'ബനേർഘട്ട' (Bannerghatta ) മലയാള ചലച്ചിത്രം 2021. അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ തിരക്കഥയെഴുതി നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത 2021 ലെ ഇന്ത്യൻ മലയാള ഭാഷാ മിസ്റ്ററി ത്രില്ലർ ചിത്രമാണ് ബന്നാർഗട്ട. കാർത്തിക് രാമകൃഷ്ണനാണ് ചിത്രത്തിലെ നായകൻ. ആമസോൺ പ്രൈമിലൂടെ ചിത്രം ലോകമെമ്പാടും പ്രീമിയർ റിലീസ് ചെയ്തു. 26-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.

ബനേർഘട്ട
സംവിധാനംവിഷ്ണു നാരായണൻ
നിർമ്മാണംകോപ്പി റൈറ്റ് പിക്ചർസ്
രചനഅർജുൻ പ്രഭാകരൻ & ഗോകുൽ രാമകൃഷ്ണൻ
അഭിനേതാക്കൾകാർത്തിക് രാമകൃഷ്ണൻ
സംഗീതംറീജോ ചക്കലക്കൾ
ഛായാഗ്രഹണംബിനു
ചിത്രസംയോജനംപരീക്ഷിത്ത്
സ്റ്റുഡിയോകോപ്പി റൈറ്റ് പിക്ചേഴ്സ്
വിതരണംആമസോൺ പ്രൈം വീഡിയോ
റിലീസിങ് തീയതി
  • 18 മാർച്ച് 2022 (2022-03-18) (IFFK)
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥ സംഗ്രഹം തിരുത്തുക

ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ബാംഗ്ലൂരിൽ പോയ അനിയത്തിയിൽ നിന്ന് ആഷിക്കിന് ഒരു കോൾ ലഭിക്കുന്നു. അവിടെ വച്ച് തൻ്റെ അനിയത്തിയെ ഒരു സംഘം ആളുകൾ പിന്തുടരുന്നതായി ആഷിക്കിന് ഫോൺ കോളിൽ നിന്ന് മനസ്സിലാവുന്നു. തുടർന്ന് 400 കിലോമീറ്ററോളം (250 മൈൽ) അകലെയായ തന്റെ സഹോദരിയെ ആ ആളുകളിൽ നിന്ന് രക്ഷിക്കാൻ ആഷിക്കിന്റെ പ്രവൃത്തികളിലൂടെ കഥ പുരോഗമിക്കുന്നു.

അഭിനേതാക്കൾ തിരുത്തുക

  • കാർത്തിക് രാമകൃഷ്ണൻ
  • ആശാ മേനോൻ
  • അനൂപ് - പോലീസ് കോൺസ്റ്റബിൾ
  • സുനിൽ - എസ്.ഐ.
  • വിനോദ്
  • അനൂപ്

നിർമാണം തിരുത്തുക

2019 ൽ പുറത്തിറങ്ങിയ ഷിബു എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം അർജുൻ, ഗോകുൽ എന്നിവരുടെ തിരക്കഥയിൽ നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ്. ബന്നാർഗട്ട യഥാർത്ഥത്തിൽ ബാംഗ്ലൂരിനടുത്തുള്ള ഒരു സ്ഥലമാണ്. ബന്നാർഗട്ട ദേശീയോദ്യാന പരിസരത്താണ് ചിത്രത്തിലെ പ്രധാന സംഭവം നടക്കുന്നത്.

റിലീസ് തിരുത്തുക

2021 ജൂലൈ 25 ന് ആമസോൺ പ്രൈം വീഡിയോയിൽ ബന്നാർഗട്ട റിലീസ് ചെയ്തു. 2022 മാർച്ചിൽ 26-ാമത് ഐഎഫ്എഫ്കെയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

പുറത്തേക്കുള്ള ലിങ്ക് തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബനേർഘട്ട_(ചലച്ചിത്രം)&oldid=3987008" എന്ന താളിൽനിന്ന് ശേഖരിച്ചത്