ഇന്ത്യയിലെ, പരമോന്നതകോടതിയായ സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയാണ് ജസ്റ്റിസ്. എം.ഫാത്തിമ ബീവി . 1989 ലാണ് ഫാത്തിമ ബീവി അധികാരമേറ്റത്.[1][2][3][4][5][6] ഇത് കൂടാതെ ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആദ്യത്തെ മുസ്ലീം വനിത എന്ന ബഹുമതിയും ഫാത്തിമ ബീവിക്ക് സ്വന്തമാണ്. ഏഷ്യയിൽ തന്നെ രാജ്യങ്ങളിൽ പരമോന്നതകോടതികളിൽ ഒരു ജഡ്ജ് ആയിരിക്കുന്ന വനിത എന്ന ബഹുമതിയും ഉണ്ട്.[7] സുപ്രീം കോടതിയിലെ പദവിയുടെ വിരമനത്തിനു ശേഷം ഫാത്തിമ ബീവി മനുഷ്യാവകാശ കമ്മീഷനിൽ ഒരു അംഗമായും, കൂടാതെ തമിഴ് നാട് ഗവർണ്ണറായും (1997-2001) സേവനം അനുഷ്ഠിച്ചു.[2][8][9]

എം. ഫാത്തിമ ബീ‍വി
Justice Fathima Beevi.JPG
ജനനം(1927-04-30)30 ഏപ്രിൽ 1927
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജ്, തമിഴ് നാട് ഗവർണ്ണർ
മുൻഗാമിഎൻ. ചന്ന റെഡ്ഡി / കൃഷ്ണൻ കാന്ത് (Addl. Charge)
പിൻഗാമിഡൊ. സി. രംഗരാജൻ (Acting Governor)
മാതാപിതാക്ക(ൾ)മീര സാഹിബ്, ഖദീജ ബീബി

ജീവിതംതിരുത്തുക

1927 ഏപ്രിൽ 30-ന്‌ പത്തനംതിട്ട ജില്ലയിൽ മീരാസാഹിബിന്റേയും ഖദീജാബീവിയുടേയും മകളായി ജനിച്ചു. പത്തനംതിട്ട കത്തോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനുശേഷം തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും; തിരുവനന്തപുരത്തെ ലോ കോളേജിൽ നിന്നും നിയമത്തിലും ബിരുദം നേടി. അവിവാഹിതയാണ്‌ ഫാത്തിമ ബീവി.

ഔദ്യോഗിക ജീവിതംതിരുത്തുക

14 നവംബർ 1950 നാണ് ഫാത്തിമ അഭിഭാഷകയായി തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. പിന്നീട് കേരളത്തിലെ ചെറുകോടതികളിൽ തന്റെ അഭിഭാഷക സേവനം ചെയ്തു. 1958 മെയ് മാസം സബോഡിനേറ്റ് മുൻസിഫായി നിയമിതയായി. 1968 ൽ സബ് ഓർഡിനേറ്റ് ജഡ്ജ് ആയി പ്രൊമോട് ചെയ്യപ്പെട്ടു. പിന്നീട് 1972 ൽ ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് ആയും , 1974 ൽ ജില്ലാ, സെഷൻസ് ജഡ്ജും ആയി.[1] 1980 ജനുവരിയിൽ ഇങ്കം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ അംഗമായി. 1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984 ൽ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രിൽ 29-ന്‌ ഹൈക്കോടതിയിൽ നിന്നും വിരമിച്ചു. പക്ഷേ 1989 ഒക്ടോബർ 6ന്‌ സുപ്രീം കോടതിയിൽ ജഡ്ജിയായി നിമനം ലഭിച്ചു. 1992 ഏപ്രിൽ 29 വിരമിച്ചു.

അവലംബംതിരുത്തുക

  1. 1.0 1.1 "M. FATHIMA BEEVI". supremecourtofindia.nic.in. ശേഖരിച്ചത് 2009-01-15. CS1 maint: discouraged parameter (link)
  2. 2.0 2.1 "Welcome to Women Era..." ശേഖരിച്ചത് 2009-01-15. CS1 maint: discouraged parameter (link)
  3. "Women in Judiciary". NRCW, Government of India. ശേഖരിച്ചത് 2009-01-15. CS1 maint: discouraged parameter (link)
  4. "FIRST WOMEN OF INDIA:". womenofindia.net. ശേഖരിച്ചത് 2009-01-16. CS1 maint: discouraged parameter (link)
  5. "Convict Queen". india-today.com. ശേഖരിച്ചത് 2009-01-16. CS1 maint: discouraged parameter (link)
  6. "High Court of Kerala: Former Judges". highcourtofkerala.nic.in. ശേഖരിച്ചത് 2009-01-16. CS1 maint: discouraged parameter (link)
  7. The International Who's Who 2004 (67 ed.). Europa Publications. p. 517. ISBN 1857432177, 9781857432176 Check |isbn= value: invalid character (help). |first= missing |last= (help)
  8. "Raj Bhavan Chennai: Past Governers". Governor's Secretariat Raj Bhavan, Chennai - 600 022. ശേഖരിച്ചത് 2009-01-15. CS1 maint: discouraged parameter (link)
  9. "Governors of Tamil Nadu since 1946". tn.gov.in. ശേഖരിച്ചത് 2009-01-15. CS1 maint: discouraged parameter (link)


മുൻഗാമി
M Chenna Reddy /
Krishan Kant (Addl. Charge)
Justice M. Fathima Beevi
Governer of Tamil Nadu

25 January 1997 - 3 July 2001
Succeeded by
Dr C Rangarajan(Acting Governor)"https://ml.wikipedia.org/w/index.php?title=ഫാത്തിമ_ബീവി&oldid=2915090" എന്ന താളിൽനിന്ന് ശേഖരിച്ചത്