ഫിലിപ്പ് സ്റ്റീവൻ കോർബെറ്റ്

ഫിലിപ്പ് സ്റ്റീവൻ കോർബെറ്റ് - Philip Steven Corbet FRSE (21 മെയ് 1929 – 13 ഫെബ്രുവരി 2008) ഒരു ഇംഗ്ലീഷ് പ്രാണിപഠനശാസ്ത്രജ്ഞനും ജലപ്രാണികളിലും തുമ്പികളിലും വിദഗ്ദ്ധനുമായിരുന്നു. അദ്ദേഹം തനിച്ചും കൂട്ടായും ധാരാളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കീടനാശിനികൾക്കുപകരം ജൈവകീടനിയന്ത്രണം കൃഷികൾക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പഠനങ്ങൾ നടത്തി.

ജീവചരിത്രം

തിരുത്തുക

കോലാലമ്പൂരിലാണ് അദ്ദേഹം ജനിച്ചത്.[1] ന്യൂസീലൻഡിലെ Nelson College-ൽ വിദ്യ അഭ്യസിച്ചു.[2] 1953-ൽ കേംബ്രിഡ്ജ് സർവകലാശാലയിലെ തന്റെ പഠനം പൂർത്തിയാക്കുന്നതിനു മുൻപേ അദ്ദേഹം University of Reading-ൽ ജന്തുശാസ്ത്രം പഠിക്കാൻ ചേർന്നു.[1][3]

1954-1962 കാലയളവിൽ അദ്ദേഹം യുഗാണ്ടയിലെ East African High Commission-ൽ ജന്തുശാസ്ത്രജ്ഞനായി നിയമിതനായി. അവിടെ ആദ്യം East African Freshwater Fisheries Research Organization-ഉം തുടർന്ന് 1957-ൽ ,East African Virus Research Institute-ഉം അദ്ദേഹം ജോലി ചെയ്തു. തുടർന്ന് കാനഡയിലെ Entomology Research Institute, Ottawa-ഉം Canada Department of Agriculture Research Institute, Belleville, Ontario-ഉം ജോലി ചെയ്തു. നാല് വർഷത്തിനുശേഷം University of Waterloo-ൽ പ്രൊഫസർ ആയി നിയമിതനായി. 1974-ൽ ന്യൂസീലൻഡിൽ മടങ്ങിയെത്തി University of Canterbury, Lincoln Agricultural College എന്നിവ ഒരുമിച്ചു നടത്തുന്ന Joint Centre for Environmental Science-ന്റെ തലവനായി ചുമതലയേറ്റു. 1978-ൽ അദ്ദേഹം University of Canterbury ജന്തുശാസ്ത്ര വിഭാഗം തലവനും രണ്ടു വർഷത്തിനുശേഷം University of Dundee ജന്തുശാസ്ത്ര പ്രൊഫസറും ആയി.,1990-ൽ വിരമിക്കുന്നതുവരെ അവിടെ തുടർന്നു.[1]

വിരമിച്ചതിനുശേഷവും University of Edinburgh-ൽ അദ്ദേഹം തന്റെ ഗവേഷണങ്ങൾ തുടരുകയും 1996-ൽ ഹോണററി പ്രൊഫസർ ആയി നിയമിക്കപ്പെടുകയും ചെയ്തു. ആ വർഷം തന്നെ വിരമിച്ച അദ്ദേഹം തന്റെ എഴുത്തു തുടരുകയും Cornwall Wildlife Trust-ൽ സേവനം ചെയ്യുകയും ചെയ്തു. 2008-ൽ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം മരണമടഞ്ഞു.[3][4]

അദ്ദേഹത്തിന്റെ ജൈവകീടനിയന്ത്രണ മാർഗ്ഗങ്ങൾ മൊൺട്രിയാൽ Expo 67-ൽ ശ്രദ്ധിക്കപ്പെട്ടു.[3][4]

അദ്ദേഹത്തിന്റെ Dragonflies: behaviour and ecology of Odonata (1999), A Biology of Dragonflies (1962) എന്നീ പുസ്തകങ്ങൾ വളരെ പ്രശസ്തമാണ് .[5]

  1. മുകളിൽ ഇവിടേയ്ക്ക്: 1.0 1.1 1.2 "Professor Philip Corbet". The Telegraph. 6 March 2008. Retrieved 10 November 2013.
  2. Nelson College Old Boys' Register, 1856–2006, 6th edition
  3. മുകളിൽ ഇവിടേയ്ക്ക്: 3.0 3.1 3.2 "Professor Philip Corbet: Entomologist whose work revolutionised the field of dragonfly studies". The Independent. 28 February 2008. Retrieved 10 November 2013.
  4. മുകളിൽ ഇവിടേയ്ക്ക്: 4.0 4.1 Clements, Alan (17 March 2008). "Philip Corbet: leading entomologist and world authority on the dragonfly". The Guardian. Retrieved 10 November 2013.
  5. "Philip S. Corbet". The New Naturalists Online. Harper Collins. Archived from the original on 10 നവംബർ 2013. Retrieved 10 നവംബർ 2013.

പുറം കണ്ണികൾ

തിരുത്തുക