വാർത്തകൾ 2012


സെപ്റ്റംബർ 30 തിരുത്തുക

  • ചേർത്തല ഗവണ്മെന്റ് ആശുപത്രിക്ക് ദേശീയ അംഗീകാരം
ചേർത്തല താലൂക്ക് ആശുപത്രിക്ക് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ അംഗീകാരം ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സർക്കാർ താലൂക്ക് ആശുപത്രിയാണ് ചേർത്തല.
  • ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്ക്കാരം പ്രമുഖ ഗാനരചയിതാവും കവിയുമായ ഗുൽസാറിന് ലഭിച്ചു.[1]

സെപ്റ്റംബർ 29 തിരുത്തുക

ഇന്ത്യൻ സുപ്രീംകോടതിയുടെ മുപ്പത്തിയൊൻപതാമത്തെ ചീഫ് ജസ്റ്റിസായി അൽത്തമാസ് കബീർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

സെപ്റ്റംബർ 24 തിരുത്തുക

മലയാളസിനിമയുടെ മഹാനടന്മാരിലൊരാളായ തിലകൻ (77) അന്തരിച്ചു. പുലർച്ചെ 3.30-ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരു മാസമായി ചികിത്സയിലായിരുന്നു.

സെപ്റ്റംബർ 20 തിരുത്തുക

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിതാകായികതാരമായി സൈന നേവാൾ മാറി.[2]

സെപ്റ്റംബർ 15 തിരുത്തുക

കഴിഞ്ഞ വർഷത്തെ മികച്ച ക്രിക്കറ്റ് ഏകദിന താരത്തിനുള്ള ഐ.സി.സി.യുടെ പുരസ്‌കാരം ഇന്ത്യയുടെ വിരാട് കോലി സ്വന്തമാക്കി.[3]

സെപ്റ്റംബർ 12 തിരുത്തുക

യു.എസ്. ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം ബ്രിട്ടീഷ് താരം ആൻഡി മറെ സ്വന്തമാക്കി..[4]

സെപ്റ്റംബർ 11 തിരുത്തുക

2012-ലെ ബുക്കർ പ്രൈസ് അന്തിമറൗണ്ടിലെ ആറ് നോവലുകളിൽ മലയാളിയായ ജീത് തയ്യിലിന്റെ നാർകോപോളിസ് എന്ന നോവൽ തിരഞ്ഞെടുക്കപ്പെട്ടു.

സെപ്റ്റംബർ 10 തിരുത്തുക

സെപ്റ്റംബർ 9 തിരുത്തുക

ഡോ. വർഗ്ഗീസ് കുര്യൻ അന്തരിച്ചു:

സെപ്റ്റംബർ 7 തിരുത്തുക

കേന്ദ്ര ധനകാര്യവകുപ്പിന്റെ മുഖ്യഉപദേഷ്ടാവായ കൗശിക് ബസു ലോക ബാങ്ക് ഉപാധ്യക്ഷനും ചീഫ് എക്കോണമിസ്റ്റും ആയി നിയമിതനായി. രഘുറാം രാജൻ പുതിയ ഉപദേഷ്ടാവായി സ്ഥാനമേൽക്കും[7]

സച്ചിൻ പൈലറ്റ് ടെറിറ്റോറിയൽ ആർമിയിൽ സ്ഥിരം ഓഫീസറായി കമ്മീഷൻ ചെയ്തു. ടെറിറ്റോറിയൽ ആർമിയിൽ ഓഫീസറായ ആദ്യ കേന്ദ്രമന്ത്രിയാണ് സച്ചിൻ പൈലറ്റ്.

യു.എസ്. ഓപ്പൺ ടെന്നീസ് മിക്സ്ഡ് ഡബിൾസ് കിരീടം എക്തരീന മകറോവ(റഷ്യ), ബ്രൂണോ സൊവാരസ്(ബ്രസീൽ) സഖ്യം നേടി. സീഡിങ്ങ് ഇല്ലാതിരുന്ന ഇവർ നാലാം സീഡായ ക്വെറ്റ പെഷ്കെ(ചെക്ക് റിപ്പബ്ലിക്ക്), മാർസിൻ മട്കോവ്സ്കി(പോളണ്ട്) സഖ്യത്തെയാണ് ഫൈനലിൽ കീഴടക്കിയത്.[8]

ആൻഡി റോഡിക്ക് ടെന്നീസിൽ നിന്നു വിരമിച്ചു.[9]

സെപ്തംബർ 6 തിരുത്തുക

തമിഴ്‌നാട്ടിലെ ശിവകാശിക്കടുത്ത് മുതലപ്പെട്ടിയിലെ പടക്കനിർമ്മാണശാലയിലുണ്ടായ വൻതീപിടിത്തത്തിൽ 54 തൊഴിലാളികൾ വെന്തു മരിച്ചു.

സെപ്തംബർ 5 തിരുത്തുക

  1. നാഷണൽ ബുക്ക് ട്രസ്റ്റ് (എൻ.ബി.ടി) ചെയർമാനായി സാഹിത്യകാരൻ സേതുവിനെ കേന്ദ്ര മാനവശേഷി മന്ത്രാലയം നിയമിച്ചു.
  2. പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് മെഡൽ (2004- നുശേഷം ആദ്യം). ഹൈജമ്പിൽ കർണാടക സ്വദേശി ഗിരീഷ് ഹൊസനഗര നാഗരാജഗൗഡയ്ക്ക് വെള്ളി. [10]

സെപ്തംബർ 4 തിരുത്തുക

ലേസർ ആക്രമണത്തെ ചെറുക്കാൻ നാനോ പദാർഥം;മലയാളി ശാസ്ത്രഞ്ജന് നേട്ടം: ലേസർ ആക്രമണത്തെ ചെറുക്കാനുതകുന്ന സവിശേഷ പദാർഥം നാനോ ടെക്നോളജി ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്നതിൽ മലയാളി ശാസ്ത്രഞ്ജന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം വിജയിച്ചു.[1]

  1. 1.0 1.1 മാതൃഭൂമി ദിനപ്പത്രം സെപ്തംബർ 30 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. മാതൃഭൂമി ദിനപ്പത്രം സെപ്തംബർ 20.
  3. മാതൃഭൂമി വാർത്ത
  4. [http://www.mathrubhumi.com/sports/story.php?id=292478
  5. http://www.mathrubhumi.com/story.php?id=300845
  6. മാതൃഭൂമി ദിനപ്പത്രം സെപ്തംബർ 9.
  7. മാതൃഭൂമി ദിനപ്പത്രം സെപ്തംബർ 7.
  8. http://www.thehindu.com/sport/article3867868.ece
  9. മലയാള മനോരമ ദിനപ്പത്രം സെപ്തംബർ 7.
  10. http://www.mathrubhumi.com/sports/story.php?id=299614
"https://ml.wikipedia.org/w/index.php?title=ഫലകം:2012/സെപ്റ്റംബർ&oldid=1730396" എന്ന താളിൽനിന്ന് ശേഖരിച്ചത്