ഫലകത്തിന്റെ സംവാദം:മഹാഭാരതം

Latest comment: 12 വർഷം മുമ്പ് by Vssun

ശാന്തനു ആണോ? ശന്തനു അല്ലേ? Simynazareth 19:23, 20 മേയ് 2007 (UTC)simynazarethReply

ശാന്തനു മഹാരാജാവ് എന്നാണ്‌ കേട്ടിരിക്കുന്നത്. ഉറപ്പാണെങ്കിൽ തിരുത്തിക്കോളൂ..--Vssun 19:32, 20 മേയ് 2007 (UTC)Reply
ഉറപ്പില്ല :-) Simynazareth 19:42, 20 മേയ് 2007 (UTC)simynazarethReply

ഹിഡിംബി ആണോ ? ഹിഡുംബി അല്ലേ ? ഹിഡുംബി എങ്ങനെ കുരുവംശത്തിൽ പെടും ? അർജ്ജുനന്റെ പുത്രനായ അഭിമന്യു കുരുവംശത്തിൽ പെടില്ലേ ? --വിക്കിറൈറ്റർ : സംവാദം 12:25, 13 നവംബർ 2010 (UTC)Reply

ഹിഡിംബിയെക്കണ്ടപ്പോൾ കുന്തിയേയും ഉത്തരയേയും ദ്രൗപദിയേയുമൊക്കെ കണ്ടില്ല എന്നത് പി.ഒ.വി. ആയിത്തോന്നുന്നു :-). കുരുവംശത്തിന്റെ നിർവചനം എഴുതാമോ? അങ്ങനെയാണെങ്കിൽ ശകുനിയടക്കം പലരേയും വലത്തേക്ക് വിടാമായിരുന്നു. പേരിന്റെ കാര്യത്തിൽ ഹിഡിംബി എന്നാണ്‌ കേട്ടുകേൾവി. ഗൂഗിൾ‌ സെർച്ചാധിപത്യവും അതിനാണ്., ഹിഡുംബി ആണെന്ന് ഉറപ്പുണ്ടെങ്കിൽ മാറ്റിക്കോളൂ. --Vssun (സുനിൽ) 04:59, 14 നവംബർ 2010 (UTC)Reply

ഞാൻ കേട്ടിട്ടുള്ളത് അങ്ങനെയാണെന്ന് പറഞ്ഞുവെന്നേ ഉള്ളൂ. കുരുവംശത്തിന്റെ നിർവചനമൊന്നും എനിക്കറിയില്ല. എന്നാലും രാക്ഷസിയായ ഹിഡുംബി (അഥവാ ഹിഡിംബി :)) അതിൽ പെടില്ലല്ലോ. എന്നാൽ അർജ്ജുനന്റെ പുത്രനായ അഭിമന്യുവും അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തുമൊക്കെ അതിൽ പെടേണ്ടതല്ലേ ? മാത്രവുമല്ല ഓരോരുത്തരേയും നോക്കിയാൽ ഈ ഫലകം മൊത്തത്തിൽ അഴിച്ചുപണിയേണ്ടി വരില്ലേ ? --വിക്കിറൈറ്റർ : സംവാദം 07:56, 14 നവംബർ 2010 (UTC)Reply

ഇത് വിവാഹം വഴിയുള്ള ബന്ധുത്വമല്ലേ? --Vssun (സുനിൽ) 15:05, 14 നവംബർ 2010 (UTC)Reply
അതെ. അത്തരം ബന്ധുത്വങ്ങൾ ചേർക്കാൻ പറ്റുമോ ? --വിക്കിറൈറ്റർ : സംവാദം 14:39, 16 നവംബർ 2010 (UTC)Reply
ഇതുവരെയുള്ളതിന്റെ ഉത്തരങ്ങൾ
  • ശാന്തനു തെറ്റാണ്; ശന്തനു ആണ് ശരിയായ പേർ
  • ഹിഡുംബി ശരിയാണ്. കുരുവംശത്തിൽ പെടില്ല എന്നു തീർത്തു പറയനാവില്ല. വിവാഹശേഷം പത്നിയുടെ കുലം പതിയുടെതു തന്നെയാണ്. പക്ഷെ ഇവിടുത്തെ ഉദ്ദേശം അനുസരിച്ച് കുരുവംശത്തിൽ വരില്ല.
  • കുരുവംശം : കുരു = ഹസ്തിനപുരി രാജാവ്; സംവരണന്റെ പുത്രൻ. കുരുവംശം തുടങ്ങുന്നത് അദ്ദേഹത്തിൽ നിന്നുമാണ്. ശ്രേഷ്ഠനായ ചക്രവർത്തിയായതിനാൽ വംശസ്ഥാപകനായി. കുരുവിന്റെ പുത്രന്മാരും അവരുടെ പിന്തുടർച്ചക്കാരേവരും കൗരവർ ആണ്. പക്ഷെ മഹാഭാരതകഥയുടെ പശ്ചാത്തലസമയത്ത് കുരുവംശ രാജാവ് ധൃതരാഷ്ട്രർ ആയതിനാൽ അദ്ദേഹത്തിന്റെ പുത്രന്മാരെ കൗരവർ എന്നും അനുജന്റെ പുത്രന്മാരെ പാണ്ഡവർ എന്നു പറഞ്ഞുപോന്നുവെന്നുമാത്രം. അതൊരു ഏകാഭിപ്രായമായിരുന്നു, ഇതിന്റെ ഉദ്ദേശ്യം പാണ്ഡുവിനു കുന്തിയിലും മാദ്രിയിലുമായി ജനിച്ചവർ കുരുവംശജരല്ല എന്നു കാണിക്കാൻ പ്രയോഗിച്ച പേർ മാത്രമായിരുന്നു.
  • നമ്മുക്ക് അഴിച്ചു പണിയാം. --രാജേഷ് ഉണുപ്പള്ളി Talk‍ 18:33, 21 ഒക്ടോബർ 2011 (UTC)Reply

തിരുത്തിയിട്ടുണ്ട്... സംവദിക്കാം --രാജേഷ് ഉണുപ്പള്ളി Talk‍ 19:51, 21 ഒക്ടോബർ 2011 (UTC)Reply

float --Vssun (സുനിൽ) 02:14, 23 ഒക്ടോബർ 2011 (UTC)Reply
"മഹാഭാരതം" താളിലേക്ക് മടങ്ങുക.