ഫ്രാൻസിസ് മക്ഡോർമൻറ്
ഒരു അമേരിക്കൻ അഭിനേത്രിയാണ് ഫ്രാൻസിസ് ലൂയിസ് മക്ഡോർമൻറ് (ജനനം ജൂൺ 23, 1957). മികച്ച അഭിനേത്രിക്കുള്ള ടോണി, എമ്മി, ഓസ്ക്കാർ പുരസ്കാരങ്ങൾ നേടി ‘ട്രിപ്പിൾ ക്രൗൺ ഓഫ് ആക്ടിംഗ്’ എന്ന നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. 2017-ൽ ത്രീ ബിൽബോർഡ്സ് ഔട്ട്‌സൈഡ് എബ്ബിംഗ്, മിസ്സോറി എന്ന ചിത്രത്തിലെ പ്രകടനത്തിന് ഗോൾഡൻ ഗ്ലോബ് അവാർഡും ബാഫ്റ്റ പുരസ്ക്കാരവും ഓസ്ക്കാറും മക്ഡോർമന്റ് നേടി[1][2][3].
ഫ്രാൻസിസ് മക്ഡോർമൻറ് | |
---|---|
ജനനം | സിന്ത്യ ആൻ സ്മിത്ത് ജൂൺ 23, 1957 ഗിബ്സൺ സിറ്റി, ഇല്ലിനോയി, യു.എസ് |
വിദ്യാഭ്യാസം | ഗുത്രീ തിയേറ്റർ |
കലാലയം | മാസ്റ്റർ ബേഥനി കോളേജ് (വെസ്റ്റ് വിർജീനിയ(ബി.എ.) യേൽ സർവ്വകലാശാല (മാസ്റ്റർ ഓഫ് ഫൈൻ ആർട്ട്സ്) |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1982–തുടരുന്നു |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 1 |
ആദ്യകാല ജീവിതം
തിരുത്തുകഇല്ലിനോയിയിലെ ഗിബ്സൺ സിറ്റിയിലാണ് മക്ഡോർമൻറ് ജനിച്ചത്[4]. ഒന്നര വയസ്സുള്ളപ്പോൾ കാനഡയിൽ നിന്നുള്ള ദമ്പതികൾ അവരെ ദത്തെടുത്തു[5][6]. അവരുടെ കുടുംബം പലപ്പോഴും താമസിക്കുന്നത് ഇറിനോയി, ജോർജിയ, കെന്റക്കി, ടെന്നസി, എന്നിവിടങ്ങളിലെ പല ചെറു നഗരങ്ങളിലും താമസിച്ചു[7]. പിന്നീട് മോണെൻസൻ, പെൻസിൽവാനിയയിൽ സ്ഥിരതാമസമാക്കി. ഇവിടെ വച്ച് 1975-ൽ മക്ഡോർമൻറ് തന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1979-ൽ വെസ്റ്റ് വിർജിനിയയിലെ ബെഥാനി കോളേജിൽ നിന്നും ബാച്ചിലർ ഓഫ് ആർട്ട്സ് ഡിഗ്രി നേടി. 1982-ൽ യേൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദാനന്തരബിരുദം നേടി. അക്കാലത്ത് നടി ഹോളി ഹണ്ടർ ഒരു സഹപാഠിയായിരുന്നു.
