പ്രശസ്ത അറബി ബാലസാഹിത്യകാരനാണ് കാമിൽ കീലാനി (1897 – 1959). കമിൽ ബ്നു കീലാനി ഇബ്രാഹീം കീലാനി എന്നാണ് പൂർണ്ണ നാമം.

ജനനവും വിദ്യാഭ്യാസവും തിരുത്തുക

ഒരു പ്രശസ്ത എഞ്ചിനീയറുടെ മകനായി 1897 ൽ കൈറോവിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ ഖുർ ആൻ ഹൃദിസ്തമാക്കിയ അദ്ദേഹം, ബി. എ. ബിരുദം സമ്പാദിച്ച ശേഷം, ഇംഗ്ലീഷ്, അറബി, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യം നേടി. അൽ അസ് ഹർ സർവകലാശാലയുടെ സന്തതി കൂടിയായ കീലാനി, അറബി വ്യാകരണം(നഹ് വ്), പദരൂപ വിജ്ഞാനീയം(സ്വർഫ്), ന്യായശാസ്ത്രം(മന്ത്വിഖ്) എന്നീ വിഷയങ്ങളിൽ പ്രഗൽഭനായിരുന്നു.

പ്രവർത്തന മേഖലകൾ തിരുത്തുക

1922 മുതൽ 1954 വരെ ഔഖാഫ് മന്ത്രാലയത്തിൽ ഉദ്വോഗസ്ഥനായിരുന്ന കീലാനി, അതേ കാലത്തു തന്നെ, ‘അർറജാ‘ പത്രത്തിന്റെ പത്രാധിപർ കൂടിയായിരുന്നു. ഈജിപ്തിലെ, മോഡേൺ ഡ്രാമാ ക്ലബ് സാരഥിയും പ്രഥമ സാഹിത്യ സമിതി സ്ഥാപകനുമായിരുന്നു. അറബി – മുസ്ലിം സുഹൃത്തുക്കൾക്കായി അദ്ദേഹം സംഘടിപ്പിച്ച സദസ്സുകളിൽ, ഈജിപ്ഷ്യൻ വഖ്ഫ് മന്ത്രി ഫുആദ് ശീരീൻ, പലസ്തീൻ പോരാളി അമീൻ ഹുസൈനി, സയ്യിദ് ഖുത്ബ്, അഹ്മദ് ശൌഖി, ഖലീൽ മുത്രാൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു. ഈജിപ്തിൽ റേഡിയൊവിലൂടെ ആദ്യമായി കുട്ടികളെ അഭിസംബോധന ചെയ്തതും കുട്ടികൾക്ക് മാത്രമായ ലൈബ്രറി ആദ്യമായി സഥാപിച്ചതും അദ്ദേഹമായിരുന്നു.

ബാല സാഹിത്യം തിരുത്തുക

ബാലസാഹിത്യം വിരസമായ ഉപദേശങ്ങളാൽ നിർഭരമായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു കീലാനി പ്രസ്തുത മേഖലയിൽ കാലെടുത്തു വെച്ചത്. കുട്ടികളെ ആകർഷിക്കുവാൻ കഴിയാത്ത ഇത്തരം സൃഷ്ടികളിൽ മനം മടുത്ത അദ്ദേഹം, കഥാംശങ്ങൾ അധികമുള്ള ബാല കഥകളെഴുതാൻ തുടങ്ങിയത് അങ്ങനെയായിരുന്നു. കുട്ടികൾക്ക് പ്രയോജന പ്രദവും, ഭീകരങ്ങളായ സങ്കല്പ കഥകളിൽ നിന്നും കെട്ടുകഥകളിൽ നിന്നും മുക്തവുമായ, നിത്യ ജീവിതത്തിലെ സംഭവങ്ങൾ സരസമായി കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിക്കുന്ന രീതിയായായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. പ്രതിസന്ധികളും പ്രതിബന്ധങ്ങളും തരണം ചെയ്തു മുന്നോട്ടു നീങ്ങിയാലെ, ജീവിത വിജയം നേടാൻ കഴിയൂ എന്ന സന്ദേശമായിരുന്നു തന്റെ ഓരോ കഥകളിലും അദ്ദേഹം അവതരിപ്പിച്ചിരുന്നത്. കുട്ടികളുടെ മനശാസ്ത്രവും ബോധന രീതികളും സംബന്ധമായി അറബ് ലോകം ചിന്തിക്കുന്നതിന്ന് എത്രയോ മുമ്പാൺ കീലാനി ശാസ്ത്രീയമായ ഈ രീതി അവതരിപ്പിച്ചതെന്നത് വളരെ ശ്രദ്ധേയമാൺ. തദാവശ്യാർത്ഥം, മൌലിക കൃതികൾക്ക് പുറമെ, ലോക സാഹിത്യത്തിലെ പല വിശിഷ്ട കൃതികളും ഇങ്ങനെ, കുട്ടികൾക്ക് പാകമായ രൂപത്തിൽ പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഷെക്സ്പിയർ കഥകൾ, ആയിരത്തൊന്നു രാത്രികൾ, രാമായണം എന്നീ ലോക ക്ലാസ്സിക്കുകൾ അവയിൽ ചിലത് മാത്രം.

