ഫലകത്തിന്റെ സംവാദം:കൊല്ലം ജില്ലയിലെ ഭരണസംവിധാനം
ഓരോ ജില്ലയുടെയും ഫലകത്തിന്റെ തലക്കെട്ടുകളും ഉള്ളടക്കവും ഒരുപോലെയിരിക്കണം.ഇപ്പോൾ വയനാടും കൊല്ലവും രണ്ടു രീതിയിലാണ് ചെയ്തിരിക്കുന്നത്. തലക്കെട്ടിൽ പഞ്ചായത്ത് എന്നു നല്കി നഗരസഭ, താലൂക്ക് എന്നിവയെല്ലാം നല്കുന്നത് ശരിയല്ല. കൊല്ലം ജില്ല ഭരണസംവിധാനം എന്നോ മറ്റോ തലക്കെട്ട് മാറ്റാം. --സിദ്ധാർത്ഥൻ 15:14, 18 മേയ് 2010 (UTC)
- സിദ്ധാർത്ഥൻ സൂചിപ്പിച്ച പ്രശ്നങ്ങൾ പരിഹരിക്കണം. ഈ വിഭാഗത്തിൽ പെടുന്ന ഫലകങ്ങൾ ഒക്കെ കഴ്ചയിലും പ്രവർത്തനത്തിലും ഒരേ പോലിരിക്കണം. പിന്നെ പേരു് മാറ്റണം. വേറൊന്ന് ചൂണ്ടിക്കാണിക്കാനുള്ളത് താഴെ ലിസ്റ്റ് ചെയ്തിതിരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ കുറച്ച് കൂടി നന്നായി പ്രസെന്റ് ചെയ്യണം. അതെങ്ങനെ വേണമെന്ന് കിരൺ തീരുമാനിച്ചോളൂ--ഷിജു അലക്സ് 15:21, 18 മേയ് 2010 (UTC)
ഈ പ്രശ്നങ്ങളൊക്കെ ഞാൻ പ്രതീക്ഷിച്ചതാണ്, പക്ഷേ എങ്ങിനെ ശരിയാക്കും എന്നറിഞ്ഞുകൂടായിരുന്നു. തലക്കെട്ട് "കൊല്ലം ജില്ലയിലെ ഭരണകേന്ദ്രങ്ങൾ" എന്നാക്കുന്നതിനോട് യോജിപ്പുണ്ടോ?--കിരൺ ഗോപി 17:29, 18 മേയ് 2010 (UTC)
ഭരണകേന്ദ്രങ്ങൾ എന്നാവുമ്പോൾ അതു ഭരണം നിർവഹിക്കുന്ന കേന്ദ്രങ്ങൾ/ഓഫീസുകൾ എന്നല്ലേ മനസിലാക്കപ്പെടുക? ഭരണസംവിധാനം എന്നത് ഒന്നുകൂടി നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം -- ]-[rishi :-Naam Tho Suna Hoga 17:53, 18 മേയ് 2010 (UTC)
അഭിപ്രായങ്ങളോടു യോജിക്കുന്നു, 'ഭരണകേന്ദ്രങ്ങൾ' ഒരു തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കും. പക്ഷേ ഭരണസംവിധാനം എന്നുള്ളത് കൊണ്ട് ഭരണരീതി എന്നും ചിന്തിച്ചുകൂടെ? --കിരൺ ഗോപി 18:25, 18 മേയ് 2010 (UTC)
ശരിയാണ് . എന്നാൽ ത്രിതല പഞ്ചായത്തുകളാക്കിയുള്ള വിഭജനം ഒരു ഭരണനയം എന്ന നിലക്ക് ഭരണരീതി തന്നെ അല്ലേ? --]-[rishi :-Naam Tho Suna Hoga 18:32, 18 മേയ് 2010 (UTC)
അതും ശരി തന്നെയാണ്. ത്രിതല പഞ്ചായത്തുകളും താലൂക്കുകളും ചേരുന്നതല്ലേ ഒരു ജില്ലയുടെ ഭരണ കേന്ദ്രങ്ങൾ?--കിരൺ ഗോപി 18:43, 18 മേയ് 2010 (UTC)
ത്രിതല പഞ്ചായത്ത് ഓഫീസുകളും താലൂക്ക് ഓഫീസും ചേർന്നത് എന്ന് പറയാം.
"കൊല്ലം ജില്ല : അധികാരവികേന്ദ്രീകരണം" എന്നായാലോ?
