ധവള വിപ്ലവം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു രാജ്യത്തിലെ ക്ഷീരോല്പാദന രംഗത്ത് വ്യക്തമായ ആസൂത്രണത്തിന്റെയും പദ്ധതികളുടെയും ഫലമായി പ്രകടമായ വർദ്ധനവുണ്ടാകുന്ന അവസ്ഥയെയാണ് ധവള വിപ്ലവം എന്നു വിളിക്കുന്നത്[അവലംബം ആവശ്യമാണ്]. പാലിന്റെ നിറവുമായി ബന്ധപ്പെട്ടാണ് ധവളം എന്ന പദമുപയോഗിച്ചിരിക്കുന്നത്.
ഇന്ത്യയിൽ
തിരുത്തുകദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ യിലെ നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് (NDDB)ന്റെ ആഭിമുഖ്യത്തിൽ 1970 കളിൽ ആരംഭിച്ച ഓപറേഷൻ ഫ്ലഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ് ഭാരതത്തിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.[1] ധവളവിപ്ലവം 60–70 കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ പാലുൽപാദക രാജ്യമാക്കി ഇന്ത്യയ മാറ്റി.[2] ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഉല്പ്പാദിപ്പിക്കുന്ന പാൽ നഗരങ്ങളില്ലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലൂടെ ക്ഷീര കർഷകർക്ക് തങ്ങൾ ഉല്പ്പാദിപ്പിക്കുന്ന പാലിന് ന്യായ വില ഈ പദ്ധതി മൂലം ഉറപ്പാക്കാനായി.
മലയാളിയും ധവള വിപ്ലവത്തിന്റെ പിതാവുമായി കണക്കാക്കുന്ന കുര്യന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ആരംഭിച്ച ക്ഷീരോല്പ്പാദക സഹകരണ പ്രസ്ഥാനങ്ങളാണ് ഭാരതത്തിൽ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.[1] ഇതിൽ തന്നെ പ്രമുഖ ക്ഷീരോല്പ്പാദക സഹകരണ സ്ഥാപനമായ അമുലിന്റെ ആരഭം ധവള വിപ്ലവ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "ധവള വിപ്ലവത്തിന്റെ പിതാവ് ഡോ.വർഗീസ് കുര്യൻ അന്തരിച്ചു". DoolNews.
- ↑ "70 വർഷങ്ങൾ: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ സുപ്രധാന മാറ്റങ്ങൾ". ManoramaOnline.