ഫുമികോ യമഗുച്ചി
ജപ്പാനിൽ ജനിച്ച ഒരു ഭിഷഗ്വരയും പ്രത്യുൽപാദനപരമായ ആരോഗ്യത്തിന്റെ വക്താവുമായിരുന്നു ഫുമിക്കോ യമാഗുച്ചി അമാനോ (ജീവിതകാലം: 25 മെയ് 1903 - 8 ജനുവരി 1987). അവരും ഭർത്താവും അമേരിക്കൻ ഐക്യനാടുകളിൽ വിദ്യാഭ്യാസം നേടിയവരായിരുന്നു. അവരും ഭർത്താവും ചേർന്ന് രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ജപ്പാൻ ബർത്ത് കൺട്രോൾ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ ടോക്കിയോയിൽ ഒരു സ്ഥാപനം ആരംഭിച്ചു.
ഫുമികോ യമഗുച്ചി | |
---|---|
ജനനം | 25 മെയ് 1903 |
മരണം | 8 ജനുവരി 1987 |
മറ്റ് പേരുകൾ | ഫുമിക്കോ വൈ. അമാനോ |
തൊഴിൽ | Physician, advocate for reproductive health |
ബന്ധുക്കൾ | ജീൻ ഷിനോഡ ബോളെൻ (niece) |
ആദ്യകാല ജീവിതവും വിദ്യാഭ്യാസം
തിരുത്തുകമിനോസുകെ യമാഗുച്ചി[1] യുകി സസാക്കി യമാഗുച്ചി എന്നിവരുടെ മൂത്ത മകളായി ജപ്പാനിലെ ടോക്കിയോയിലാണ് ഫുമികോ യമാഗുച്ചി ജനിച്ചത്. അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോ സംസ്ഥാനത്ത് മെഡിക്കൽ സ്കൂളിൽ അവരുടെ അച്ഛൻ ഫിസിഷ്യനായിരുന്നതിനാൽ യമാഗുച്ചി ഒഹായോയിലാണ് തന്റെ ബാല്യകാലത്ത് വളർന്നത്. അവർ 1925-ൽ ബർണാർഡ് കോളേജിൽ നിന്ന് ബിരുദം നേടി[2]. യേൽ സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് അവർ തന്റെ മെഡിക്കൽ ബിരുദവും പൂർത്തിയാക്കി.[3] യേൽ സ്കൂൾ ഓഫ് മെഡിസിനിൽ ആയിരിക്കുമ്പോൾ, "എലിയിലെ അഡിപ്പോസ് ടിഷ്യുവിന്റെ വിതരണത്തെയും സ്വഭാവത്തെയും സ്വാധീനിക്കുന്ന ഘടകങ്ങൾ" (1930) എന്ന വിഷയത്തിൽ ഒരു ബയോകെമിസ്ട്രി ലേഖനത്തിന്റെ സഹ-രചയിതാവായിരുന്നു അവർ.[4]
അവരുടെ സഹോദരിമാരായ ഐക്കോ യമാഗുച്ചി (ടകോക), മെഗുമി യമുഗുച്ചി (ഷിനോദ) എന്നിവരും ബർണാഡ് കോളേജിൽത്തന്നെയാണ് വിദ്യാഭ്യാസം നിർവ്വഹിച്ചത്.[5] അവരുടെ രണ്ട് സഹോദരന്മാരും സഹോദരി മെഗുമിയും പിൽക്കാലത്ത് വൈദ്യന്മാരായി.[1][6] യമാഗുച്ചിയുടെ മരുമകളാണ് പ്രശസ്ത സൈക്യാട്രിസ്റ്റ് ജീൻ ഷിനോദ ബോലെൻ.[7]
ജോലി
തിരുത്തുക1930-കളുടെ തുടക്കത്തിൽ ലോസ് ആഞ്ചലീസ് നഗരത്തിൽ അമാനോയ്ക്ക് ഒരു ക്ലിനിക്ക് ഉണ്ടായിരുന്നു.[8] അവർ 1938 മുതൽ 1945 വരെ ടോക്കിയോയിൽ പ്രസവചികിത്സയും ഗൈനക്കോളജിയും പരിശീലിച്ചു.[9] രണ്ടാം ലോകമഹായുദ്ധത്തിനുശേഷം,[10][11] അവരും അവരുടെ ഭർത്താവും ചേർന്ന് ഒരു ക്ലിനിക്ക് നടത്തുകയും[8] ജപ്പാൻ ബർത്ത് കൺട്രോൾ ഇൻസ്റ്റിറ്റ്യൂട്ടിനെ[12][13] നയിക്കുകയും അതോടൊപ്പം ജപ്പാൻ പ്ലാൻഡ് പാരന്റ്‌ഹുഡ് എന്ന ത്രൈമാസികയുടെ[14][15] സഹ-എഡിറ്റും ആയി പ്രവർത്തിക്കുകയും ചെയ്തിരുന്നു. 1955-ൽ ജപ്പാനിലെ ടോക്കിയോയിൽ നടന്ന ആസൂത്രിത രക്ഷാകർതൃത്വത്തെക്കുറിച്ചുള്ള അഞ്ചാമത് ഇന്റർനാഷണൽ കോൺഫറൻസിന്റെ ഔദ്യോഗിക ഹോസ്റ്റസായും അവർ പ്രവർത്തിച്ചു.[16] അവൾ "ഫാമിലി പ്ലാനിംഗ് ഇൻ ജപ്പാൻ" (1955) എന്ന ലഘുലേഖയുടെ രചയിതാവായിരുന്നു.[17] അമാനോയും അവരുടെ ഭർത്താവും 1950-കളുടെ അവസാനത്തിൽ ലോസ് ആഞ്ചലീസ് നഗരത്തിലേയ്ക്ക് തങ്ങളുടെ താമസം മാറുകയും 1959-ൽ അവർ അവരുടെ ലോസ് ആഞ്ചലസ് നഗരത്തിൽ തങ്ങളുടെ ക്ലിനിക്ക് വീണ്ടും തുറന്നു പ്രവർത്തിക്കുകയും ചെയ്തു.[1] 1959-ൽ, ലോസ് ആഞ്ചലസിലെ ജാപ്പനീസ്-അമേരിക്കൻ സ്ത്രീകളോട് "ജപ്പാനിലെ സ്ത്രീകളുടെ മാറുന്ന സാമ്പത്തിക സ്ഥിതി" എന്ന വിഷയത്തെക്കുറിച്ച് അവർ സംസാരിച്ചു.[18]1962-ൽ, അവരും അവരുടെ ഭർത്താവും ഒരുമിച്ച് ലോസ് ആഞ്ചലസ് നഗരത്തിലെ ക്രെൻഷോ പരിസരത്ത് ഒരു പുതിയ ഓഫീസ് ആരംഭിച്ചു.[19] 1987-ൽ മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ അവർ ഒരു ഡോക്ടർ അദ്ധ്യാപിക എന്നീ നിലകളിൽ ജോലി ചെയ്തുകൊണ്ടിരുന്നു.[20]
സ്വകാര്യ ജീവിതം
തിരുത്തുക1934-ൽ അരിസോണയിൽ വെച്ച് സഹ ജാപ്പനീസ് വൈദ്യൻ കഗേയാസു വാട്ട് അമാനോയെ ഫ്യൂമിക്കോ യമാഗുച്ചി വിവാഹം കഴിച്ചു.[21]അവർക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു.[22] അവർക്ക് 1964-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പൗരത്വം ലഭിച്ചു. 1987-ൽ ലോസ് ആഞ്ചലസ് നഗരത്തിൽവച്ച് തന്റെ 84-ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് അവർ മരിച്ചു.[20]
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 "Minosuke Yamaguchi (death notice)". The Los Angeles Times. 1956-04-25. p. 42. Retrieved 2021-11-02 – via Newspapers.com.
- ↑ Barnard College, Mortarboard (1925 yearbook): 168.
- ↑ Amano, Fumiko (1955). Family planning movement in Japan (in ഇംഗ്ലീഷ്). Foreign Affairs Association of Japan.
