ഗർഭപിണ്ഡമോ ഭ്രൂണമോ, അതിന് സ്വയമായി അതിജീവിക്കാൻ കഴിയുന്ന അവസ്ഥ വരുന്നതിന് മുമ്പ്, ഗർഭാശയത്തിൽ നിന്ന് നീക്കംചെയ്തുകൊണ്ടോ പുറന്തള്ളിക്കൊണ്ടോ ഗർഭാവസ്ഥ അവസാനിപ്പിക്കുന്നതിനെയാണ് ഗർഭച്ഛിദ്രം എന്ന് പറയുന്നത്. സ്വാഭാവികമായും ഗർഭച്ഛിദ്രം സംഭവിക്കാം, ഇത്തരം സാഹചര്യത്തെ ഗർഭമലസൽ എന്ന് പറയുന്നു. മനഃപൂർവമായി ഗർഭച്ഛിദ്രം നടത്തുന്ന സാഹചര്യത്തെയാണ് പ്രേരിത ഗർഭച്ഛിദ്രം എന്ന് വിളിക്കുന്നത്. ഗർഭച്ഛിദ്രം എന്ന പദം പൊതുവെ സൂചിപ്പിക്കുന്നത് മനുഷ്യ ഗർഭാവസ്ഥയുടെ പ്രേരിത ഗർഭച്ഛിദ്രത്തെയാണ്. ഗർഭപിണ്ഡത്തിന്റെ സ്വയമായി അതിജീവിക്കാൻ കഴിയുന്ന അവസ്ഥ കൈവന്നതിന് ശേഷമാണ് ഈ നടപടിക്രമം നിർവഹിക്കുന്നതെങ്കിൽ, അതിനെ “ഗർഭാവസ്ഥയുടെ കാലതാമസം ചെന്ന അവസാനിപ്പിക്കൽ” എന്ന് വിളിക്കുന്നു.[2]

പ്രേരിത ഗർഭച്ഛിദ്രം

പ്രേരിത ഗർഭച്ഛിദ്രത്തിൽ ആധുനിക വൈദ്യശാസ്ത്രം ഉപയോഗിക്കുന്നത് മെഡിക്കേഷനുകളോ സർജിക്കൽ രീതികളോ ആണ്. ആദ്യ ട്രൈമെസ്റ്ററിൽ, സർജിക്കൽ രീതിയെ പോലെ തന്നെ കാര്യക്ഷമമാണ് മൈഫെപ്രിസ്റ്റോൺ, പ്രോസ്റ്റാഗ്ലാൻഡിൻ എന്ന് വിളിക്കപ്പെടുന്ന രണ്ട് മെഡിക്കേഷനുകൾ.[3][4] രണ്ടാമത്തെ ട്രൈമെസ്റ്ററിൽ[5] മെഡിക്കേഷനുകൾ കാര്യക്ഷമമായി പ്രവർത്തിക്കും എങ്കിൽ തന്നെയും, സർജിക്കൽ രീതികൾ പാർശ്വഫലങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതായി കാണപ്പെടുന്നു.[4] ഗർഭച്ഛിദ്രം കഴിഞ്ഞയുടൻ തന്നെ, ഗുളികകളും ഇൻട്രായൂറ്റെറിൻ ഉപകരണങ്ങളും അടക്കമുള്ള ജനന നിയന്ത്രണമാർഗ്ഗങ്ങൾ ആരംഭിക്കാവുന്നതാണ്.[4] വികസിത രാജ്യങ്ങളിൽ, പ്രാദേശിക നിയമം അനുവദിക്കുന്നുണ്ടെങ്കിൽ, വൈദ്യശാസ്ത്രത്തിലെ ഏറ്റവും സുരക്ഷിതമായ നടപടിക്രമമായി ഗർഭച്ഛിദ്രത്തെ കണക്കാക്കി വരുന്നതിന്റെ നീണ്ട ചരിത്രമുണ്ട്.[6][7] ദീർഘകാല മാനസികാരോഗ്യ പ്രശ്നങ്ങൾക്കോ ശാരീരിക പ്രശ്നങ്ങൾക്കോ സങ്കീർണ്ണമല്ലാത്ത ഗർഭച്ഛിദ്രങ്ങൾ കാരണമാകുന്നില്ല.[8] ആഗോള തലത്തിൽ എല്ലാ സ്ത്രീകൾക്കും ഒരേ അളവിൽ സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്രങ്ങൾ ലഭ്യമാക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.[9] ആഗോള തലത്തിൽ, സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രങ്ങൾ കാരണം, ഏകദേശം 47,000 മാതൃ മരണങ്ങൾ[8] സംഭവിക്കുന്നു, 5 മില്യൺ സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നു.[10]

