ഫീ ഗാബതിശ്ശ്വയാത്വീൻ
പ്രമുഖ അറബി സാഹിത്യകാരൻ കാമിൽ കീലാനിയുടെ (1897 – 1959) പ്രശസ്തമായ ഒരു ബാലസാഹിത്യ കൃതിയാണു് ഫീ ഗാബതിശ്ശ്വയാത്വീൻ. ചെകുത്താൻ കാട് എന്നാണു് ഈ വാക്കിന്റെ അർത്ഥം. ഭാരതീയ ഇതിഹാസങ്ങളിൽ പ്രാധാന്യമർഹിക്കുന്ന രാമായണ കഥ കുട്ടികൾക്ക് ഉൾക്കൊള്ളാൻ പാകത്തിൽ, ലളിത ഭാഷയിൽ അറബിയിലവതരിപ്പിക്കുകയാണു് കീലാനി ഈ ഗ്രന്ഥത്തിൽ.
മൂല കൃതിയിൽ നിന്നുള്ള മാറ്റങ്ങൾ
തിരുത്തുകഇരുനൂറോളം ബാലസാഹിത്യങ്ങളുടെ രചയിതാവും പരിഭാഷകനുമായ കീലാനി, തന്റെ ഓരോ കൃതിയും കുട്ടികൾക്ക് പ്രയോജനപ്രദവും, ജീവിത മാർഗ്ഗത്തിലെ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും തരണം ചെയ്തു മുന്നോട്ട് നീങ്ങാനുള്ള പ്രചോദനവുമാകണമെന്ന നിർബന്ധക്കാരനാണു്. അതിനാൽ തന്നെ, രാമായണ കഥയെയും ആ രൂപത്തിലാണദ്ദേഹം അവതരിപ്പിക്കുന്നത്. മൂലകഥയിൽ നിന്നും ഈ കൃതി വളരെ വ്യത്യസ്തത പുലർത്തുന്നത് അത് കൊണ്ടാണു്.
ചില ഉദാഹരണങ്ങൾ:
- രാവണനെ കൊന്ന് സീതയെ വീണ്ടെടുത്ത്, ദീർഘകാലം പ്രജാതല്പരനായൊരു ഭരണാധികാരിയായി രാമൻ രാജ്യം ഭരിക്കുന്നതോടെ ഇതിലെ കഥയവസാനിക്കുന്നു. ഗർഭിണിയായ സീതയെ കാട്ടിലെറിയുന്ന ഭാഗമൊന്നും ഇതിലില്ല.
- സീതയെ കുറിച്ച രാമന്റെ സംശയം, കുത്തു വാക്ക്, സീതയുടെ അഗ്നിപ്രവേശം എന്നിവ ഈ കൃതിയിലില്ല.
- ഈ രാമായണകഥ പ്രകാരം, സുഗ്രീവനാണ് കിസ്കിന്ദിയുടെ യഥാർത്ഥ രാജാവ്. പക്ഷെ, സഹോദരൻ ബാലി തന്നെ സ്ഥാനഭൃഷ്ടനാക്കാൻ ശ്രമം നടത്തിയപ്പോൾ മനോബലം നഷ്ടപ്പെട്ട അദ്ദേഹം സിംഹാസനം ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ, ബാലിയെ കൊന്ന് രാജ്യം യഥാർത്ഥ ഭരണാധികാരിക്ക് ഏല്പിക്കുകയാൺ രാമൻ ചെയ്തത്.
- ശൂർപണകയെന്ന കഥാപാത്രം തന്നെ ഈ കഥയിലില്ല.
- മാരീചനെ കൊന്ന രാമൻ നിലവിളിക്കുന്നത് കേട്ട സീത അദ്ദേഹത്തെ രക്ഷപ്പെടുത്താനായി, ‘ നീ ഭീരുവാണോ?’ എന്നു ചോദിച്ചു ലക്ഷ്മണനെ പ്രകോപിപ്പിക്കുകയാൺ ചെയ്തത്. ഇത് സഹിക്കാനാകാതെ ലക്ഷ്മണൻ ഓടുകയായിരുന്നു. ലക്ഷ്മണൻ തന്റെ ശരീരം കൊതിക്കുന്നുണ്ടോ എന്ന സംശയമൊന്നും സീതയിലുണ്ടയിരുന്നില്ല.
അങ്ങനെ, മാതൃകാ പുരുഷനായൊരു രാജാവിനെയാൺ രാമനിലൂടെ കീലാനി അവതരിപ്പിക്കുന്നത്.
ഗവേഷകർ കണ്ടെത്തുന്നു
തിരുത്തുകഅരനൂറ്റാണ്ട് മുമ്പെഴുതപ്പെട്ട ഈ അറബിരാമായണം , രാമായണ ഗവേഷകരുടെ ശ്രദ്ധയിപ്പെടുന്നത് ഈയിടെ മാത്രമാണെന്നത് അത്ഭുതകരം തന്നെ. കാൽ നൂറ്റാണ്ടു മുമ്പ് തന്നെ, ഇതിന്റെ മലയാള പരിഭാഷയും പുരത്തുവന്നുവെന്നത് ശ്രദ്ധേയമാൺ.
അവലംബം
തിരുത്തുക- എം. എൻ. കാരശ്ശേരി (03 ഒക്ടോബർ 2010). "അറബിയിലെ രാമായണം". മാതൃഭൂമി. Archived from the original on 2015-04-02. Retrieved 2015-04-02.
{{cite news}}
: Check date values in:|date=
(help); Cite has empty unknown parameter:|8=
(help)