ഫെച്ചാബുരി
തെക്കൻ തായ്ലൻഡിലെ ഫെച്ചാബുരി പ്രവിശ്യയുടെ തലസ്ഥാനമായ ഒരു പട്ടണമാണ് ഫെച്ചാബുരി (തായ്ഃ ഥായ്). ഈ നഗരം ഫെറ്റ് ബുരി (Phét bū.rīː) എന്ന പേരിലും അറിയപ്പെടുന്നു. തായ് ഭാഷയിൽ ഫെച്ചാബുരി എന്നാൽ "വജ്രങ്ങളുടെ നഗരം" എന്നാണ് അർത്ഥമാക്കുന്നത് (സംസ്കൃതത്തിൽ "നഗരം" എന്നർത്ഥം വരുന്ന വാക്കാണ് ബുരി). ഇത് ബാങ്കോക്കിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ തെക്ക് ഭാഗത്തായി, തായ് ഉപദ്വീപിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്നു. 2005 ലെ കണക്കനുസരിച്ച് 26,181 ആയിരുന്നു ഇവിടുത്തെ ആകെ ജനസംഖ്യ. ഈ പട്ടണത്തിൽ ത റാപ്പ്, ഖ്ലോങ് ക്രാചെങ് എന്നിങ്ങനെ രണ്ട് തമ്പോണുകളുണ്ട്.[1]
ഫെച്ചാബുരി เพชรบุรี | |
---|---|
Town | |
ഖാവോ വാങിൻ്റെ മുകളിൽ നിന്നുള്ള ഫെച്ചാബുരി പട്ടണത്തിൻറെ വീക്ഷണം. | |
Location in Phetchaburi Province | |
Country | Thailand |
Province | ഫെച്ചാബുരി പ്രവിശ്യ |
• ആകെ | 5.4 ച.കി.മീ.(2.1 ച മൈ) |
(2005) | |
• ആകെ | 26,181 |
• ജനസാന്ദ്രത | 4,800/ച.കി.മീ.(13,000/ച മൈ) |
സമയമേഖല | UTC+7 (ICT) |
ഈ നഗരത്തിന്റെ മധ്യത്തിലൂടെയാണ് ഫെച്ചാബുരി നദി ഒഴുകുന്നു. ഈ നഗരത്തിന്റെ ഭൂപ്രകൃതി കൂടുതലും പരന്നതാണ്. പട്ടണത്തന്റെ പ്രാന്തപ്രദേശത്തായി ഖാവോ വാങ് എന്നു പേരുള്ള ഒരു കുന്ന് സ്ഥിതിചെയ്യുന്നു. ഫ്രാ നഖോൺ ഖിരി എന്ന പേരിലുള്ള ഒരു രാജകീയ കൊട്ടാരം ഖാവോ വാങ്ങ് കുന്നിന്റെ മുകളിലാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ ഇവിടെ ഒരു അമ്പലവും (വാട്ട് എന്ന് വിളിക്കപ്പെടുന്നു) സ്ഥിതിചെയ്യുന്നു. ഫ്രാ നഖോൺ ഖിരി മേള എന്ന് വിളിക്കപ്പെടുന്ന ഒരു വാർഷിക ഉത്സവത്തിന്റെ കേന്ദ്രമാണ് ഈ കുന്നും പട്ടണവും. ഫെബ്രുവരി ആദ്യത്തെ ആഴ്ച്ചയിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണിത്. ഈ പരിപാടിയിൽ ശബ്ദ-പ്രകാശ പ്രദർശനവും ശാസ്ത്രീയ തായ് നൃത്തവും ഉൾപ്പെടുന്നു.
ലീലോവാഡി പുഷ്പം അല്ലെങ്കിൽ ഫ്രാങ്കിപാനി ആണ് ഈ നഗരത്തിന്റെ ഔദ്യോഗിക പുഷ്പം.
പരമ്പരാഗത തായ് മധുരപലഹാരങ്ങൾക്ക് പേരുകേട്ടതാണ് ഫെച്ചാബുരി പട്ടണം. ഇവയിൽ ഏറ്റവും ജനപ്രിയമായത് ഖനോം മോർ ഗെയ്ങ് എന്ന മധുരപലഹാരമാണ്. പോർച്ചുഗീസ് സ്വാധീനമുള്ള തോങ് യിപ്പ്, തോങ് യോഡ്, ഫോയ് തോങ് എന്നിവയാണ് മറ്റ് ജനപ്രിയ മധുരപലഹാരങ്ങൾ. 2021ൽ യുനെസ്കോ ഫെച്ചാബുരിയെ പാചകശാസ്ത്രത്തിന്റെ സൃഷ്ടിപരമായ നഗരമായി അംഗീകരിച്ചു. [2]
കാലാവസ്ഥ
തിരുത്തുകPhetchaburi (1991–2020, extremes 1981-present) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 35.0 (95) |
36.1 (97) |
36.9 (98.4) |
38.4 (101.1) |
38.7 (101.7) |
37.2 (99) |
38.1 (100.6) |
37.5 (99.5) |
37.5 (99.5) |
37.0 (98.6) |
35.7 (96.3) |
35.1 (95.2) |
38.7 (101.7) |
ശരാശരി കൂടിയ °C (°F) | 30.6 (87.1) |
31.5 (88.7) |
32.5 (90.5) |
33.8 (92.8) |
33.9 (93) |
33.4 (92.1) |
33.0 (91.4) |
33.0 (91.4) |
32.6 (90.7) |
31.8 (89.2) |
31.5 (88.7) |
30.7 (87.3) |
32.36 (90.24) |
പ്രതിദിന മാധ്യം °C (°F) | 26.1 (79) |
27.5 (81.5) |
28.8 (83.8) |
29.9 (85.8) |
29.8 (85.6) |
29.3 (84.7) |
28.9 (84) |
28.8 (83.8) |
28.4 (83.1) |
27.9 (82.2) |
27.4 (81.3) |
26.0 (78.8) |
28.23 (82.8) |
ശരാശരി താഴ്ന്ന °C (°F) | 21.7 (71.1) |
23.3 (73.9) |
25.1 (77.2) |
26.0 (78.8) |
26.3 (79.3) |
26.1 (79) |
25.7 (78.3) |
25.7 (78.3) |
25.2 (77.4) |
24.7 (76.5) |