ലോകമെമ്പാടുമായി ഒരു വർഷം 44 മില്യൺ ഗർഭച്ഛിദ്രങ്ങൾ നടക്കുന്നു, ഇവയിൽ ഏതാണ്ട് പകുതിയോളം സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രങ്ങളാണ്.[11] എന്നിരുന്നാലും, 2003-നും 2008-നും ഇടയിൽ ഗർഭച്ഛിദ്ര നിരക്ക് കുറഞ്ഞിട്ടുണ്ട്.[11] കുടുംബാസൂത്രണം, ജനന നിയന്ത്രണം എന്നീ വിഷയങ്ങളെ കുറിച്ചുള്ള വിദ്യാഭ്യാസം മെച്ചപ്പെട്ടതുകൊണ്ടാണ് ഗർഭച്ഛിദ്ര നിരക്കിൽ കുറവുണ്ടായിരിക്കുന്നത്.[12] 2008—ലെ കണക്കുപ്രകാരം, 2008 വരെയുള്ള കണക്കുകൾ പ്രകാരം, "കാരണം എന്താണെന്ന് പരിഗണിക്കാതെ", ലോകത്തിലെ സ്ത്രീകളിൽ നാൽപ്പത് ശതമാനം പേർക്കും നിയമപരമായ പ്രേരിത ഗർഭച്ഛിദ്ര ലഭ്യത ഉണ്ടായിട്ടുണ്ട്.[13] എന്നിരുന്നാലും, ഗർഭാവസ്ഥയുടെ ഏത് കാലത്താണ് ഗർഭച്ഛിദ്രം നടത്താൻ കഴിയുക എന്നതുമായി ബന്ധപ്പെട്ട് പരിമിതികളുണ്ട്.[13]

പ്രേരിത ഗർഭച്ഛിദ്രത്തിന് നീണ്ട ചരിത്രമുണ്ട്. ഹെർബൽ മരുന്നുകൾ, മൂർച്ചയുള്ള ഉപകരണങ്ങളുടെ ഉപയോഗം, ശാരീരിക ആഘാതം, പുരാതന കാലം മുതൽക്കേ നിലനിൽക്കുന്ന മറ്റ് പരമ്പരാഗത രീതികൾ എന്നിവ ഉൾപ്പെടെ, വിവിധ രീതികൾ വഴിയാണ് ഇത് നിർവഹിക്കപ്പെടുന്നത്.[14] ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട നിയമങ്ങൾ, എത്ര ഇടവിട്ട് ഗർഭച്ഛിദ്രം നടത്താം, ഗർഭച്ഛിദ്രത്തിന്റെ സാംസ്കാരികവും മതപരവുമായ പദവി എന്നീ വിഷയങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. അഗമ്യഗമനം, ബലാത്സംഗം, ഗർഭപിണ്ഡത്തിന്റെ പ്രശ്നങ്ങൾ, സാമൂഹിക സാമ്പത്തിക ഘടകങ്ങൾ, അമ്മയുടെ ആരോഗ്യത്തിന് അപകടസാധ്യത എന്നിങ്ങനെയുള്ള സവിശേഷ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി, ചില സാഹചര്യങ്ങളിൽ, ഗർഭച്ഛിദ്രം നിലമപരമാണ്.[15] ഗർഭച്ഛിദ്രത്തിന്റെ ധാർമ്മികവും നൈതികവും നിയമപരവുമായ പ്രശ്നങ്ങളെ കുറിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലും തർക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ജീവിക്കാൻ അർഹതയുള്ള ഒരു മനുഷ്യനാണ് ഭ്രൂണം അല്ലെങ്കിൽ ഗർഭപിണ്ഡം എന്നും ഗർഭച്ഛിദ്രം കൊലപാതകത്തിന് സമാനമാണെന്നും ഗർഭച്ഛിദ്രത്തെ എതിർക്കുന്നവർ പൊതുവെ വാദിക്കുന്നു.[16][17] സ്വന്തം ശരീരത്തെ സംബന്ധിക്കുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അവകാശത്തിലും[18] പൊതുവെ മനുഷ്യാവകാശങ്ങളിലുമാണ് ഗർഭച്ഛിദ്ര അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നവർ ഊന്നുന്നത്.[9]

