ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ
ബംഗാളിഭാഷയിൽ എഴുതപ്പെട്ട ഒരു ഗദ്യകൃതിയാണ് ഫുൽമോണി ഓ കൊരുണാർ ബിബരൊൺ (ബംഗാളി: ফুলমণি ও করুণার বিবরণ). ഹന കാതറീൻ മുള്ളൻസ് എന്ന പാശ്ചാത്യവനിതയാണ് ഇത് രചിച്ചത് .[1] 1852-ൽ കൽക്കട്ടയിൽ പ്രസിദ്ധപ്പെടുത്തി. 1855-ൽ പ്രസിദ്ധീകരിച്ച `ഡിസ്ക്രിപ്റ്റീവ് കാറ്റലോഗ് ഒഫ് ബംഗാളി വർക്‌സി'ലാണ് ഇതേക്കുറിച്ചുള്ള ആദ്യത്തെ പരാമർശം. ഇന്ത്യൻ ഭാഷകളിലെ ആദ്യത്തെ നോവലാണിതെന്നു കരുതപ്പെടുന്നു. ( ബങ്കിംചന്ദ്ര ചാറ്റർജിയുടെ ദുർഗേശനന്ദിനി 1865-ലാണ് പ്രസിദ്ധപ്പെടുത്തിയത്).
കർത്താവ് | ഹന കാതറീൻ മുള്ളൻസ് |
---|---|
യഥാർത്ഥ പേര് | ফুলমণি ও করুণার বিবরণ |
പരിഭാഷ | ജോസഫ് പീറ്റ് |
രാജ്യം | ഇന്ത്യ |
ഭാഷ | ബംഗാളി |
വിഷയം | ക്രൈസ്തവം |
സാഹിത്യവിഭാഗം | സാമൂഹ്യ നോവൽ |
പ്രസാധകർ | കൽക്കട്ട ക്രിസ്റ്റ്യൻ ട്രാക്ട് ആന്റ ബുക്ക് സൊസൈറ്റി |
പ്രസിദ്ധീകരിച്ച തിയതി | 1852 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 1853 |
മാധ്യമം | അച്ചടി (പേപ്പർബാക്ക്) |
ഏടുകൾ | 310 |
OCLC | 662400076 |
മൂലപാഠം | ফুলমণি ও করুণার বিবরণ ബംഗാളി വിക്കിഗ്രന്ഥശാലയിൽ |
ഭാഷാന്തരം | ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ വിക്കിമീഡിയ കോമൺസ് സഞ്ചയത്തിൽ |
1853-ൽ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി. 1958-ൽ മലയാളത്തിൽ ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ എന്ന പേരിൽ ഈ ക്യതി പരിഭാഷ ചെയ്തിട്ടുണ്ട് . 1958-ൽ തെലുങ്കിലും, 1959-ൽ കന്നഡ, മറാഠിഭാഷകളിലും പരിഭാഷകൾ ഉണ്ടായി .
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക