ബാക്ക്പാക്കിങ് (യാത്ര)

ചിലവ് കുറഞ്ഞ യാത്രാ രീതി

കുറഞ്ഞ ചെലവിലുള്ളതും സ്വതന്ത്രവുമായ യാത്രയുടെ ഒരു രൂപമാണ് ബാക്ക്‌പാക്കിങ്. ഇത്തരം യാത്രികർ പലപ്പോഴും ചിലവ് കുറഞ്ഞ താമസസൗകര്യങ്ങളിൽ തുടരുന്നവരും യാത്രയിൽ ആവശ്യമായ എല്ലാ വസ്തുവകകളും ഒരു ബാക്ക്‌പാക്കിൽ വഹിക്കുന്നവരുമാണ്. ഒരു ചെറിയ യാത്രാ രീതിയായി തുടങ്ങിയ അത് പിന്നീട് ടൂറിസത്തിന്റെ മുഖ്യധാരാ രൂപമായി മാറി.[1]

വിയന്ന സ്റ്റേറ്റ് ഓപ്പറയ്ക്ക് മുന്നിൽ ബാക്ക്പാക്കർമാർ. 2005 ജൂലൈ

ബാക്ക്‌പാക്കർ ടൂറിസം പൊതുവെ യുവജനങ്ങളുടെ യാത്രയുടെ ഒരു രൂപമാണ്. കരിയർ ബ്രേക്ക് അല്ലെങ്കിൽ റിട്ടയർമെൻ്റിനിടെ പ്രായമായവരും ഇത് ഏറ്റെടുക്കുന്നു. ബാക്ക്‌പാക്കർമാർ കൂടുതലും യൂറോപ്പുകാർ, ഇംഗ്ലീഷുകാർ, ഏഷ്യക്കാർ എന്നിവരാണ്.

സവിശേഷതകൾ

തിരുത്തുക

ബാക്ക്‌പാക്കർ ടൂറിസത്തിൽ പൊതുവെ ഉൾപ്പെടുന്നവ:[2] [3]

  • പൊതുഗതാഗതം വഴിയാണ് കൂടുതലും യാത്ര ചെയ്യുന്നത്.
  • ഹോസ്റ്റലുകൾ അല്ലെങ്കിൽ ഹോംസ്റ്റേകൾ പോലുള്ള ചിലവ് കുറഞ്ഞ താമസസൗകര്യം ഉപയോഗിക്കുന്നു.
  • പരമ്പരാഗത അവധിക്കാലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ദൈർഘ്യമേറിയ യാത്ര.
  • പ്രദേശവാസികളെ കണ്ടുമുട്ടുന്നതിലും കാഴ്ചകൾ കാണുന്നതിലും താൽപ്പര്യം.
  • മറ്റ് യാത്രക്കാരെ കണ്ടുമുട്ടുന്നതിനുള്ള താൽപ്പര്യം.
  • വർക്ക് പെർമിറ്റ് നിയമങ്ങളെ ആശ്രയിച്ച് വിവിധ രാജ്യങ്ങളിൽ ഹ്രസ്വകാല ജോലികൾ ചെയ്യുന്നതും ബാക്ക്‌പാക്കർ ടൂറിസത്തിൽ ഉൾപ്പെടാം.[4]
  • ബാക്ക്‌പാക്കിംഗ് വിനോദസഞ്ചാരത്തിന്റെ ഒരു രൂപമായി മാത്രമല്ല, വിദ്യാഭ്യാസത്തിനുള്ള ഒരു മാർഗമായിട്ടാണ് കാണപ്പെടുന്നത്.[5] സാധാരണ ടൂറിസവുമായി പലപ്പോഴും ബന്ധപ്പെടുത്തിയിരിക്കുന്ന പാക്കേജുചെയ്‌ത പതിപ്പിനേക്കാൾ "യഥാർത്ഥ" ലക്ഷ്യസ്ഥാനങ്ങൾ അനുഭവിക്കാൻ ബാക്ക്പാക്കർമാർ ആഗ്രഹിക്കുന്നു.[6]

ചരിത്രം

തിരുത്തുക

ആളുകൾ ആയിരക്കണക്കിന് വർഷങ്ങളായി മുതുകിൽ വസ്തുക്കൾ ചുമന്നുകൊണ്ട് സഞ്ചരിക്കുന്നുണ്ട്, പക്ഷേ അവ സാധാരണയായി വിനോദത്തിന് ഉള്ളതായിരുന്നില്ല.

പതിനേഴാം നൂറ്റാണ്ടിലെ ഇറ്റാലിയൻ സാഹസികനായ ജിയോവന്നി ഫ്രാൻസെസ്കോ ജെമെല്ലി കെയറി ബാക്ക്പാക്കർ ടൂറിസത്തിൽ ഏർപ്പെട്ട ആദ്യത്തെ ആളുകളിൽ ഒരാളായിരിക്കാം.

ബാക്ക്പാക്കിംഗിന്റെ ആധുനിക രൂപം ഭാഗികമായെങ്കിലും 1960 കളിലെയും 1970 കളിലെയും ഹിപ്പി ട്രെയിലിൽ കണ്ടെത്താൻ കഴിയും.[7] അത് പിന്നീട് പഴയ സിൽക്ക് റോഡിന്റെ ഭാഗങ്ങൾ പിന്തുടർന്നു. ചില ബാക്ക്‌പാക്കർമാർ ഇന്നും സമാന പാത പിന്തുടരുന്നുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ, ബാക്ക്‌പാക്കർമാർ തെക്കുകിഴക്കൻ ഏഷ്യ ധാരാളമായി സന്ദർശിച്ചുവരുന്നു.[8]

നേട്ടങ്ങൾ

തിരുത്തുക

സൺ യാറ്റ്-സെൻ യൂണിവേഴ്‌സിറ്റി, ചൈനയിലെ ഷാൻക്‌സി നോർമൽ യൂണിവേഴ്‌സിറ്റി, ഓസ്‌ട്രേലിയയിലെ എഡിത്ത് കോവൻ യൂണിവേഴ്‌സിറ്റി എന്നിവയിലെ ഗവേഷകർ നടത്തിയ 500-ലധികം ബാക്ക്‌പാക്കർമാരെക്കുറിച്ചുള്ള 2018 ലെ ഒരു പഠനം, പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം, ബാക്ക്‌പാക്കിംഗ് ഫലപ്രദമായ ആശയവിനിമയം, തീരുമാനമെടുക്കൽ, സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടുത്തൽ, പ്രശ്‌ന പരിഹാരം, ഇവയിലെല്ലാം സ്വയം പര്യാപ്തത വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു എന്ന് കണ്ടെത്തി. കൂടാതെ ചൈനീസ് ബാക്ക്‌പാക്കർമാർക്ക്, സമയ നിയന്ത്രണം, പണ നിയന്ത്രണം, ഭാഷാ വികസനം, സ്‌ട്രെസ് മാനേജുമെന്റ്, സ്വയം പ്രചോദനം എന്നിവ പോലുള്ള കഴിവുകൾ നേടിയെടുക്കുന്നതിന് സഹായകമായി എന്ന് കണ്ടെത്തി.[9]

വികസ്വര രാജ്യങ്ങളിലെ താഴ്ന്ന വരുമാനമുള്ള പല കമ്മ്യൂണിറ്റികൾ‌ക്കും, ബാക്ക്‌പാക്കർ‌മാരെ ഹോസ്റ്റുചെയ്യുന്നതിലൂടെ സാമ്പത്തിക നേട്ടങ്ങൾ‌ കൈവരിക്കുന്നുണ്ട്. ബാക്ക്‌പാക്കർമാർ പ്രാദേശിക ഉൽ‌പ്പന്നങ്ങൾ‌ ഉപയോഗിക്കുന്നവരും ചെറിയ ഗസ്റ്റ് ഹൌസുകളിൽ‌ താമസിക്കുന്നവരും പ്രാദേശിക ഗതാഗതം ഉപയോഗിക്കുന്നവരുമായതിനാൽ‌, അവരുടെ ചെലവുകൾ‌ പരമ്പരാഗത മാസ് ടൂറിസത്തേക്കാൾ, വരുമാനം‌ രാജ്യത്ത് തന്നെ നിലനിർത്തുന്നു. ബാക്ക്‌പാക്കർമാരെ പരിപാലിക്കുന്ന ബിസിനസുകൾ സാധാരണയായി പ്രാദേശിക ഉടമസ്ഥതയിലുള്ളതാണ്, ഇതും അന്തർദ്ദേശീയ ഹോട്ടൽ ഗ്രൂപ്പുകൾ വഴി വരുമാനം വിദേശത്തേക്ക് ഒഴുകുന്നത് ഒഴിവാക്കി ലാഭം രാജ്യത്തിനകത്ത് നിലനിർത്തുന്നു.

വിമർശനം

തിരുത്തുക

നഗര ലിബറൽ ന്യൂനപക്ഷങ്ങളെ പ്രോത്സാഹിപ്പിച്ചതായും, ഇസ്ലാമിക പാരമ്പര്യ ദൈവശാസ്ത്രത്തെ അവഹേളിക്കുക വഴി 1970 കളുടെ അവസാനത്തിൽ ഇസ്ലാമിക പുനരുജ്ജീവനത്തിലേക്ക് നയിച്ചതായും, ഹിപ്പി ട്രയിൽ ബാക്ക്പാക്കർ ടൂറിസം വിമർശിക്കപ്പെട്ടു.[10]

ബാക്ക്‌പാക്കിംഗിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന് "യഥാർഥ്യം" തേടുകയാണെങ്കിലും, ഭൂരിഭാഗം ബാക്ക്‌പാക്കർമാരും മറ്റ് ബാക്ക്‌പാക്കർമാരുമായി ഇടപഴകാൻ കൂടുതൽ സമയം ചെലവഴിക്കുന്നു എന്നും, നാട്ടുകാരുമായുള്ള ഇടപെടലുകൾക്ക് "ദ്വിതീയ പ്രാധാന്യം" മാത്രമേയുള്ളൂ എന്നും വിമർശനങ്ങളുണ്ട്.[7]

