നമസ്കാരം, ARS Welcome, ലേഖന രക്ഷാ സംഘത്തിലേക്ക് സ്വാഗതം!
ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.
ഉപയോഗപ്രദമായ ചില കാര്യങ്ങൾ:
നമ്മുടെ പ്രധാന ലക്ഷ്യം ലേഖനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. ഇതിൽ വരുന്ന ആർക്കെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അത് താങ്കളാലാവും വിധം സഹായിക്കുക. അതുപോലെ താങ്കളുടെ സംശയങ്ങൾ പദ്ധതി സംവാദ താളിലോ, ലേഖനത്തേ സംബന്ധിച്ചാണെങ്കിൽ അതിന്റെ സംവാദതാളിലോ ഉന്നയിക്കുക.
പലപ്പോഴും ശ്രദ്ധേയത, പരിശോധനായോഗ്യത എന്നീ നയങ്ങൾക്കെതിരായ താളുകൾ സംരക്ഷിക്കാൻ ആവശ്യമുണ്ടാകാം. ഇത് നിലനിർത്താൻ സാധ്യമല്ലെങ്കിൽ അതിന് ഒരു ഇതരമാർഗ്ഗമുണ്ടെങ്കിൽ അത് അവലംബിക്കുക. അല്ലെങ്കിൽ അതിന്റെ കാര്യകാരണങ്ങൾ അതിന്റെ ഒഴിവാക്കൽ ചർച്ചയിൽ വിശദീകരിക്കുക. പല പുതിയ ഉപയോക്താക്കളും ആദ്യമേ സൃഷ്ടിച്ച ലേഖനങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെടുമ്പോൾ അത് ഒരു കടിച്ചുകീറൽ ആയി തോന്നാനിടയുണ്ട്. അവർ സൃഷ്ടിക്കുന്ന ലേഖങ്ങൾക്ക് ആദ്യമേ തന്നെ ഒരു നീക്കം ചെയ്യൽ അനുഭവം ഉണ്ടായാൽ അവരെ പരസ്പരബഹുമാനത്തോടെയുംഅത്യധികം പരിഗണനയോടെയും പറഞ്ഞുമനസ്സിലാക്കുകയും അവർക്ക് വിക്കിപീഡിയയിലേക്ക് ഔദ്യോഗികമായി {{സ്വാഗതം}} നൽകി വിക്കിപീഡിയയിലെ നയങ്ങളെക്കുറിച്ച് അറിവുണ്ടാക്കാവുന്നതാണ്.
നമ്മുടെ പ്രധാന ലക്ഷ്യം രക്ഷിക്കാവുന്ന ലേഖനങ്ങൾ മികവുറ്റതാക്കുക എന്നതണ്. ഇതിനു താഴെക്കാണുന്ന പട്ടികയിൽ ഇപ്പോൾ സംരക്ഷിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ലേഖനങ്ങൾ കാണാവുന്നതാണ്.ഇത് നിങ്ങളുടെ ഉപയോക്തൃതാളിൽ ചേർക്കുന്നതിന് {{ARS/Tagged}} എന്ന ഫലകം ഉപയോക്തൃപേജിൽ നൽകുക.