ബടാക്
ഇന്തോനേഷ്യയിലെ നോർത്ത് സുമാത്രഭാഗങ്ങളിൽ ഉള്ള ഗോത്രവർഗങ്ങളെ പൊതുവായി സൂചിപ്പിക്കാനുപയോഗിക്കുന്ന വാക്കാണ് ബടാക് (Batak). വ്യത്യസ്ത ആചാരങ്ങളും ഭാഷകളും പിന്തുടരുന്ന കാരോ, പക്പക്, സിമാലുങ്കുൻ, ടോബ, അൻഗോള, മാന്റലിങ് തുടങ്ങിയ ഗോത്രവർഗങ്ങളാണ് ബടാക്കിൽ ഉൾപ്പെടുന്നത്[2] വ്യത്യസ്ത ആചാരങ്ങളും ഭാഷകളും പിന്തുടരുന്ന ഗോത്രവർഗ്ഗങ്ങൾ ആണെങ്കിലും ഇവ തമ്മിൽ പല സാമ്യങ്ങളും ഉണ്ട്.
Regions with significant populations | |
---|---|
Indonesia | 8,466,969[1] |
വടക്കൻ സുമാത്ര | 5,785,716 |
റിയൂ | 691,399 |
പടിഞ്ഞാറൻ ജാവ | 467,438 |
ജക്കാർത്ത | 326,645 |
പടിഞ്ഞാറൻ സുമാത്ര | 222,479 |
റിയൂ ദ്വീപുകൾ | 208,678 |
ആസെഹ് | 147,295 |
ബാന്റൺ | 139,259 |
ജാമ്പി | 106,249 |
{{country data മലേഷ്യ|flagcountry/core|variant=|size=|name=}} | 30,000 |
{{country data നെതർലാന്റ്|flagcountry/core|variant=|size=|name=}} | 8,000 |
{{country data സിങ്കപ്പൂർ|flagcountry/core|variant=|size=|name=}} | 1,100 - 2,403 |
Languages | |
Batak languages (Karo, Pakpak, Simalungun, Toba, Angkola, Mandailing), Malay, Indonesian | |
Religion | |
Christianity, Islam, traditional religions (Parmalim, Pemena, etc.) | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Gayo, Nias, Malay, Minangkabau, Acehnese |
വടക്കൻ സുമാത്രയിലെ ടോബ ജനത അവർ ബടാക് എന്ന പേരിൽ അറിയപ്പെടാനാഗ്രഹിക്കുന്നവരാണ്. എന്നാൽ ബടാക്കിൽ ഉൾപ്പെടുന്ന മറ്റു ഗോത്രവർഗ്ഗങ്ങളായ കാരോ, പക്പക്, സിമാലുങ്കുൻ, അൻഗോള, മാന്റലിങ് തുടങ്ങിയവ അവരുടെ സ്വന്തം ഗോത്രനാമങ്ങളിൽ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്.[3]
ബടാക് ജനതയുടെ ഇടയിൽ ആചാരപരമായ നരമാംസഭോജനം നിലനിന്നിരുന്നു. [4]1 890ൽ ഡച്ചുകൊളോണിയൽ ഭരണകൂടം അവരുടെ അധീനതയിലുണ്ടാരുന്ന പ്രദേശങ്ങളിൽ നരമാംസഭോജനം നിരോധിച്ചു. [5]
ഇന്തോനേഷ്യൻ ജനസംഖ്യ വെച്ചു നോക്കുമ്പോൾ ബടാക് ഗോത്രവർക്കാർ ന്യൂനപക്ഷമാണ്. ഈ ഗോത്രത്തിൽ മിക്കവരും ക്രിസ്തുമതക്കാരും, ബാക്കിയാളുവർ ഇസ്‌ലാം മതക്കാരുമാണ്.
