр. 58. Dictionary of Personal Names of the Bulgarians, Nikolai P. Kovatchev State Publishing House "Dr Petar Beron", 1987, p 58. (Bg.)
- ↑ Стоянова, Красимира. Ванга ясновидящая. София, „Вариант“, „Два слона“, 1991. ISBN 5808600316. с. 30.
- ↑ The truth about Vanga, p. 42
- ↑ Joyce, Judith (2010). The Weiser Field Guide to the Paranormal: Abductions, Apparitions. Weiser Books.
- ↑ Press Review, Notes from History: Baba Vanga, by Lucy Cooper Mon 19 Dec 2005 [1] Archived 2016-11-15 at the Wayback Machine.
- ↑ Joyce, Judith (2010). "Baba Vanga". The Weiser Field Guide to the Paranormal. San Francisco, CA: Red Wheel/Weiser. pp. 21–25. ISBN 978-1-57863-488-0. Retrieved 1 January 2011.
- ↑ Ванга. Мир видимый и невидимый first aired 31 January 2011 on RTV യൂട്യൂബിൽ
- ↑ Баба Ванга не е предсказвала края на света
- ↑ "Srpski Nišvil". Vreme. 26 December 2013. Archived from the original on 2021-01-07. Retrieved 3 January 2014.
- ↑ "Silvana Armenulic - Biografija". dobojcaffe. Archived from the original on 2013-01-02. Retrieved 19 October 2012.