അഭിനയരംഗത്ത്
തിരുത്തുകമക്ഡോർമന്റ് ആദ്യം അഭിനയിച്ചത് ഡെറക് വാൽക്കോട്ടിന്റെ ‘ട്രിനിഡാഡ് ആൻഡ് ടുബാഗോ’ എന്ന നാടകത്തിൽ ആയിരുന്നു. 1984 ൽ പുറത്തിറങ്ങിയ ‘ബ്ലഡ് സിമ്പിൾ’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. 1987 ൽ, ഹോളി ഹണ്ടർ, നിക്കോളാസ് കേജ് എന്നിവർ അഭിനയിച്ച ,’റൈസിംഗ് അരിസോണ’ എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു. പോലീസ് നാടകമായ ഹിൽ സ്ട്രീറ്റ് ബ്ലൂസ് എന്ന ടെലിവിഷൻ പരമ്പരയുടെ അഞ്ചാം സീസണിൽ മക്ഡോർമന്റ് കോണി ചാപ്മാൻ എന്ന കഥാപാത്രമായി അഭിനയിച്ചു. 1988 ൽ ടെന്നസി വില്യംസിന്റെ ‘എ സ്ട്രീറ്റ് കാർ നെയിംഡ് ഡിസയർ’ –ന്റെ ഒരു സ്റ്റേജ് അവതരണത്തിൽ സ്റ്റെല്ല കോവാൾസ്കി എന്ന കഥാപാത്രമായി അരങ്ങിലെത്തി. ഇതിലെ പ്രകടനത്തിന് അവർക്ക് ടോണി അവാർഡ് നാമനിർദ്ദേശം ലഭിച്ചു.
1996 ൽ 'ഫാർഗോ' എന്ന ചിത്രത്തിൽ പോലീസ് മേധാവി മാർജ് ഗണ്ടേഴ്സൺ എന്ന റോളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് അർഹയായി[8]. 2011-ൽ ഗുഡ് പീപ്പിൾ എന്ന നാടകത്തിലൂടെ മികച്ച നാടകനടിക്കുള്ള ടോണി അവാർഡ് ലഭിച്ചു[9]. 2014-ൽ 'ഒലീവ് കിറ്റെറിഡ്ജ്'[10] എന്ന എച്ച്.ബി.ഓ മിനി സീരീസിലൂടെ പ്രൈം ടൈം എമ്മി അവാർഡും നേടി. പരീക്ഷണാത്മക നാടക കമ്പനിയായ ദ വെസ്റ്റർ ഗ്രൂപ്പിന്റെ അസോസിയേറ്റ് മെമ്പറാണ് മക്ഡോർമൻറ്.
വ്യക്തി ജീവിതം
തിരുത്തുക1984-ൽ മക്ഡോർമൻറ് സംവിധായകൻ ജോയെൽ കോയെനെ വിവാഹം കഴിച്ചു. ഈ ദമ്പതികൾ പരാഗ്വേയിൽ നിന്നും 1995 ൽ ഒരു കുട്ടിയെ(പെഡ്രോ മക്ഡോർമന്റ് കോയെൻ) ദത്തെടുത്തു [11]. ന്യൂയോർക്ക് നഗരത്തിൽ വസിക്കുന്നു[12].
അവലംബം
തിരുത്തുക- ↑ കേരളകൗമുദി
- ↑ http://www.manoramaonline.com/news/latest-news/2018/02/19/bafta-awards-2018-winners.html
- ↑ മാധ്യമം, മാർച്ച് 6, 2018
- ↑ Grannan, Katy (October 3, 2017). "Frances McDormand's Difficult Women". The New York Times. Retrieved January 17, 2018.
- ↑ "Naked ambition". The Age. Australia.
- ↑ "Rev Vernon Weir McDormand (1922 - 2011)". www.findagrave.com.
- ↑ "I'd love to play a psycho killer. film.guardian.co.uk. 26 January 2001". The Guardian. London. February 14, 2001. Retrieved July 29, 2010.
- ↑ Cameron Crowe, Frances McDormand interview, Interview Magazine, October 2000.
- ↑ Jones, Kenneth and Gans, Andrew."2011 Tony Nominations Announced; 'Book of Mormon' Earns 14 Nominations" Archived September 14, 2011, at the Wayback Machine. playbill.com, May 3, 2011
- ↑ Bruni, Frank (October 15, 2014). "Frances McDormand, True to Herself in HBO's 'Olive Kitteridge'". The New York Times.
- ↑ Durbin, Karen (March 2, 2003). "The Prime Of Frances McDormand". The New York Times. Retrieved July 21, 2017.
- ↑ Bruni, Frank (October 15, 2014). "A Star Who Has No Time for Vanity". The New York Times. Retrieved July 21, 2017.