ചരിത്രാതീതകാലം
തിരുത്തുകഭാഷാപരവും പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ഓസ്ട്രോണിയൻ ഭാഷസംസാരിക്കുന്ന ജനത 2500 വർഷങ്ങൾക്കുമുമ്പാണ് തായ്വാനിൽ നിന്നും ഫിലിപ്പേൻസിൽ നിന്നുമായി ബോർണിയോ, ജാവ (ദ്വീപ്) എന്നീ പ്രദേശങ്ങൾ വഴി സുമാത്രയിൽ എത്തിപ്പെടുടയും തൽഫലമായി തദ്ദേശ ജനവിഭാഗമായ ബടാക്കുകൾക്ക് അവിടെ നിന്നും അവിടം വിട്ടു പോകേണ്ടി വന്നു. [6] നവീനശിലായുഗ കാലഘട്ടത്തിൽ തന്നെ തെക്കൻ സുമാത്രയിൽ ആളുകൾ താമസമാക്കിയിരുന്നു എന്നാണ് തെക്കൻ സുമാത്രയിലെ പുരാവസ്തു അസ്തിത്വം സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ അതിനു ശേഷമാണ് വടക്കൻ സുമാത്രയിൽ കാർഷികസമൂഹം താമസമാക്കിയത്.
പൊതുവെ ഒറ്റപ്പെട്ട ജനസമൂഹമായാണ് ബടാക്കിനെ കണക്കാക്കുന്നതെങ്കിലും അയൽ സാമ്രാജ്യങ്ങളുമായി ആയിരം വർഷത്തിലധികമായി ഇവർ വ്യാപാരബന്ധത്തിലേർപ്പെട്ടിരുതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. ബടാക്കുകളെക്കുറിച്ച് 1800 ന് മുമ്പുള്ള വിശ്വസനീയമായ രേഖകളൊന്നും ലഭ്യമല്ല. ബാർബറസ് ജനതയെക്കുറിച്ചു് പതിമൂന്നാം നൂറ്റാണ്ടിൽ ഷാവോ റുഖ്വാ എഴുതിയ അപരിഷ്കൃത ജനതയെക്കുറിച്ചുള്ള ഒരു വിവരണത്തിൽ ബടാക്കുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട് അതിൽ ശ്രീവിജയ സാമ്രാജ്യത്തിന്റെ ഭാഗമായാണ് ബാടാ പ്രദേശത്തെ വിവരിക്കുന്നത്.. പാസായ്, അരു എന്നീ സാമ്രാജ്യങ്ങളാൽ ചുറ്റപ്പെട്ട ബാട സാമ്രാജ്യത്തെ (ബാടാക്കുകളുടെ പ്രദേശം)ക്കുറിച്ച് പതിനഞ്ചാം നൂറ്റാണ്ടിൽ സുമ ഓറിയന്റൽ എന്ന വിവരണത്തിൽ പരാമർശിക്കുന്നുണ്ട്.
ഭാഷകൾ
തിരുത്തുകവ്യത്യസ്ത ഗോത്രവർഗ്ഗങ്ങൾ ഉൾപ്പെടുന്ന ബടാക് സമൂഹം ആസ്റ്റ്രൊനേഷ്യൻ ഭാഷാഗണത്തിൽ പെടുന്ന വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരാണ്. ഈ ഭാഷാഗണത്തിൽ പ്രധാനമായും വടക്ക്, തെക്ക് എന്നീ രണ്ട് ശാഖകളാണുള്ളത്. വടക്കൻ ഗണത്തിൽ ബടാക് ഡൈരി, അലസ് ക്ലുവെറ്റ്, കാരോ എന്നീ ഭാഷകളും, ഇവ വളരെ അധികം സാമ്യമുള്ളവയും എന്നാൽ തെക്കൻ ഭാഷാഗണത്തിലെ ഭാഷകളായ ടോബ, അങ്കോള, മാന്റലിങ്, സിമുലുങ്കുൻ എന്നിവയുമായി വ്യത്യാസമുള്ളവയുമാണ്.