23.7 (74.7) |
21.8 (71.2) |
24.61 (76.31) |
താഴ്ന്ന റെക്കോർഡ് °C (°F) | 12.8 (55) |
16.0 (60.8) |
16.0 (60.8) |
20.2 (68.4) |
22.6 (72.7) |
22.9 (73.2) |
21.0 (69.8) |
23.0 (73.4) |
21.6 (70.9) |
18.5 (65.3) |
15.6 (60.1) |
12.4 (54.3) |
12.4 (54.3) |
മഴ/മഞ്ഞ് mm (inches) | 16.6 (0.654) |
4.5 (0.177) |
43.9 (1.728) |
39.8 (1.567) |
95.5 (3.76) |
87.0 (3.425) |
87.8 (3.457) |
90.7 (3.571) |
151.6 (5.969) |
283.6 (11.165) |
64.2 (2.528) |
10.3 (0.406) |
975.5 (38.406) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1.0 mm) | 1.0 | 0.8 | 2.4 | 3.1 | 8.0 | 9.3 | 10.1 | 10.8 | 12.9 | 14.4 | 4.4 | 1.1 | 78.3 |
% ആർദ്രത | 66.2 | 63.5 | 63.5 | 66.8 | 76.3 | 78.9 | 81.8 | 84.4 | 84.5 | 79.1 | 71.5 | 67.1 | 73.6 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 229.4 | 211.9 | 238.7 | 204.0 | 155.0 | 114.0 | 117.8 | 58.9 | 108.0 | 108.5 | 171.0 | 226.3 | 1,943.5 |
ദിവസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 7.4 | 7.5 | 7.7 | 6.8 | 5.0 | 3.8 | 3.8 | 1.9 | 3.6 | 3.5 | 5.7 | 7.3 | 5.3 |
Source #1: World Meteorological Organization[3] | |||||||||||||
ഉറവിടം#2: Office of Water Management and Hydrology, Royal Irrigation Department (sun 1981–2010)[4](extremes)[5] |
വിദ്യാഭ്യാസം
തിരുത്തുകഫെച്ചാബുരിയിൽ നിരവധി സ്വകാര്യ, പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇവയിൽ പ്രീപ്രൈമറി മുതൽ 12ക്ലാസുവരെ പഠനം നടക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി തദ്ദേശീയ ഇംഗ്ലീഷ് സംസാരിക്കുന്നവർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പ്രോഗ്രാമുകൾ പലതും നടത്തുന്നു. ബെഞ്ചമതെപ്പുത്തിറ്റ് സ്കൂൾ, പ്രോമ്മനുസോൺ സ്കൂൾ, ബെഞ്ചമപൂത്തിറ്റ് മട്ടയം സ്കൂൾ, വാട്ട് ഡോൺ കൈതിയ പ്രഥം സ്കൂൾ, അരുൺപ്രദിത് പ്രഥം/മട്ടയം സ്കൂൾ എന്നിവയാണ് ഈ നഗരത്തിലെ ചില പ്രധാന സ്കൂളുകൾ. ഫെച്ചാബുരി റച്ചാബത്ത് സർവകലാശാല ഉൾപ്പെടെ നിരവധി സർവകലാശാലകളും ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നു.
ഗതാഗതം
തിരുത്തുകമോട്ടോർ വാഹനങ്ങളാണ് ഈ നഗരത്തിലെ പ്രധാന ഗതാഗത മാർഗ്ഗം. മോട്ടോർബൈക്കുകളാണ് ഈ നഗരത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ളത്. കാറുകൾക്കും ഈ നഗരത്തിന്റെ ഗതാഗത സംവിധാനത്തിൽ പ്രധാന സ്ഥാനമുണ്ട്. വാടക മോട്ടോർസൈക്കിളും സോങ്ത്യൂകളും ഈ നഗരത്തിൽ വ്യാപകമായി ലഭ്യമായ ഗതാഗതസംവിധാനമാണ്. ഇവയെല്ലാമാണ് ഇവിടത്തെ പ്രദേശവാസികൾ പ്രധാനമായും ആശ്രയിക്കുന്ന ഗതാഗതമാർഗ്ഗങ്ങൾ.
അവലംബങ്ങൾ
തിരുത്തുക- ↑ Department of provincial administration Archived August 5, 2012, at the Wayback Machine.
- ↑ "Phetchaburi - Creative Cities Network". UNESCO.
- ↑ "World Meteorological Organization Climate Normals for 1991–2020". World Meteorological Organization. Retrieved 12 October 2023.
- ↑ "ปริมาณการใช้น้ำของพืชอ้างอิงโดยวิธีของ Penman Monteith (Reference Crop Evapotranspiration by Penman Monteith)" (PDF) (in തായ്). Office of Water Management and Hydrology, Royal Irrigation Department. p. 83. Retrieved 6 August 2016.
- ↑ "Climatological Data for the Period 1981–2010". Thai Meteorological Department. Retrieved 4 August 2016.