ഫ്രെസ്നൊ
ഫ്രെസ്നൊ (/ˈfrɛznoʊ/ FREZ-no (സ്പാനീഷിൽ "ആഷ് മരം") അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ഒരു നഗരവും ഫ്രെസ്നോ കൗണ്ടിയുടെ ആസ്ഥാനവുമാണ്. കാലിഫോർണിയയിലെ മദ്ധ്യ താഴ്വരയുടെ തെക്കൻ ഭാഗമായ സാൻ ജോവാക്വിൻ താഴ്വരയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം 112 ചതുരശ്ര മൈൽ (290 ചതുരശ്ര കിലോമീറ്റർ)[12] പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. സാൻജൊവാക്വിൻ നദിയോട് ചേർന്നു വളരുന്ന ധാരാളം ആഷ് മരങ്ങളാണ് നഗരത്തിന് നാമധേയം ചാർത്തി നൽകുവാനുള്ള കാരണം. 1872 ൽ സെൻട്രൽ പസഫിക് റെയിൽവേയുടെ ഒരു റെയിൽവേ സ്റ്റേഷനായി സ്ഥാപിതമായി ഈ നഗരം 1885 ലാണ് സംയോജിപ്പിക്കപ്പെട്ടത്. അതുമുതൽ ഫ്രെസ്നോ കൗണ്ടിയുടെയും സാൻ ജോവാക്വിൻ താഴ്വരയിലേയും ഒരു മുഖ്യ സാമ്പത്തിക കേന്ദ്രമായിത്തീർന്ന ഈ നഗരം മെട്രോപൊളിറ്റൻ ഫ്രെസ്നോ മേഖലയിലെ വൻതോതിലുള്ള കാർഷിക ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. 1960 കളിലെ ജനസംഖ്യയായിരുന്ന 134,000 ൽ നിന്ന് ഫ്രെസ്നോ നഗരത്തിലെ ജനസംഖ്യ 2000 ലെ സെൻസസിൽ 428,000 ആയി വർദ്ധിച്ചിരുന്നു. സെൻസസ് കണക്കുകൾ പ്രകാരം 2016 ൽ ജനസംഖ്യ 520,159 ആയി വർദ്ധിച്ച ഈ നഗരം കാലിഫോർണിയയിലെ ജനസംഖ്യയിൽ അഞ്ചാം സ്ഥാനമുള്ളതും മദ്ധ്യ താഴ്വരയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും കാലിഫോർണിയയിലെ ഉൾനാടൻ നഗരങ്ങളിൽ ഏറ്റവും ജനസംഖ്യയുള്ളതും രാജ്യത്ത് ജനസംഖ്യയനുസരിച്ച് 34 ആം സ്ഥാനവുമുള്ള നഗരവുമാണ്.
ഫ്രെസ്നൊ, കാലിഫോർണിയ | |||
---|---|---|---|
സിറ്റി ഓഫ് ഫ്രെസ്നോ | |||
Downtown Fresno | |||
| |||
Location of Fresno in Fresno County, California. | |||
Coordinates: 36°45′N 119°46′W / 36.750°N 119.767°W | |||
Country | United States | ||
State | California | ||
County | Fresno
| ||
Region | San Joaquin Valley | ||
Railway station | 1872 | ||
Incorporated | October 12, 1885[1] | ||
നാമഹേതു | Spanish for "ash tree" | ||
• Mayor | Lee Brand[2] | ||
• City manager | Bruce Rudd[3] | ||
• City council[4] | Esmeralda Soria Steve Brandau Oliver Baines III Paul Caprioglio Luis Chavez Garry Bredefeld Clint Olivier | ||
• City | 114.70 ച മൈ (297.07 ച.കി.മീ.) | ||
• ഭൂമി | 114.42 ച മൈ (296.34 ച.കി.മീ.) | ||
• ജലം | 0.28 ച മൈ (0.73 ച.കി.മീ.) 0.31% | ||
ഉയരം | 308 അടി (94 മീ) | ||
• City | 4,94,665 | ||
• കണക്ക് (2016)[8] | 5,22,053 | ||
• റാങ്ക് | 1st in Fresno County 5th in California 34th in the United States | ||
• ജനസാന്ദ്രത | 4,562.76/ച മൈ (1,761.69/ച.കി.മീ.) | ||
• മെട്രോപ്രദേശം | 9,72,297 | ||
Demonym(s) | Fresnan | ||
സമയമേഖല | UTC−8 (Pacific) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes[10] | 93650, 93701–93712, 93714–93718, 93720–93730, 93737, 93740, 93741, 93744, 93745, 93747, 93750, 93755, 93760, 93761, 93764, 93765, 93771–79, 93786, 93790–94, 93844, 93888 | ||
Area code | 559 | ||
FIPS code | 06-27000[11] | ||
GNIS feature IDs | 277606, 2410546 | ||
വെബ്സൈറ്റ് | www |
ഫ്രെസ്നോ നഗരം കാലിഫോർണിയയുടെ ഭൂമിശാസ്ത്രകേന്ദ്രത്തിനടുത്താണ് നിലനിൽക്കുന്നത്. ലോസ് ഏഞ്ചലസിന് ഏകദേശം 220 മൈൽ (350 കിലോമീറ്റർ) വടക്കായും സംസ്ഥാന തലസ്ഥാനമായ സാക്രാമെൻറോയ്ക്ക് 170 മൈൽ (270 കിലോമീറ്റർ) തെക്കായും, സാൻ ഫ്രാൻസിസ്കോയ്ക്ക് 185 മൈൽ (300 കിലോമീറ്റർ) തെക്ക് കിഴക്കായുമാണ് ഫ്രെസ്നോ നഗരം സ്ഥിതിചെയ്യുന്നത്. നഗരത്തിൻറ വടക്കുഭാഗത്ത് 60 മൈൽ (100 കിലോമീറ്റർ) അകലെയായി യോസ്‍മൈറ്റ് ദേശീയോദ്യാനം, 60 മൈൽ (100 കിലോമീറ്റർ) കിഴക്കായി കിംഗ്സ് കാനിയൻ ദേശീയോദ്യാനം, 75 മൈൽ (120 കിലോമീറ്റർ) തെക്കുകിഴക്ക് ദിശയിൽ സെക്യേയ ദേശീയോദ്യാനം എന്നിവ സ്ഥിതിചെയ്യുന്നു.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved April 6, 2013.
- ↑ "Mayor's Office". City of Fresno. Archived from the original on 2013-04-03. Retrieved April 6, 2013.
- ↑ "City Manager". City of Fresno. Retrieved 15 July 2017.
- ↑ "Fresno City Council". City of Fresno. City of Fresno. Retrieved 9 July 2017.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Fresno". Geographic Names Information System. United States Geological Survey.
- ↑ https://www.census.gov/quickfacts/table/PST045214/0627000
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Archived copy". Archived from the original on July 17, 2015. Retrieved 2015-09-26.
{{cite web}}
: CS1 maint: archived copy as title (link) - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved November 23, 2014.
- ↑ "American FactFinder". United States Census Bureau. Archived from the original on September 11, 2013. Retrieved 2008-01-31.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.