ഇത് ഷാർജാ നഗരത്തെ കുറിച്ചുള്ള ലേഖനമാണ്‌ ഷാർജാ എമിറേറ്റിനെ കുറിച്ചറിയാൻ ഷാർജ (എമിറേറ്റ്) കാണുക.

ഷാർജ

الشارقةّ
നഗരം
Sharjah
Skyline of ഷാർജ
Location of ഷാർജ
Country or UAE UAE
Emirate Sharjah
ഭരണസമ്പ്രദായം
 • SheikhH.H. Dr. Sultan bin Mohamed Al-Qasimi
വിസ്തീർണ്ണം
 • മെട്രോ
235.5 ച.കി.മീ.(90.9 ച മൈ)
ജനസംഖ്യ
 (2008)
 • നഗരം801,004

യു.എ.ഇയിലെ ഒരു പ്രധാന നഗരവും ഷാർജ എമിറേറ്റിന്റെ തലസ്ഥാനവുമാണ് ഷാർജ(/ˈʃɑːrə/; അറബി: الشارقة aš-Šāriqah).ദുബായ്-ഷാർജ-അജ്മാൻ നഗരശൃംഖലയുടെ ഭാഗമാണീ നഗരം.അറേബ്യൻ ഉപഭൂഖണ്ഡത്തിൽ പേർഷ്യൻ ഉൾക്കടലിന്റെ വടക്കൻ തീരത്തായാണ് ഷാർജാ നഗരം നിലകൊള്ളുന്നത്.പതിനെട്ടാം നൂറ്റാണ്ട് മുതൽ അൽ ഖ്വാസ്മി രാജവംശമാണ് ഷാർജാ നഗരം ഭരിക്കുന്നത്.സാംസ്കാരികമായും വ്യാവസായികമായും രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നാണ് ഷാർജ.യു.എ.ഇയിലെആഭ്യന്തര ഉല്പാദനത്തിന്റെ 7.4% സംഭാവനയും ഷാർജയിൽ നിന്നുമാണ്[1].235 ചതുരശ്ര കിലോമീറ്ററിലായി വികസിച്ചുകിടക്കുന്ന ഷാർജ നഗരത്തിൽ 2008ലെ കണക്കുകൾ അനുസരിച്ച് എട്ട് ലക്ഷം ആളുകൾ താമസിക്കുന്നു

ചരിത്രം

തിരുത്തുക

5000 വർഷങ്ങൾക്ക് മൗൻപുതന്നെ ഷാർജയിൽ മനുഷ്യവാസമുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഷാർജയിലെത്തിയ ക്വാസിം വംശം അവിടെ നിലയുറപ്പിക്കുകയും നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.1971 ഡിസംബർ 2 ന് ഷെയ്ഖ് ഖാലിദ് മൂന്നാമൻ ഷാർജയുൾപ്പടെ ഏഴ് എമിറേറ്റുകളെ കൂട്ടിച്ചേർത്ത് ഐക്യ അറബ് എമിറേറ്റുകൾ രൂപീകരിച്ചു.

കാലാവസ്ഥ

തിരുത്തുക

മറ്റ് അറബ് നഗരങ്ങളെപ്പോലെ ഉഷ്ണമേറിയ കാലാവസ്ഥയാണ് ഷാർജാ നഗരത്തിലും.ഫെബ്രുവരി ,മാർച്ച് മാസങ്ങളിലാണ് സാധാരണയായി ഇവിടെ മഴ പെയ്യാറുള്ളത്.

സാംസ്കാരികം

തിരുത്തുക

1998ൽ ഐക്യ അറബ് എമിറേറ്റുകളെ പ്രധിനിധീകരിച്ചുകൊണ്ട് ഷാർജ നഗരത്തെ അറബ് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനംആയി യുനെസ്കോ പ്രഖ്യാപിക്കുകയുണ്ടായി.[2]ഭരണാധികാരിയുടെ നേതൃത്വത്തിൽ സാംസ്കാരികമായി ധാരാളം വികസനപ്രവർത്തനങ്ങൾ ഷാർജയിൽ നടക്കുന്നുണ്ട്.മദ്യപാനത്തിൻ കർശന നിയന്ത്രണങ്ങളുള്ള ഷാർജ നഗരത്തെ 2015ൽ ലോകാരോഗ്യസംഘടന ആരോഗ്യനഗരം ആയി പ്രഖ്യാപിച്ചു[3].

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2008ലെ കണക്കുകൾ അനുസരിച്ച് എട്ട് ലക്ഷത്തോളം പേരാണ് ഷാർജയിൽ താമസിക്കുന്നത്.ഇസ്ലാമാണ് പ്രധാനമതം.കേരളത്തിൽനിന്നുൾപ്പടെ ഇന്ത്യയുടെ പലഭാഗത്തുനിന്നും, പാകിസ്താൻ,ശ്രീലങ്ക മുതലായ മറ്റ് ഏഷ്യൻ രാജ്യങ്ങളിൽനിന്നും ധാരാളം ആളുകൾ ജോലിചെയ്യുന്നുണ്ട്.അറബിയാണ് പ്രാദേശികഭാഷയെങ്കിലും മലയാളമടക്കമുള്ള മിക്ക ഇന്ത്യൻ ഭാഷകളും ഇവിടെ സംസാരിക്കപ്പെടാറുണ്ട്.മറ്റ് അറബ് നഗരങ്ങളുമായി റോഡ് മാർഗ്ഗം ബന്ധപ്പെട്ടിരിക്കുന്ന ഷാർജയിൽ ഒരു രാജ്യാന്തര വിമാനത്താവളവും സ്ഥിതിചെയ്യുന്നു.യു.എ.ഇയിലെ മൂന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം നഗരത്തിൽ സ്ഥിതി ചെയ്യുന്നു[4] .

  1. "About Sharjah". This is sharjah. Archived from the original on 2015-03-02. Retrieved 2015-11-07.
  2. "Sharjah, the Cultural Capital of the Arab World Centro Sharjah". www.rotanatimes.com. Retrieved 2015-06-21.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-22. Retrieved 2015-11-07.
  4. Cricinfo: Sharjah named Afghanistan's new home ground, Retrieved 23 August 2010.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷാർജ_(നഗരം)&oldid=3957764" എന്ന താളിൽനിന്ന് ശേഖരിച്ചത്