പിന്നെ പഞ്ചായത്ത് ,മുനിസിപ്പാലിറ്റി , ബ്ലോക്ക് എന്നിവയുടെ ഫലകത്തിൽ താലൂക്കിന്റെ ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. കാരണം താലൂക്ക് , വില്ലേജ് എന്നിവ റെവന്യൂ വകുപ്പിന്റെ ഭരണ സൗകര്യാർത്ഥം വിഭജിച്ചതാണ്. ബ്ലോക്ക്,പഞ്ചായത്ത് എന്നിവ പഞ്ചായത്ത് രാജിന്റെ ഭാഗമായും. ഇനി താലൂക്ക് ഉൾക്കൊള്ളിക്കുകയാണെങ്കിൽ വില്ലേജുകൾ കൂടി ഉൾക്കൊള്ളിക്കേണ്ടി വരും. തൽക്കാലം ജില്ലാപഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവ മതി എന്നാണ് എന്റെ അഭിപ്രായം. --]-[rishi :-Naam Tho Suna Hoga 02:17, 19 മേയ് 2010 (UTC)
- ഇപ്പോൾ ഏകദേശം ശരിയായിട്ടുണ്ടു്. ഫലകത്തിന്റെ പേരു് കൊല്ലം ജില്ല - ഭരണസംവിധാനം എന്നോ മറ്റോ മതിയാകും. ഏറ്റവും താഴത്തെ നിരയിൽ - മറ്റു് ജില്ലകൾ എന്ന സൂചന കൊടുക്കുന്നത് നന്നായിരിക്കും. --ഷിജു അലക്സ് 04:34, 19 മേയ് 2010 (UTC)
- പഞ്ചായത്തുകൾക്ക് മാത്രമായി ഈ ഫലകം ഒതുക്കേണ്ടതില്ല. എല്ലാ ഭരണസംവിധാനങ്ങളും ഇതിലുണ്ടായിക്കോട്ടെ. തലക്കെട്ട് കൊല്ലം ജില്ലയിലെ ഭരണസംവിധാനം എന്നാക്കാം. പിന്നെ താഴെ കൊടുക്കുന്ന എല്ലാ ജില്ലയുടെയും ഫലകത്തിലേക്കുള്ള ലിങ്ക് പുതിയൊരു ഫലകമായി ചെയ്ത് ഇൻക്ലൂഡ് ചെയ്യുന്നതായിരിക്കും നല്ലത്. -സിദ്ധാർത്ഥൻ 04:46, 19 മേയ് 2010 (UTC)
എല്ലാം ശരിയാക്കി. --കിരൺ ഗോപി 05:34, 19 മേയ് 2010 (UTC)
- ഇവിടെ നഗരസഭ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കോർപ്പറേഷനെയാണോ?--സിദ്ധാർത്ഥൻ 17:46, 19 മേയ് 2010 (UTC)
അതെ. മുൻസിപ്പൽ കോർപ്പറേഷനെ - നഗരസഭയെന്നും, മുൻസിപ്പലിറ്റിയേ - മുൻസിപ്പാലിറ്റി എന്നുമാണ് കൊടുത്തിരിക്കുന്നത്. വേറേ ശരിയായ മലയാള പദം വല്ലതും അറിയാമോ?--കിരൺ ഗോപി 18:00, 19 മേയ് 2010 (UTC)
ഈ ഫലകത്തിൽ നിയമസഭണ്മൻഡലങ്ങളും ലോക്സഭാ മണ്ഡലങ്ങളും ഉൾപ്പെടുത്തണോ? --കിരൺ ഗോപി 07:34, 31 മേയ് 2010 (UTC)
- ഇത്ര മതിയെന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ ഫലകം ലേഖനത്തേക്കാളും വലിയതായിപ്പോകും :-). എന്നുമാത്രമല്ല ചില ലോക്സഭാമാണ്ഡലങ്ങൾ രണ്ട് ജില്ലകളിലായി വ്യാപിച്ചുകിടക്കുകയും ചെയ്യുന്നുണ്ടല്ലോ. --സിദ്ധാർത്ഥൻ 11:05, 31 മേയ് 2010 (UTC)
ശരിയാണ് കിരൺ ഗോപി 11:11, 31 മേയ് 2010 (UTC)
ഈ സംവാദം ഫലകത്തിന്റെ സംവാദം:വയനാട് ജില്ലയിലെ ഭരണസംവിധാനം എന്ന താളിൽ നിന്നും ഇങ്ങോട്ട് നീക്കിയതാണ്.
താലൂക്ക് എന്നത് പഞ്ചായത്ത് രാജ് ഭരണസംവിധാനത്തിന്റെ കീഴിൽ വരുന്നതല്ല.. താലൂക്ക് റവന്യൂ വകുപ്പിന്റെ പ്രവർത്തനം സുഗമമാക്കാൻ വേണ്ടി ഉള്ള സംവിധാനമാണ്.വില്ലേജുകൾതാലൂക്കിന്റെ കീഴിൽ വരുന്നു. അപ്പോൾ ഈ ഫലകത്തിൽ താലൂക്ക് നൽകേണ്ട കാര്യമുണ്ടോ?(വില്ലേജുകൾ ഇല്ലല്ലോ) : Hrishi 19:50, 19 ജൂൺ 2010 (UTC) --കിരൺ ഗോപി 20:37, 19 ജൂൺ 2010 (UTC)