റെഫറൻസുകൾതിരുത്തുക

 1. "World Abortion Policies 2013" (PDF). United Nations Department of Economic and Social Affairs, Population Division. ശേഖരിച്ചത് 31 July 2013.
 2. Grimes, DA; Stuart, G (2010). "Abortion jabberwocky: the need for better terminology". Contraception. 81 (2): 93–6. doi:10.1016/j.contraception.2009.09.005. PMID 20103443.
 3. Kulier, R; Kapp, N; Gülmezoglu, AM; Hofmeyr, GJ; Cheng, L; Campana, A (Nov 9, 2011). "Medical methods for first trimester abortion". The Cochrane database of systematic reviews (11): CD002855. doi:10.1002/14651858.CD002855.pub4. PMID 22071804.
 4. 4.0 4.1 4.2 Kapp, N; Whyte, P; Tang, J; Jackson, E; Brahmi, D (Sep 2013). "A review of evidence for safe abortion care". Contraception. 88 (3): 350–63. doi:10.1016/j.contraception.2012.10.027. PMID 23261233.
 5. Wildschut, H; Both, MI; Medema, S; Thomee, E; Wildhagen, MF; Kapp, N (Jan 19, 2011). "Medical methods for mid-trimester termination of pregnancy". The Cochrane database of systematic reviews (1): CD005216. doi:10.1002/14651858.CD005216.pub2. PMID 21249669.
 6. Grimes, D. A.; Benson, J.; Singh, S.; Romero, M.; Ganatra, B.; Okonofua, F. E.; Shah, I. H. (2006). "Unsafe abortion: The preventable pandemic" (PDF). The Lancet. 368 (9550): 1908–1919. doi:10.1016/S0140-6736(06)69481-6. PMID 17126724.
 7. Raymond, EG; Grossman, D; Weaver, MA; Toti, S; Winikoff, B (Nov 2014). "Mortality of induced abortion, other outpatient surgical procedures and common activities in the United States". Contraception. 90 (5): 476–479. doi:10.1016/j.contraception.2014.07.012. PMID 25152259.
 8. 8.0 8.1 Lohr, P. A.; Fjerstad, M.; Desilva, U.; Lyus, R. (2014). "Abortion". BMJ. 348: f7553. doi:10.1136/bmj.f7553.
 9. 9.0 9.1 Organization, World Health (2012). Safe abortion: technical and policy guidance for health systems (PDF) (2nd ed. ed.). Geneva: World Health Organization. p. 8. ISBN 9789241548434. |edition= has extra text (help)
 10. Shah, I.; Ahman, E. (December 2009). "Unsafe abortion: global and regional incidence, trends, consequences, and challenges" (PDF). Journal of Obstetrics and Gynaecology Canada. 31 (12): 1149–58. PMID 20085681.
 11. 11.0 11.1 Sedgh, G.; Singh, S.; Shah, I. H.; Åhman, E.; Henshaw, S. K.; Bankole, A. (2012). "Induced abortion: Incidence and trends worldwide from 1995 to 2008" (PDF). The Lancet. 379 (9816): 625–632. doi:10.1016/S0140-6736(11)61786-8. PMID 22264435.
 12. Sedgh G, Henshaw SK, Singh S, Bankole A, Drescher J (September 2007). "Legal abortion worldwide: incidence and recent trends". Int Fam Plan Perspect. 33 (3): 106–116. doi:10.1363/ifpp.33.106.07. PMID 17938093.CS1 maint: multiple names: authors list (link)
 13. 13.0 13.1 Culwell KR, Vekemans M, de Silva U, Hurwitz M (July 2010). "Critical gaps in universal access to reproductive health: Contraception and prevention of unsafe abortion". International Journal of Gynecology & Obstetrics. 110: S13–16. doi:10.1016/j.ijgo.2010.04.003. PMID 20451196.CS1 maint: multiple names: authors list (link)
 14. Joffe, Carole (2009). "1. Abortion and medicine: A sociopolitical history". Management of Unintended and Abnormal Pregnancy (PDF) (1st ed.). Oxford, United Kingdom: John Wiley & Sons, Ltd. ISBN 978-1-4443-1293-5. മൂലതാളിൽ നിന്നും 21 October 2011-ന് ആർക്കൈവ് ചെയ്തത്. Unknown parameter |editors= ignored (help)
 15. Boland, R.; Katzive, L. (2008). "Developments in Laws on Induced Abortion: 1998–2007". International Family Planning Perspectives. 34 (3): 110–120. doi:10.1363/ifpp.34.110.08. PMID 18957353.
 16. Pastor Mark Driscoll (18 October 2013). "What do 55 million people have in common?". Fox News. ശേഖരിച്ചത് 2 July 2014.
 17. Dale Hansen (18 March 2014). "Abortion: Murder, or Medical Procedure?". Huffington Post. ശേഖരിച്ചത് 2 July 2014.
 18. Sifris, Ronli Noa (2013). Reproductive Freedom, Torture and International Human Rights Challenging the Masculinisation of Torture. Hoboken: Taylor and Francis. p. 3. ISBN 9781135115227.
"https://ml.wikipedia.org/w/index.php?title=പ്രേരിത_ഗർഭച്ഛിദ്രം&oldid=3263365" എന്ന താളിൽനിന്ന് ശേഖരിച്ചത്