സത്യജിത് റായ് (1921-1992) 1965 മുതൽ രചിച്ച ശാസ്ത്രകഥാപരമ്പരയിലെ ശാസ്ത്രജ്ഞനായ ഒരു കഥാപാത്രമാണ് പ്രൊഫസർ ഷൊങ്കു. കഥാപാത്രത്തിന്റെ പൂർണ്ണനാമം ത്രിലോകേശ്വർ ഷൊങ്കു എന്നാണ് എന്ന് കഥകളിൽ പരാമർശിക്കുന്നു.ഡോക്ടർ ത്രിപുരേശ്വർ ഷൊങ്കുവിന്റെ പുത്രനാണ് ഈ കഥാപാത്രം.

Professor Shonku
പ്രമാണം:Rajarshi shonku3.jpg
Professor Shonku (in the middle) along with his English friend Jeremy Saunders and German friend Wilhelm Krol
ആദ്യ രൂപംByomjatrir Diary
അവസാന രൂപംSwarnaparni
രൂപികരിച്ചത്Satyajit Ray
ചിത്രീകരിച്ചത്Satyajit Ray
Full nameTrilokeshwar Shonku
ResidenceGiridih
PetNewton (cat)
Language skillscapable of speaking 69 languages
Mother tongueBengali
Information
വിളിപ്പേര്Tilu
ലിംഗഭേദംMale
തലക്കെട്ട്Shonku
OccupationScientific inventor, professor of physics at the Scottish Church College in his early days
കുടുംബംShonku
ബന്ധുക്കൾTripureswar Shonku (father)
Batukeshwar Shonku (grandfather of great grandfather {(oti briddho propitamoho)}
മതംHinduism
ദേശീയതIndian

രൂപകല്പന

തിരുത്തുക

ഉസ്രി എന്ന നദീതീരത്തെ ഗിരിദി എന്ന സ്ഥലത്താണ് പ്രൊഫസറിന്റെ വസതി.പ്രഹ്ലാദ് എന്ന ഭൃത്യനും ന്യൂട്ടൺ എന്ന പേരുള്ള പൂച്ചയും ഷൊങ്കുവിനോടൊപ്പം ഉണ്ട്. ഒരു ബഹിരാകാശയാത്രികന്റെ ഡയറിക്കുറിപ്പ് എന്ന 1961 ൽ സന്ദേശ്മാസികയിൽ പ്രസിദ്ധീകരിച്ച കഥയിലാണ് ഷൊങ്കുവിനെ റായ് ആദ്യമായി അവതരിപ്പിക്കുന്നത്[1]. ടിലു എന്നു ഓമനപ്പേരുള്ള ഷൊങ്കു ജൂൺ 16 നു ജനിച്ചെന്നും പതിനാറാം വയസിൽ ബിരുദം നേടിയെന്നും കഥകളിൽ വിവരിക്കുന്നു. രസതന്ത്രവും ഭൗതിക ശാസ്ത്രവും പഠിച്ച് ഇരുപതാമത്തെ വയസ്സിൽ സ്കോട്ടിഷ് ചർച്ച് കോളേജിൽ പ്രൊഫസ്സറായി നിയമിതനുമായെന്നും ചിത്രീകരിക്കുന്ന ഈ കഥാപാത്രത്തിനു 69 ഭാഷകൾ പരിചിതമാണ്.[2] ആനന്ദമേള എന്ന ബാലമാസികയിൽ ഈ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രമാണം:Rajarshi shonku2.jpg
Shonku holding Newton (on left)

സ്വാധീനം

തിരുത്തുക

ആർതർ കോനൻ ഡോയ്ലിന്റെ ഷെർലക് ഹോംസ് കൃതികളിലെ പ്രൊഫസർ ചലഞ്ചർ എന്ന കഥാപാത്രത്തിന്റെ സ്വാധീനം ഈ കൃതികളിലുണ്ടെന്നു റേ സമ്മതിച്ചിരുന്നു.[3]

അധികവായനയ്ക്ക്

തിരുത്തുക
  1. http://www.frontline.in/arts-and-culture/cinema/shonku-on-big-screen/article10073920.ece?homepage=true
  2. "The Statesman article". The Statesman, Calcutta. 11 January 2002.
  3. "Satyajit Ray". 8 August 2010. Archived from the original on 8 August 2010. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
"https://ml.wikipedia.org/w/index.php?title=പ്രൊഫസർ_ഷൊങ്കു&oldid=2721442" എന്ന താളിൽനിന്ന് ശേഖരിച്ചത്