ബടാക് ജനത അവർക്കായി സുറട് ബടാക് എന്ന ഒരു ലിപിരൂപപ്പെടുത്തിയിട്ടുണ്ട്.[7] ഈ ലിപിക്ക് പരമ്പരാഗത മത ചടങ്ങുകളിലും ആചാരങ്ങളിലും പ്രാധാന്യം ഉണ്ട്. തെക്കൻ സുമാത്രയിൽ നിന്നായിരിക്കണം അവരുടെ ഈ എഴുത്തു രീതി രൂപപ്പെട്ടിട്ടുണ്ടാവുക.
തൊഴിൽ മേഖലകൾ
തിരുത്തുകകൃഷിയും വേട്ടയാടലുമാണ് ബടാക് ജനതയുടെ പരമ്പരാഗത തൊഴിലുകൾ. പുരാതനകാലം മുതലേ ടോബ തടാകത്തെ ആശ്രയിച്ചാണ് അവരുടെ കൃഷിയാവശങ്ങൾ നടന്നിരുന്നത്.
എന്നാൽ അഭിഭാഷകർ, ബസ്-ടാക്സി ഡ്രൈവർമാർ, എഞ്ചിനീയർമാർ, ഗായകർ, സംഗീതജ്ഞർ, എഴുത്തുകാർ മാധ്യമ പ്രവർത്തകർ, അധ്യാപകർ, സാമ്പത്തിക ശാസ്ത്രജ്ഞർ, സൈനികർ എന്നീ മേഖലകളിലേക്ക് ആധുനിക ബടാക് ജനത ചുവടുറപ്പിച്ചിരിക്കുന്നു.
ഭൂമിശാസ്ത്രം
തിരുത്തുകവടക്കൻ സുമാത്രയിൽ മിനാംഗ്കാബാ ജനവിഭാഗം അധിവസിക്കുന്ന നിയാസ് ഐലന്റ് ഒഴികെയുള്ള ഭൂപ്രദേശങ്ങളിലാണ് ബടാക്കുകൾ വസിക്കുന്നത്.
അവലംബം
തിരുത്തുക- ↑ Akhsan Na'im, Hendry Syaputra (2011). Kewarganegaraan, Suku Bangsa, Agama dan Bahasa Sehari-hari Penduduk Indonesia Hasil Sensus Penduduk 2010. Badan Pusat Statistik. ISBN 9789790644175.
- ↑ Nalom Siahaan, Sedjarah Kebudajaan Batak: Suatu Studi tentang Suku Batak (Toba, Angkola, Mandailing, Simelungun, Pakpak Dairi, Karo), 1964
- ↑ Kitlv-journals.nl
- ↑ "Batac". Encyclopædia Britannica. Encyclopædia Britannica. Retrieved 12 നവംബർ 2016.
- ↑ Sibeth A, Kozok U, Ginting JR. The Batak: Peoples of the Island of Sumatra: Living with Ancestors. New York: Thames and Hudson, (1991) p. 16.
- ↑ Bellwood, Peter, Prehistory of the Indo-Malaysian Archipelago, Revised edition, University of Hawaii Press, Honolulu, 1997
- ↑ Kozok, Uli, "Bark, Bones and Bamboo: Batak traditions of Sumatra," in Illuminations: The Writing Traditions of Indonesia, Ann Kumar and John McGlynn, eds., Lontar and Weatherhill, Jakarta (1237).
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- The family tree of the Batak languages, from Ethnologue.com
- Many article about Batak in Indonesian language, from Silaban Brotherhood Archived 2016-01-19 at the Wayback Machine.
- Tarombo Tuan Sihubil. Online and live for the clans Tampubolon, Baringbing and Silaen
- Batak Religion Archived 2009-12-29 at the Wayback Machine.
- "Compassion," an excerpt from a memoir describing the Rumah Sakit HKBP in Balige (1988).
- An article on the Toba Batak by Joe Giardina
- A Bibliography of the Batak Peoples by Tunggul Siagian.
- Recording of the popular Batak song Nasonang Do Hita Nadua