ഒരു മലയാള പത്രപ്രവർത്തകനും സാഹിത്യ ചരിത്രകാരനുമാണ് പോൾ മണലിൽ (ജനനം : 21 ആഗസ്റ്റ് 1955). 'കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങൾ' എന്ന കൃതിക്ക് 2008 ലെ കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം നേടിയിട്ടുണ്ട്.

ഡോ. പോൾ മണലിൽ

ജീവിതരേഖ

തിരുത്തുക

കൊല്ലം ജില്ലയിലെ പത്തനാപുരത്ത് മണലിൽ എം.ജി അലക്സാണ്ടറുടെയും പളളിപ്പാട് കുമ്പപ്പുഴ പെരും കോയിക്കൽ കെ.സി ഏലിയാമ്മയുടെയും മകനാണ്. പത്തനാപുരം സെന്റ്‌ സ്‌റ്റീഫൻസ്‌, തിരുവനന്തപുരം മാർ ഈവാനിയോസ്‌, മൈസൂർ യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റ്‌ എന്നിവിടങ്ങളിൽ പഠിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ നിന്നും പത്രപ്രവർത്തനത്തിന് ഡോക്ടറേറ്റ് നേടി.[1] പത്രപ്രവർത്തനത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. മലയാളമനോരമയിൽ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും തളിര് മാസികയുടെ പത്രാധിപരും ആയി പ്രവർത്തിച്ചിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും പതിനഞ്ചു പുസ്‌തകങ്ങൾ എഡിറ്റു ചെയ്‌തു പ്രസിദ്ധീകരിച്ചു. കേന്ദ്ര ഫിലിം സെൻസർ ബോർഡിൽ അംഗമായിരുന്നു. [2]

 
സൈലന്റ് വാലിയിൽ നടന്ന ക്യാമ്പിൽ ഡോ. പോൾ മണലിൽ പ്രസംഗിക്കുന്നു.
  • അഴീക്കോട് എന്ന വിചാരശില്പി
  • പെലെ
  • മലയാളത്തിന്റെ ബഷീർ
  • ഏ.ജെ. ജോൺ വ്യക്തിയും കാലവും
  • കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങൾ
  • കാലത്തിന്റെ കണ്ണാടിച്ചില്ലുകൾ തകഴിയുടെ കയറിലൂടെ ഒരു ചരിത്രാന്വേഷണം
  • മലയാള സാഹിത്യചരിത്രം എഴുതപ്പെടാത്ത ഏടുകൾ
  • ബഷീർ ചെറുകഥകൾ 101 പഠനങ്ങൾ
  • പ്രണയത്തിന്റെ ബാല്യം
  • ഊർശ്ലേം യാത്രാവിവരണം - എഡിറ്റർ, ആമുഖ പഠനം

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമിയുടെ ജി.എൻ. പിള്ള എൻഡോവ്മെന്റ് പുരസ്കാരം (2008)[3]
  • മികച്ച പത്രപ്രവർത്തകനുളള സംസ്ഥാന ബഹുമതി
  • മികച്ച ജീവചരിത്രരചനയ്‌ക്കുള്ള എസ്‌.കെ. പൊറ്റെക്കാട്ട്‌ അവാർഡ്
  1. "435-ആം പെരുന്നാളും ഇടവക ദിനവും". മനോരമ ഓൺലൈൻ. 2014 ജനുവരി 12. Archived from the original on 2014-01-12 02:07:48. Retrieved 2014 ജനുവരി 12. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  2. "പോൾ മണലിൽ". പുഴ.com. 2014 ജനുവരി 12. Archived from the original on 2008-03-09 12:37:40. Retrieved 2014 ജനുവരി 12. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  3. "2008-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകളും എൻഡോവ്മെന്റ് അവാർഡുകളും പ്രഖ്യാപിച്ചു" (PDF). കേരള സാഹിത്യ അക്കാദമി. 2009. p. 2. Archived from the original (പുരസ്കാര പട്ടിക - പി.ഡി.എഫ്) on 2014-01-12 02:21:29. Retrieved 2014 ജനുവരി 12. {{cite web}}: Check date values in: |accessdate= and |archivedate= (help)
"https://ml.wikipedia.org/w/index.php?title=പോൾ_മണലിൽ&oldid=2717863" എന്ന താളിൽനിന്ന് ശേഖരിച്ചത്