ശങ്കർ ദയാൽ ശർമ്മ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ശങ്കർ ദയാൽ ശർമ (ഓഗസ്റ്റ് 19 1918 - ഡിസംബർ 26 1999) 1992 മുതൽ 1997 വരെ സ്വതന്ത്ര ഇന്ത്യയുടെ ഒമ്പതാമത് രാഷ്ട്രപതിയായി സേവനം അനുഷ്ടിച്ച വ്യക്തിയാണ്‌. രാഷ്ട്രപതിയാകുന്നതിനു മുൻപ് ആർ. വെങ്കിട്ടരാമൻ രാഷ്ട്രപതിയായിരിക്കുമ്പോൾ ഡോ. ശർമ്മ, ഉപരാഷ്ട്രപതിയായി സേവനമനുഷ്ട്രിച്ചിട്ടുണ്ട്.

ശങ്കർ ദയാൽ ശർമ്മ
ശങ്കർ ദയാൽ ശർമ്മ


പദവിയിൽ
ജൂലൈ 25, 1992 – ജൂലൈ 25, 1997
വൈസ് പ്രസിഡന്റ്   കെ. ആർ. നാരായണൻ
മുൻഗാമി രാമസ്വാമി വെങ്കട്ടരാമൻ
പിൻഗാമി കെ. ആർ. നാരായണൻ

ജനനം ഓഗസ്റ്റ് 19, 1918
ഭോപ്പാൽ, മധ്യപ്രദേശ്‌, ഇന്ത്യ
മരണം ഡിസംബർ 26, 1999
ന്യൂ ഡൽഹി, ഇന്ത്യ
രാഷ്ട്രീയകക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്

പ്രത്യേകതകൾതിരുത്തുക

  • മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി.
  • ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഗവർണ്ണറായ ശേഷം രാഷ്ട്രപതിയായ വ്യക്തി.
  • ലക്നൗ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ നിയമം പഠിപ്പിച്ചിട്ടുള്ള ഇന്ത്യൻ രാഷ്ട്രപതി.
"https://ml.wikipedia.org/w/index.php?title=ശങ്കർ_ദയാൽ_ശർമ്മ&oldid=2679427" എന്ന താളിൽനിന്ന് ശേഖരിച്ചത്