- ↑ Reed, Lucille L.; Yamaguchi, Fumiko; Anderson, William E.; Mendel, Lafayette B. (1930). "Factors Influencing the Distribution and Character of Adipose Tissue in the Rat". The Journal of Biological Chemistry: 147.
- ↑ "Letters from Japan". Barnard Alumnae. 74: 6. Spring 1985.
- ↑ "Megumi Yamaguchi Shinoda M.D. Obituary". Los Angeles Times. May 8, 2007. Retrieved 2021-11-02.
{{cite web}}
: CS1 maint: url-status (link) - ↑ "Obituary for Megumi Yamaguchi Shinoda, M.D." Fukui Mortuary, Inc. (in ഇംഗ്ലീഷ്). Retrieved 2021-11-02.
{{cite web}}
: CS1 maint: url-status (link) - ↑ 8.0 8.1 "Dr. Fumiko Amano Reopens Practice after 25 Years". Shin Nichibei. April 17, 1959. p. 1. Retrieved November 2, 2021 – via California Digital Newspaper Collection.
- ↑ Sanger, Margaret (2016-10-01). The Selected Papers of Margaret Sanger, Volume 4: Round the World for Birth Control, 1920-1966 (in ഇംഗ്ലീഷ്). University of Illinois Press. pp. 420, note 5. ISBN 978-0-252-09880-2.
- ↑ Beech, Keyes (1947-08-09). "Japan's Population Pushes Rapidly Up". Honolulu Star-Bulletin. p. 8. Retrieved 2021-11-02 – via Newspapers.com.
- ↑ Oakley, Deborah (1978). "American-Japanese Interaction in the Development of Population Policy in Japan, 1945-52". Population and Development Review. 4 (4): 617–643. doi:10.2307/1971729. ISSN 0098-7921.
- ↑ Hardacre, Helen (1999). Marketing the Menacing Fetus in Japan (in ഇംഗ്ലീഷ്). University of California Press. p. 60. ISBN 978-0-520-21654-9.
- ↑ Steiner, Jesse F. (1953-03-01). "Japan's Post-war Population Problems". Social Forces. 31 (3): 245–249. doi:10.2307/2574222. ISSN 0037-7732.
- ↑ "News and Announcements". American Sociological Review. 15 (5): 676–680. October 1950. ISSN 0003-1224.
- ↑ "Japan's Birth Control Paper". The Sydney Morning Herald. 1950-04-14. p. 1. Retrieved 2021-11-02 – via Newspapers.com.
- ↑ Hajo, Cathy Moran (January 2013). "Who's who at the Fifth International Conference on Planned Parenthood?". Margaret Sanger Papers Project (in ഇംഗ്ലീഷ്). Retrieved 2021-11-01.
{{cite web}}
: CS1 maint: url-status (link) - ↑ Amano, Fumiko (1955). Family planning movement in Japan (in ഇംഗ്ലീഷ്). Foreign Affairs Association of Japan.
- ↑ "Dr. Amano Talk to Post 9938 Auxiliary Set". Shin Nichibei. June 2, 1959. p. 1. Retrieved November 2, 2021 – via California Digital Newspaper Collection.
- ↑ "Amano & Amano (advertisement)". California Eagle. 1962-08-30. p. 2. Retrieved 2021-11-02 – via Newspapers.com.
- ↑ 20.0 20.1 "In Memoriam". Barnard Alumnae. 76: 27, 29. June 1987 – via Internet Archive.
- ↑ "Cosmopolitan List Arrives on Taiyo Maru". The Honolulu Advertiser. 1934-10-22. p. 2. Retrieved 2021-11-02 – via Newspapers.com.
- ↑ "Population Control in Japan". The San Francisco Examiner. 1956-06-13. p. 23. Retrieved 2021-11-02 – via Newspapers.com.
പുറംകണ്ണികൾ
തിരുത്തുക- Deborah Oakley, "American-Japanese Interaction in the Development of Population Policy in Japan, 1945-52" Population and Development Review 4(December 1978): 617-643.