ഫൈസലാബാദ്
കിഴക്കൻ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന നഗരമാണ് ഫൈസലാബാദ്. കറാച്ചിയും ലാഹോറും കഴിഞ്ഞാൽ പാകിസ്താനിലെ ഏറ്റവും വലിയ നഗരമായ ഫൈസലാബാദ് ലയാൽപൂർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്[5]. ബ്രിട്ടീഷ് ഇന്ത്യയിലെ വ്യക്തമായി രൂപകല്പന ചെയ്ത നഗരങ്ങളിലൊന്നാണിത്[6]. പാകിസ്താനിലെ പ്രധാന വ്യാവസായികനഗരമാണ് ഫൈസലാബാദ്. പാകിസ്താന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 20 ശതമാനം സംഭാവനയും ഫൈസലാബാദിൽനിന്നുമാണ്[7]. പാകിസ്താന്റെ മാഞ്ചസ്റ്റർ എന്നും ഈ നഗരം അറിയപ്പെടുന്നു[8]. 2014ലെ കണക്കുകൾ അനുസരിച്ച് ഫൈസലാബാദ് നഗരത്തിലെ ജനസംഖ്യ എഴുപത്തിയഞ്ച് ലക്ഷത്തോളമാണ്.
ഫൈസലാബാദ് فیصل آباد Lyallpur | |||||
---|---|---|---|---|---|
| |||||
Country | Pakistan | ||||
Region | Punjab | ||||
District | Faisalabad District | ||||
Former Name | ലയൽപൂർ | ||||
Official Language | ഉറുദു | ||||
Native Language | Punjab | ||||
First settled | 1892 | ||||
സ്ഥാപകൻ | സർ ചാൾസ് ജെയിംസ് ലയാൽ | ||||
• ഭരണസമിതി | Faisalabad District | ||||
• DCO | നൂർ-ഉൽ-അമീൻ മെംഗൽ | ||||
• Metropolitan & District Capital | 1,300 ച.കി.മീ.(490 ച മൈ) | ||||
• ഭൂമി | 840 ച.കി.മീ.(325 ച മൈ) | ||||
• ജലം | 430 ച.കി.മീ.(165 ച മൈ) | ||||
• മെട്രോ | 5,860 ച.കി.മീ.(2,261 ച മൈ) | ||||
ഉയരം | 184 മീ(605 അടി) | ||||
ജനസംഖ്യ (2014)[4] | 7,480,765 | ||||
• റാങ്ക് | 3rd, Pakistan | ||||
• ജനസാന്ദ്രത | 927/ച.കി.മീ.(2,400/ച മൈ) | ||||
Demonym(s) | Faisalabadi | ||||
സമയമേഖല | UTC+5 (Pakistan (PST)) | ||||
• Summer (DST) | UTC+4 (PST) | ||||
ZIP code(s) | 38000 | ||||
ഏരിയ കോഡ് | 041 | ||||
വാഹന റെജിസ്ട്രേഷൻ | Three letters beginning with F and random four numbers (e.g. FDA 1234) | ||||
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകപതിനെട്ടാം നൂറ്റാണ്ടുവരെ സിഖുകളുടെ നിയന്ത്രണത്തിലായിരുന്ന ഈ പ്രദേശം 1849ൽ ആംഗ്ലോ സിഖ് യുദ്ധത്തിൽ വിജയിച്ച ബ്രിട്ടീഷുകാർ പിടിച്ചടക്കി. 1880ൽ ബ്രിട്ടീഷ് ഓഫീസറായിരുന്ന ക്യാപ്ടൻ പോം യങാണ് ഇവിടെ നഗരത്തിന്റെ നിർമ്മാണത്തിന് മുൻകൈയെടുത്തത്. ബ്രിട്ടന്റെ ദേശീയപതാകയായ യൂണിയൻ ജാക്കിന്റെ ആകൃതിയിലാണ് നഗരനിർമ്മാണം പുരോഗമിച്ചത്[9] . 1892ൽ നഗരത്തിൽ റെയിൽപാത നിർമ്മിക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ് തീരുമാനിച്ചു. 1895ഓടെ റയില്പാത നിർമ്മാണം പൂർത്തിയായി. ഇക്കാലയളവിൽ പഞ്ചാബ് ഗവർണറായിരുന്ന സർ ജെയിംസ് ബ്രോഡ്വുഡ് ലയാലിനോടുള്ള ആദരസൂചകമായി നഗരത്തിനു ലയാൽപൂർ എന്ന പേർ നൽകി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ കാർഷികസർവകലാശാലയടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലയാൽപൂരിൽ സ്ഥാപിതമായി[10]. 1906 മുതൽ ലയാൽപൂർ നഗരം അതേപേരിലുള്ള ജില്ലയുടെ ആസ്ഥാനമായി. ഈ കാലഘട്ടത്തിൽ കൈത്തറിവ്യവസായം ലയാൽപൂരിൽ പചപിടിക്കുവാൻ തുടങ്ങി. 1943ൽ ഇവിടെയെത്തിയ മുഹമ്മദ് അലി ജിന്ന നഗരചത്വരത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയും സ്വതന്ത്ര രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കെടുക്കുവാൻ ജനങ്ങളോടാവശ്യപ്പെടുകയും ചെയ്തു[11]. തുടർന്ന് നാലുവർഷത്തോളം ലയാൽപൂരടക്കമുള്ള പ്രദേശങ്ങളിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനരോഷം ആളിപ്പടരുകയും സ്വതന്ത്രരാജ്യമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. ഒടുവിൽ 1947ലെഇന്ത്യാവിഭജനത്തിന്റെ ഫലമായി പാകിസ്താൻ രൂപംകൊണ്ടു. ഇതോടെ പഞ്ചാബ് മേഖലയിൽനിന്നും ഹിന്ദു, സിഖ് മതസ്ഥർ ഇന്ത്യയിലേക്കും ഇന്ത്യയിലെ ഹരിയാന, കശ്മീർ മേഖലയിൽനിന്നും മുസ്ലീങ്ങൾ കൂട്ടത്തോടെ പാകിസ്താനിലേക്കും പലായനം ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം ലയാൽപൂർ വൻ വ്യാവസായികപുരോഗതി കൈവരിച്ചു[12]. സൗദി അറേബ്യയിലെ സുൽത്താനായിരുന്നഫൈസൽ രാജാവ് വൻ വ്യാവസായിക നിക്ഷേപങ്ങൾ നഗരത്തിൽ നടത്തുവാൻ തീരുമാനിച്ചു[13]. അദ്ദേഹത്തോടുള്ള ആദരസൂചകമായി നഗരത്തിനു 1997ൽ ഫൈസലാബാദ് എന്ന് പുനർനാമകരണം ചെയ്തു.
