വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ചില കത്തുകൾ ബഷീറിന്റെ കത്തുകൾ എന്ന പേരിൽ പത്രപ്രവർത്തകയായ കെ. എ. ബീന [1] സമാഹരിച്ച് 2008-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2][3] കെ. എ. ബീനയ്ക്കും ഭർത്താവ് ബൈജു ചന്ദ്രനും ബഷീർ എഴുതിയതാണിവ. ബഷീറിന്റെ രചനയെക്കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ട അനേകം കൃതികളിലൊന്നാണിത്.[4]

പുസ്തകത്തിന്റെ മുൻ താൾ
കർത്താവ്വൈക്കം മുഹമ്മദ് ബഷീർ
(കെ. എ. ബീന സമാഹരിച്ചത്)
പുറംചട്ട സൃഷ്ടാവ്ജെയിംസ്
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംബഷീർ എഴുതിയ കത്തുകൾ
പ്രസാധകർഡി. സി. ബുക്സ്, കോട്ടയം
പ്രസിദ്ധീകരിച്ച തിയതി
2008
ISBN978-8126419852

"ബഷീർ എഴുതിയ കത്തുകൾ" എന്ന മറ്റൊരു പുസ്തകത്തിൽ 1945 മുതൽ 1994 വരെ വൈക്കം മുഹമ്മദ് ബഷീർ പലർക്കായി അയച്ച കത്തുകൾ പോൾ മണലിൽ സംഗ്രഹിച്ച് 2011-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആമുഖം തിരുത്തുക

പത്രപ്രവർത്തകയാവാനുള്ള വിദ്യാഭ്യാസ കാലഘട്ടത്തിൽ കെ.എ ബീന എന്ന പെൺകുട്ടി ബഷീറിനയച്ച കത്തിൽ നിന്നും പൊട്ടിമുളച്ച സൗഹൃദത്തിന്റെ വളർച്ചയാണ് ഈ കത്തുകളിൽ പ്രതിഫലിക്കുന്നത്. പുസ്തകത്തിലെ ഓരോ കത്തും, ബഷീറിന്റെ സ്വതസ്സിദ്ധമായ ശൈലികൊണ്ടും നർമ്മം കൊണ്ടും വായനക്കാരെ രസിപ്പിക്കുന്നു.[5]

അവലംബം തിരുത്തുക

  1. "കെ.എ.ബീന". ചിന്ത.കോം. Archived from the original on 2012-07-10. Retrieved 07-മാർച്ച്-2014. {{cite web}}: Check date values in: |accessdate= (help)
  2. "ബഷീറിന്റെ കത്തുകൾ". ആമസോൺ.കോം. ISBN 978-8126419852. Archived from the original on 2014-03-07. Retrieved 07-മാർച്ച്-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  3. "ബഷീറിന്റെ കത്തുകൾ". ഇന്ദുലേഖ.കോം. ISBN 978-8126419852. Archived from the original on 2014-03-07. Retrieved 07-മാർച്ച്-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  4. "ബഷീർ ചിരിക്കുന്നു ചിന്തിക്കുന്നു". മാദ്ധ്യമം. Archived from the original on 2014-03-17. Retrieved 2014 മാർച്ച് 17. {{cite news}}: |first= missing |last= (help); Check date values in: |accessdate= (help)
  5. ലളിത, ലെനിൻ. "ബഷീറിന്റെ കത്തുകൾ". മലയാളം വാരിക. {{cite web}}: Missing or empty |url= (help)
"https://ml.wikipedia.org/w/index.php?title=ബഷീറിന്റെ_കത്തുകൾ&oldid=3777128" എന്ന താളിൽനിന്ന് ശേഖരിച്ചത്