മറ്റ് തരങ്ങൾ

തിരുത്തുക

ഫ്ലാഷ് പാക്കിംഗും പോഷ്പാക്കിംഗും കൂടുതൽ പണവും വിഭവങ്ങളും ഉള്ള ബാക്ക്പാക്കിംഗിനെ പരാമർശിക്കുന്നു. ഈ വാക്കുകൾ ബാക്ക്‌പാക്കിംഗിനെ ഫാൻസി എന്നതിന്റെ സ്ലാങ് പദംഫ്ലാഷുമായി അല്ലെങ്കിൽ ഉയർന്ന ക്ലാസിന്റെ അനൌപചാരിക നാമവിശേഷണമായ പോഷ് എന്നിവയുമായി സംയോജിപ്പിക്കുന്നു.

ഭിക്ഷാടനവും ബാക്ക്പാക്കിംഗും ചേർന്നു വരുന്ന പദമാണ് ബെഗ്പാക്കിങ്ങ്. ചെറിയ കച്ചവടങ്ങൾ (പോസ്റ്റുകാർഡുകൾ മറ്റ് ചെറിയ ഇനങ്ങൾ), തെരുവ് പ്രകടനങ്ങൾ എന്നിവ വഴി യാത്രയിലെ ചിലവുകൾക്കുള്ള പണം കണ്ടെത്തുന്ന രീതിയാണ് ഇത്.[11] യഥാർത്ഥത്തിൽ ആവശ്യമുള്ള ആളുകളിൽ നിന്ന് പണം അപഹരിക്കുന്നതിന് ഈ പ്രവണത കാരണമാകുന്നുവെന്ന് പറഞ്ഞ് വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്, അങ്ങനെ അറിയപ്പെടുന്ന ബെഗ്പാക്കാറിന് സിംഗപ്പൂരിലേക്ക് പ്രവേശിക്കുന്നത് വിലക്ക് കിട്ടിയിട്ടുണ്ട്.[12] തെക്കുകിഴക്കൻ ഏഷ്യയിൽ ബെഗ്‌പാക്കിംഗ് സാധാരണമാണ്, ഇത് തെക്കേ അമേരിക്കയിലും ദക്ഷിണ കൊറിയയിലും വർദ്ധിച്ചുവരുന്ന പ്രവണതയാണ്.[13]

പരാമർശങ്ങൾ

തിരുത്തുക
  1. Caprioglio O'Reilly, Camille (2006). "From Drifter to Gap Year Tourist Mainstreaming Backpacker Travel". Annals of Tourism Research. 33 (4): 998–1017. doi:10.1016/j.annals.2006.04.002.
  2. Kelly, Catherine. "Backpacker Tourism".
  3. Ooi, Natalie; Laing, Jennifer H. (March 2010). "Backpacker tourism: sustainable and purposeful? Investigating the overlap between backpacker tourism and volunteer tourism motivations". Journal of Sustainable Tourism.
  4. Victoria, Government. "Backpacker Tourism Action Plan". Tourism Victoria.
  5. Pearce, Philip; Foster, Faith (2007). "A "University of Travel": Backpacker Learning". Tourism Management. 28 (5): 1285–1298. doi:10.1016/j.tourman.2006.11.009.
  6. Richards, Greg; Wilson, Julie (March 29, 2004). The Global Nomad: Backpacker Theory in Travel and Practice. Channel View Publications. pp. 80–91. ISBN 1-873150-76-8.
  7. 7.0 7.1 Cohen, Erik (2003). "Backpacking: Diversity and Change". Tourism and Cultural Change. 1 (2): 95–110. doi:10.1080/14766820308668162.
  8. "Travel & Tourism Economic Impact 2018 South East Asia" (PDF). World Travel & Tourism Council. World Travel & Tourism Council. Archived from the original (PDF) on 2019-01-03. Retrieved 2021-01-14.
  9. Chen, Ganghua; Huang, Songshan (Sam); Hu, Xianyang (May 3, 2018). "Backpacker Personal Development, Generalized Self-Efficacy, and Self-Esteem: Testing a Structural Model". Journal of Travel Research. 58 (4): 680–694. doi:10.1177/0047287518768457.
  10. MacLean, Rory (2009). Magic Bus: On the Hippie Trail from Istanbul to India. Ig Publishing. ISBN 9780978843199.
  11. Bernstein, J.D. (2019). "Begging to travel: Begpacking in Southeast Asia". Annals of Tourism Research. 77: 161–163. doi:10.1016/j.annals.2018.12.014.
  12. Bernstein, Joshua D. (2019). "Begging to travel: Begpacking in Southeast Asia".
  13. Gibson, Jenna. "'Begpacking' Phenomenon Draws Scrutiny in South Korea". thediplomat.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-05-23.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബാക്ക്പാക്കിങ്_(യാത്ര)&oldid=3775385" എന്ന താളിൽനിന്ന് ശേഖരിച്ചത്