ഫ്രേസറുടെ ഡോൾഫിൻ

ആഴക്കടലുകളിൽ കാണപ്പെടുന്ന ഡോൾഫിനുകളാണ് ആഴക്കടൽ ഡോൾഫിൻ

ആഴക്കടലുകളിൽ കാണപ്പെടുന്ന ഡോൾഫിനുകളാണ് ആഴക്കടൽ ഡോൾഫിൻ അഥവാ ഫ്രേസറുടെ ഡോൾഫിൻ[1][2] (ഇംഗ്ലീഷ്: Fraser's Dolphin or Sarawak Dolphin; ശാസ്ത്രനാമം: Lagenodelphis hosei) എന്നറിയപ്പെടുന്നത്. പസഫിക്ക് സമുദ്രത്തിലാണ് ഇവയെ സാധാരണ കണ്ടുവരുന്നതെങ്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും അറ്റ്ലാന്റിക്ക് സമുദ്രത്തിലും അപൂർവ്വമായി ഇവയെ കാണാറുണ്ട്. വലിയ കൂട്ടങ്ങളായിട്ടാണ് ഇവ സഞ്ചരിക്കുക. കപ്പലുകൾക്ക് മുന്നിൽ കൂട്ടം ചേർന്ന് നീന്താറുണ്ട്.

ഫ്രേസറുടെ ഡോൾഫിൻ
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Suborder:
Family:
Genus:
Lagenodelphis
Species:
L. hosei
Binomial name
Lagenodelphis hosei
Fraser, 1956
കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ)

പ്രത്യേകതകൾ

തിരുത്തുക

നീളം കുറഞ്ഞ ചുണ്ടും കറുപ്പും വെളുപ്പും നിറമുള്ള വരകളും ഇവയെ മറ്റു ഡോൾഫിനുകളിൽ നിന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. രണ്ടരമീറ്ററിലേറെ നീളം വരുന്ന ഇവയ്ക്ക് 210 കിലോയോളം ഭാരമുണ്ടാകും.

ഇതുകൂടി കാണുക

തിരുത്തുക
  1. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  2. P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫ്രേസറുടെ_ഡോൾഫിൻ&oldid=2687898" എന്ന താളിൽനിന്ന് ശേഖരിച്ചത്