ഫൈവ് പോയന്റ് സംവൺ - വാട്ട് നോട്ട് ടു ഡു അറ്റ് ഐഐടി

(ഫൈവ് പോയിന്റ് സം‌വൺ-വാട്ട് നോട്ട് റ്റു ഡൂ അറ്റ് ഐ.ഐ.ടി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചേതൻ ഭഗതിന്റെ ആദ്യ നോവലാണു് ഫൈവ് പോയന്റ് സംവൺ- വാട്ട് നോട്ട് ടു ഡു അറ്റ് ഐഐടി‍. 2004ഇൽ ഇറങ്ങിയ ഇത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്പനയുള്ള നോവലുകളിൽ ഒന്നാണു്

ഫൈവ് പോയന്റ് സംവൺ - വാട്ട് നോട്ട് ടു ഡു അറ്റ് ഐഐടി
പുസ്തകത്തിന്റെ കവർ പേജ്
കർത്താവ്ചേതൻ ഭഗത്
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംഫിക്ഷൻ
പ്രസാധകർരൂപ & ക.
പ്രസിദ്ധീകരിച്ച തിയതി
2004
മാധ്യമംPrint (Hardcover & Paperback)
ഏടുകൾ270
ISBN8129104598
OCLC56904175
LC ClassMLCM 2004/00384 (P) PR9499.3.B

കഥാ തന്തു

തിരുത്തുക

1991 മുതൽ 1995 വരെ ഉള്ള കാലഘട്ടത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡെൽഹിയിൽ നടക്കുന്നതാണു ഈ കഥ[ക]. ഹരികുമാർ (കഥാകാരൻ), റയാൻ ഒബറോയ്, അലോക് ഗുപ്ത എന്നിവരാണു മുഖ്യ കഥാപാത്രങ്ങൾ. ഐ ഐ ടിയിലെ ഗ്രേഡിങ് സമ്പ്രദായവുമായ് യോജിക്കാൻ പറ്റാതെ ഇവർ കാണിച്ചു കൂട്ടുന്ന വിക്രിയകൾ ഈ നോവലിൽ മനോഹരമായ് അവതരിപ്പിച്ചിരിക്കുന്നു.

ചലച്ചിത്രാവിഷ്ക്കാരം

തിരുത്തുക

2009 ൽ, വിധു വിനോദ് ചോപ്ര നിർമ്മിച്ച് രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത 3 ഇഡിയറ്റ്സ് എന്ന ചലച്ചിത്രം ഈ നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു.അഭിജാത് ജോഷി തിരക്കഥ രചിച്ച ഈ ചിത്രത്തിൽ അമീർഖാൻ, കരീനാ കപൂർ,ആർ. മാധവൻ, ശർമൻ ജോഷി, ബൊമൻ ഇറാനി, ഓമി വൈദ്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many ഒട്ടനവധി ദേശീയ, അന്തർദേശീയ പുരസ്കാര നിർണ്ണയ സമിതികളിൽ നിന്നായി നാൽപതോളം പുരസ്കാരങ്ങൾ ഈ ചലച്ചിത്രം കരസ്ഥമാക്കി.വരുമാന ലഭ്യതയിൽ ഒട്ടനവധി ബോക്സ് ഓഫീസ് റിക്കാർഡുകൾ തകർത്ത ഈ ചിത്രം 2013 ഓഗസ്റ്റിലെ കണക്കനുസരിച്ച്, ഏറ്റവും കൂടുതൽ മൊത്ത വരുമാനം കരസ്ഥമാക്കിയ രണ്ടാമത്തെ ഇന്ത്യൻ ചലച്ചിത്രമാണ്.

കുറിപ്പുകൾ

തിരുത്തുക

ക. ^ കഥാകാരനായ ചേതൻ ഭഗത്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർത്ഥിയായിരുന്നു.