സഞ്ചാര സാഹിത്യം തിരുത്തുക

ബാലസാഹിത്യങ്ങൾക്ക് പുറമെ സഞ്ചാര സാഹിത്യത്തിലും അദ്ദേഹം സംഭാവനകളർപ്പിച്ചിട്ടുണ്ട്. മുദക്കിറാതുൽ അഖ്ത്വാരി ശ്ശഖീഖ എന്ന കൃതിപലസ്തീൻ, സിറിയ, ലബ്നാൻ ഈനിവിടങ്ങളിലെ, തന്റെ അനുഭവങ്ങൾ വിവരിക്കുന്നതാൺ.

കൃതികൾ തിരുത്തുക

1908-ൽ, ‘അൽ മലികു വന്നജ്ജാർ’ എന്ന കൃതി രചിക്കുമ്പോൾ അദ്ദേഹം കേവലം ഒരു വിദ്യാർത്ഥിയായിരുന്നു. പിന്നീടങ്ങോട്ട് കൃതികളുടെ ഘോഷയാത്ര തന്നെയായിരുന്നു. മസ്വാരിഹുൽ ഖുലഫാ, മസ്വാരിഹുൽ അ അയാൻ, നദ്രാതുൻ ഫീ താരീഖിൽ ഇസ്ലാം, മുലൂകുത്ത്വവാഇഫ്, അലാ ഹാമിശിൽ ഗുഫ്രാൻ, മുഖ്താറാത്, റവാഇഉ മിൻ ഖിസ്വസ്വിൽ ഗർബ്, ഫീ ഗാബതിശ്ശ്വയാത്വീൻ, മിസ്വ്ബാഹു അലാഉദ്ദീൻ, റോബിൻസൺ ക്രൂസോ, വഹ് യു ബ്നു യഖ്ലാൻ, നവാദിർ ജുഹാ, ശഹ്ര് സാദ, അൽഫു ലൈലതിൻ വലൈല എന്നിവയടക്കം ഇരുനൂറ്റിയമ്പതോളം കൃതികളാൺ പിന്നീടദ്ദേഹം കാഴ്ചവെച്ചത്.

മരണം തിരുത്തുക

1959 ഒക്ടോബർ 8 വെള്ളിയാഴ്ച വൈകുന്നേരം മരണപ്പെട്ടു.

അവലംബം തിരുത്തുക

• ا ب ت ث طامل كيلانى رائد الاطفال • ا ب ت ث ج ح أعلام وشخصيات مصرية: كامل كيلانى • مركز كامل كيلانى لأدب الاطفال: كامل كيلانى \ഐ. പി. എച്: ഇസ്ലാം വിജ്ഞാനകോശം. വോള്യം.6 \എം. എൻ. കാരശ്ശേരി; അറബിയിലെ രാമായണം \كامل كيلاني http://ar.wikipedia.org/wiki/%D9%83%D8%A7%D9%85%D9%84_%D9%83%D9%8A%D9%84%D8%A7%D9%86%D9%8A

"https://ml.wikipedia.org/w/index.php?title=കാമിൽ_കീലാനി&oldid=3895331" എന്ന താളിൽനിന്ന് ശേഖരിച്ചത്