പ്രസവവുമായി ബന്ധപെട്ട അപകടാവസ്ഥകളാൽ ചിലപ്പോൾ മാതാവിന്റെ ജീവൻ അപകടത്തിലാകാം. ഇത് വളരെ ഗുരുതരമായ ഒരവസ്ഥയാണ്. പ്രസവാനന്തര രക്തസ്രാവം, അംനിയോട്ടിക്‌ ഫ്ലൂയിഡ് എമ്പോളിസം എന്നിവ ഗുരുതരമായ രോഗവസ്ഥകളാണ്. പ്രസവശേഷം ഗർഭപാത്രം പൂർവസ്ഥിതിയിലേക്ക് ചിലപ്പോൾ ചരുങ്ങാറില്ല. ഇത് കടുത്ത രക്തസ്രാവത്തിലേക്ക് നയിക്കുകയും, ശരീരം മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയും, അമ്മയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാകുകയും ചെയ്യും. മറ്റൊന്ന് അംനിയോട്ടിക്‌ ഫ്ലൂയിഡ് അമ്മയുടെ രക്തത്തിൽ കലരുകയും അത് സ്ത്രീയുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തേക്കാം. മേൽപ്പറഞ്ഞ പല പ്രശ്നങ്ങളും പ്രസവം വളരെ സങ്കീർണ്ണമായ, ചിലപ്പോൾ ജീവൻ പോലും നഷ്ടപ്പെടുന്ന ഒന്നായി മാറ്റാറുണ്ട്. അതുകൊണ്ട് തന്നെ പ്രസവം ആശുപത്രിയിൽ നടത്തുന്നതാണ് ഏറ്റവും നല്ലത്.[1]

റഫറൻസുകൾ

തിരുത്തുക
  1. "Maternal mortality - World Health Organization (WHO)". www.who.int.
"https://ml.wikipedia.org/w/index.php?title=മാതൃ_മരണങ്ങൾ&oldid=4088599" എന്ന താളിൽനിന്ന് ശേഖരിച്ചത്