യൂക്കാലിപ്റ്റസ്
ഔഷധ ഗുണമുള്ള "മിർട്ടേസീ” കുടുംബത്തിൽ പെട്ട “യൂക്കാലിപ്റ്റുസ് ഗ്ലോബുലസ്” എന്ന ശാസ്ത്രീയ നാമമുള്ള ഒരു മൃദുമരമാണ് യൂക്കാലിപ്റ്റസ്. യൂകാലിപ്റ്റസ് എന്ന ജനുസ്സിൽ 700-ൽ ഏറെ മരങ്ങൾ ഉണ്ട്. ഓസ്ട്രേലിയയിലാണ് യൂകാലിപ്റ്റസ് മരങ്ങളുടെ മിക്കവാറും സ്പീഷീസുകൾ കാണപ്പെടുന്നത്.യൂക്കാലിപ്റ്റസ് എന്നത് പ്രത്യേക ഇനം മരങ്ങളും കുറ്റിച്ചെടികളും അടങ്ങിയ സസ്യജാലത്തിലെ ഒരു ജനുസ്സാണ്. ഓസ്ട്രേലിയയിലെ വൃക്ഷജാലത്തിലെ പ്രധാന പങ്കും ഈ ഇനത്തിൽ പെട്ടതാണ്. ഏകദേശം എഴുന്നൂറോളം വ്യത്യസ്ത ഇനങ്ങൾ ചേർന്നതാണ് ഈ ജനുസ്സ്. മിക്കവയും ഓസ്ട്രേലിയയിൽ നിന്നുള്ളവയാണ്. കേരളത്തിൽ മൂന്നാർ, ദേവികുളം തുടങ്ങിയ സ്ഥലങ്ങളിൽ വൻതോതിൽ കൃഷിചെയ്യുന്നു. കൂടാതെ തെക്കേ ഇന്ത്യയിൽ നീലഗിരി, കർണാടകം തുടങ്ങിയ സ്ഥലങ്ങളിലും തഴച്ചു വളരുന്നുണ്ട്.
യൂക്കാലിപ്റ്റസ് | |
---|---|
![]() | |
Eucalyptus melliodora foliage and flowers | |
Scientific classification | |
Kingdom: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Eucalyptus |
Species | |
About 700; see the List of Eucalyptus species | |
![]() | |
natural range |
മറ്റു ഭാഷകളിൽതിരുത്തുക
യൂക്കാലിപ്റ്റസ് സംസ്കൃതത്തിൽ “ഗന്ധദ്രുപ” എന്നും “സുഗന്ധപത്രം“ എന്നും “ഹരിതപർണി” എന്നും അറിയപ്പെടുന്നു. തമിഴിൽ “കർപ്പൂരമരം “ എന്നു വിളിക്കുന്നു.
രസാദി ഗുണങ്ങൾതിരുത്തുക
രസം :മധുരം, തിക്തം, കഷായം
ഗുണം :ലഘു, സ്നിഗ്ധം, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു [1]
ഔഷധയോഗ്യ ഭാഗംതിരുത്തുക
ഇല, തൈലം, നാമ്പ്[1]
ചിത്രങ്ങൾതിരുത്തുക
- യൂക്കാലിപ്റ്റസിന്റെ ചിത്രങ്ങൾ
Eucalyptus forest in East Gippsland, Victoria. Mostly Eucalyptus albens (white box).
Eucalyptus forest in East Gippsland, Victoria. Mostly Eucalyptus albens (white box).
അവലംബംതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിസ്പീഷിസിൽ Eucalyptus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Eucalyptus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- EUCLID Sample Archived 2009-10-13 at the Wayback Machine., CSIRO
- The Eucalyptus Page
- EucaLink Archived 2010-06-09 at the Wayback Machine.
- Currency Creek Arboretum - Eucalypt Research
- Eucalyptus globulus Diagnostic photos: tree, leaves, bark
- Handbook of Energy Crops Duke, James A. 1983.
- The Eucalyptus of Califonia: Seeds of Good or Seeds of Evil? Archived 2006-09-10 at the Wayback Machine. Santos, Robert. 1997 Denair, CA : Alley-Cass Publications
ഔഷധങ്ങളെക്കുറിച്ച്തിരുത്തുക
- http://www.botanical.com/botanical/mgmh/e/eucaly14.html
- http://www.henriettesherbal.com/eclectic/bpc1911/eucalyptus_oleu.html