ഭൂമിശാസ്ത്രം
തിരുത്തുകപഞ്ചാബ് സമതലത്തിൽ സ്ഥിതി ചെയ്യുന്ന ഫൈസലാബാദ് നഗരം 1,230 ചതുരശ്ര കിലോമീറ്ററുകളിലായി പരന്നുകിടക്കുന്നു. ചെനാബ്,രവി നദികൾ നഗരത്തിനു സമീപത്തുകൂടി ഒഴുകുന്നു. ഈ നദികളിലെ വെള്ളമാണ് നഗരത്തിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലേയും കാർഷികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. പൊതുവേ ചൂട് കാലാവസ്ഥ അനുഭവപ്പെടാറുള്ള ഫൈസലാബാദിൽ സാധാരണയായി മഴ ലഭിക്കാറ് ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലാണ്[14].
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകഎഴുപത്തഞ്ച് ലക്ഷത്തോളം ആളുകളാണ് ഫൈസലാബാദിൽ താമസിക്കുന്നത്. ജനസംഖ്യയുടെ 98 ശതമാനവും ഇസ്ലാം മതത്തിൽപെട്ടവരാണ്. ശേഷിക്കുന്ന 1.8 ശതമാനം ക്രിസ്തുമതവിശ്വാസികളും 0.2 % സിഖ് മതസ്ഥരുമാണ്. 1999 ലെ പാകിസ്താൻ സെൻസസ് അനുസരിച്ച് പഞ്ചാബിയും ഉറുദുവുമാണ് ഫൈസലാബാദിലെ പ്രധാന സംസാരഭാഷ. പഞ്ചാബി ഭാഷയുടെ ഒട്ടുമിക്ക വകഭേദങ്ങളും ഇവിടുത്തുകാർ സംസാരിക്കാറുണ്ട്. പാകിസ്താനിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ ഫൈസലാബാദിൽ വളരെ മികച്ച ഗതാഗതസംവിധാനങ്ങളാണുള്ളത്. ഒരു അന്താരാഷ്ട്ര വിമാനത്താവളവും രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയവും ഇവിടെയുണ്ട്[15][16].
സഹോദരനഗരങ്ങൾ
തിരുത്തുകതാഴെപ്പറയുന്ന നഗരങ്ങളുമായി ഫൈസലാബാദ് ബന്ധം സ്ഥാപിക്കുന്നു. [അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുക- ↑ Correspondent (November 1, 2013). "Mengal Takes Charge". The Express Tribune. Retrieved 2013-11-27.
- ↑ 2.0 2.1 "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
- ↑ http://phonebookoftheworld.com/faisalabad
- ↑ "The Faisalabad Serena Hotel". Serena Hotels. Archived from the original on 2014-07-02. Retrieved 2014-08-22.
- ↑ "The City Pakistan, Profile by Government College University". Archived from the original on 2015-04-24. Retrieved 2015-11-09.
- ↑ https://upload.wikimedia.org/wikipedia/commons/1/1d/Regional_Profile,Faisalabad.pdf Archived 2010-08-06 at the Wayback Machine. Regional Profile, Faisalabad by Ghulam Mustafa
- ↑ Jaffrelot, Christophe (2002). Pakistan: Nationalism Without A Nation. Zed Books. p. 57. ISBN 9781842771174.
- ↑ "Integrated Slums Development Programme (ISDP): Faisaabad". Archived from the original on 2018-12-26. Retrieved 2015-11-09.
- ↑ http://www.uaf.edu.pk/ The University of Agriculture
- ↑ http://www.thefridaytimes.com/03062011/page30.shtml Archived 2015-10-18 at the Wayback Machine. M. A. Jinnah at Kothi Colonel Sahib, Lyallpur (1942)
- ↑ "The History of Faisalabad". Archived from the original on 2017-05-22. Retrieved 2015-11-09.
- ↑ Business ties: Faisalabad encourages Turkish investment
- ↑ "Climate: Faisalabad - Climate graph, Temperature graph, Climate table". Climate-Data.org. Retrieved 7 September 2013.
- ↑ http://www.caapakistan.com.pk/upload/Aviation%20Statistics/MTF%20by%20Airports%202008_09.pdf Archived 2015-10-04 at the Wayback Machine. Faisalabad sits at number eight in CAA Official Stats
- ↑ http://www.espncricinfo.com/pakistan/content/ground/58927.html Iqbal Stadium stats
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഫൈസലാബാദ് നഗരസഭയുടെ വെബ്സൈറ്റ് Archived 2006-08-13 at the Wayback Machine.
- പഞ്ചാബ് ഗവണ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ്