കോട്ടെ ഡി ഐവോയർ, സിയറ ലിയോൺ, ഘാന, ലൈബീരിയ, ടോഗോ, നൈജീരിയ തുടങ്ങിയ പടിഞ്ഞാറൻ ആഫ്രിക്കയിലെ പല രാജ്യങ്ങളിലെയും മുഖ്യാഹാരമാണ്ഫുഫു.(പേരിന്റെ വകഭേദങ്ങളിൽ foofoo, fufuo, foufou എന്നിവ ഉൾപ്പെടുന്നു) പരമ്പരാഗത ഘനിയൻ, നൈജീരിയൻ രീതികളിൽ തുല്യമായ അളവുകളിൽ മരച്ചീനിമാവും ഏത്തയ്ക്കാപ്പൊടിയും വെള്ളവും ചേർത്ത മിശ്രിതം ഇടിച്ച് പതംവരുത്തിയെടുക്കുന്നു. ഫുഫുവിൻറെ സാന്ദ്രത കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് വ്യക്തിപരമായ മുൻഗണനകളെ ആശ്രയിച്ചാണിരിക്കുന്നത്.[1]മരച്ചീനിമാവിനുപകരം സെമോലിന, അല്ലെങ്കിൽ ചോളം മാവും ഉപയോഗിക്കാവുന്നതാണ്. ഫുഫൂ പലപ്പോഴും നിലക്കടല സൂപ്പ്, പാം നട്ട് സൂപ്പ്, അബുനുഅബുനു അല്ലെങ്കിൽ ലൈറ്റ് സൂപ്പ് ഉപയോഗിച്ചാണ് വിളമ്പുന്നത്.