ഫിമൈ ഹിസ്റ്റോറിക്കൽ പാർക്ക്

തായ്‌ലൻഡിലെ ഒരു ചരിത്ര ഉദ്യാനമാണ് ഫിമൈ ഹിസ്റ്റോറിക്കൽ പാർക്ക്. തായ്‌ലൻഡിലെ ഏറ്റവും വലിയ പുരാതന ഖമർ-ഹിന്ദു ക്ഷേത്രമായ പ്രസാത് ഫിമൈയുടെ അവശിഷ്ടങ്ങളും പ്രാചീന പട്ടണമായ ഫൈസായ് പട്ടണവും ഉൾക്കൊള്ളുന്ന ഒരു ചരിത്ര ഉദ്യാനമാണിത്. നഖോൺ റാച്ചസിമ പ്രവിശ്യയിലെ ഫിമായ് പട്ടണത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്.

Phimai Historical Park
Prasat Phi Mai
ഫിമൈ ഹിസ്റ്റോറിക്കൽ പാർക്ക് is located in Thailand
ഫിമൈ ഹിസ്റ്റോറിക്കൽ പാർക്ക്
Location in Thailand
അടിസ്ഥാന വിവരങ്ങൾ
നിർദ്ദേശാങ്കം15°13′15″N 102°29′38″E / 15.22083°N 102.49389°E / 15.22083; 102.49389
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിShankar
പ്രവിശ്യNakhon Ratchasima
രാജ്യംThailand
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംKhmer architecture
പൂർത്തിയാക്കിയ വർഷം11th-12th Century CE

ഫിമായ് മുമ്പ് ഖെമർ സാമ്രാജ്യത്തിൻ്റെ കാലത്ത് ഒരു പ്രധാന നഗരമായിരുന്നു. പട്ടണത്തിൻ്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രസാത് ഹിൻ ഫിമൈ എന്ന ക്ഷേത്രം, പുരാതന തായ്‌ലൻഡിലെ പ്രധാന ഖെമർ ക്ഷേത്രങ്ങളിലൊന്നായിരുന്നു. പുരാതന ഖെമർ ഹൈവേ വഴി അങ്കോറുമായി ബന്ധിപ്പിച്ചിരിക്കുന്നതു കൂടാതെ അതിൻ്റെ പ്രധാന ദിശയായി അങ്കോറിനെ അഭിമുഖീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്..

ചരിത്രം

തിരുത്തുക
 
1968-ൽ കേന്ദ്ര സങ്കേതം-ഗോപുരം

അങ്കോറിൽ നിന്നുള്ള പുരാതന ഖെമർ ഹൈവേയുടെ ഒരറ്റം ഈ ക്ഷേത്രം അടയാളപ്പെടുത്തുന്നു. 1020x580 മീറ്റർ ചുറ്റപ്പെട്ട പ്രദേശം അങ്കോർ വാട്ടുമായി താരതമ്യപ്പെടുത്താവുന്നതിനാൽ, ഖമർ സാമ്രാജ്യത്തിലെ ഒരു പ്രധാന നഗരമായിരുന്നു ഇത്. ഒട്ടുമിക്ക കെട്ടിടങ്ങളും 11-ആം നൂറ്റാണ്ടിൻ്റെ അവസാനം മുതൽ 12-ആം നൂറ്റാണ്ടിൻ്റെ അവസാനം വരെയുള്ളവയാണ്, ബാഫുവോൺ, ബയോൺ, ഖെമർ ക്ഷേത്ര ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. എന്നിരുന്നാലും, അക്കാലത്തെ ഖെമർ ഹിന്ദുക്കളായിരുന്നുവെങ്കിലും, ഈ ക്ഷേത്രം ഒരു ബുദ്ധക്ഷേത്രമായാണ് നിർമ്മിച്ചത്[1] ഖോറാത്ത് പ്രദേശത്തെ നിവാസികൾ ഏഴാം നൂറ്റാണ്ട് വരെ ബുദ്ധമതക്കാരായിരുന്നു. ലിഖിതങ്ങളിൽ സ്ഥലത്തിന് വിമയപുര (വിമയ നഗരം എന്നാണ് അർത്ഥമാക്കുന്നത്) എന്ന പേരു നൽകിയിരിക്കുന്നു. ഇത് തായ് നാമമായ ഫിമൈ ആയി വികസിച്ചു.

1767-ൽ അയുത്തായ രാജ്യത്തിൻ്റെ പതനത്തിനു ശേഷം, അഞ്ച് പ്രത്യേക സംസ്ഥാനങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചു. ബോറോമ്മകോട്ട് രാജാവിൻ്റെ മകൻ ടെപ്പിപിറ്റ് രാജകുമാരൻ ഒന്നാമതായിഫിമായ് സ്ഥാപിക്കാൻ ശ്രമിച്ചു. നഖോൺ റാച്ചസിമ ഉൾപ്പെടെയുള്ള കിഴക്കൻ പ്രവിശ്യകളിലും ഭരണം നടത്തിയിരുന്നു. അഞ്ചിൽ ഏറ്റവും ദുർബ്ബലനായ തെപ്പിപിറ്റ് രാജകുമാരനെ ആദ്യം പരാജയപ്പെടുത്തി 1768-ൽ വധിച്ചു.

1901-ൽ ഫ്രഞ്ച് ഭൂമിശാസ്ത്രജ്ഞനായ എറ്റിയെൻ അയ്‌മോനിയർ ആണ് അവശിഷ്ടങ്ങളുടെ ആദ്യ വിവരപ്പട്ടികയുണ്ടാക്കിയത്. 1936 സെപ്‌റ്റംബർ 27-ന് ഗവൺമെൻ്റ് ഗസറ്റ്, 53-ാം വകുപ്പ്, സെക്ഷൻ 34-ലെ അറിയിപ്പ് പ്രകാരം ഈ സൈറ്റ് തായ് ഗവൺമെൻ്റിൻ്റെ സംരക്ഷണത്തിന് കീഴിലായി. 1989 ഏപ്രിൽ 12-ന് ഇപ്പോൾ ഫൈൻ ആർട്‌സ് ഡിപ്പാർട്ട്‌മെൻ്റ് നിയന്ത്രിക്കുന്ന ചരിത്ര പാർക്ക് രാജകുമാരി മഹാ ചക്രി സിരിന്ദോൺ ഔദ്യോഗികമായി തുറന്നു കൊടുത്തു.

  1. UNESCO World Heritage Centre. "Phimai, its Cultural Route and the Associated Temples of Phanomroong and Muangtam". Whc.unesco.org. Retrieved 24 December 2014.

പുറം കണ്ണികൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള ഫിമൈ ഹിസ്റ്റോറിക്കൽ പാർക്ക് യാത്രാ സഹായി