ട്രയാസ്സിക് കാലത്തു ജീവിച്ചിരുന്ന വിഭാഗത്തിൽ പെട്ട ജീവികൾ ആണ് പ്രെസ്‌റ്റോസൂക്കിഡേ . ആ കാലഘട്ടത്തിലെ കരയിലെ പ്രധാന ഇര പിടിയൻ ആയിരുന്നു ഇവ . ഫോസ്സിലുകൾ കിട്ടിയിട്ടുള്ളത് യൂറോപ്പ് , ഇന്ത്യ , ആഫ്രിക്ക , അര്ജന്റീന , ബ്രസീൽ എന്നി രാജ്യങ്ങളിൽ നിന്നാണ് . എരിത്രോസൂക്കിഡേകൾക്ക് ശേഷം ആവിർഭവിച്ച ഇവ അവയെ അപേക്ഷിച്ചു വലുതായിരുന്നു, ഉദ്ദേശം 2.5 മുതൽ 7 മീറ്റർ വരെ ആയിരുന്നു ഇവയുടെ നീളം.

പ്രെസ്‌റ്റോസൂക്കിഡേ
Temporal range: Middle - Late Triassic, 245–216 Ma
Mounted skeleton of Prestosuchus at the American Museum of Natural History.
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
ക്ലാഡ്: Loricata
Family: Prestosuchidae
Romer, 1966
Genera

See text.

വർഗ്ഗീകരണം

തിരുത്തുക

1957 ൽ ആണ് ഈ കുടുംബത്തിൽ പെട്ടവക്ക് പ്രെസ്‌റ്റോസൂക്കിഡേ എന്ന പേര് നൽകിയത്. മാണ്ഡസൂക്കസ്, പ്രെസ്‌റ്റോസൂക്കസ് എന്നിവയെ ഉൾക്കൊള്ളിച്ചാണ് ഈ കുടുംബത്തെ വിപുലീകരിച്ചിട്ടുള്ളത് ,[1] ഇപ്പോൾ 7 ജനുസുകളെ ഈ കുടുംബത്തിനടിയിൽ വർഗ്ഗീകരിച്ചിരിക്കുന്നു .

പരിണാമം

തിരുത്തുക

ട്രയാസ്സിക് കാലത്തിന്റെ മധ്യത്തിൽ ആവിർഭവിച്ച ഈ കുടുംബം അന്ത്യ ട്രയാസ്സിക് വരെ നിലനിന്നിരുന്നു ( മാണ്ഡസൂക്കസ് മുതൽ സൗരോസൂക്കസ് വരെ ).

പ്രെസ്‌റ്റോസൂക്കിഡേകളുടെ പ്രതേകതകൾ

തിരുത്തുക

വലിയ തലയോട്ടി , വളഞ്ഞതും പരന്നതും ഒരം ഉള്ളതുമായ പല്ലുകൾ , നിവർന്ന കൈ കാലുകൾ (നാലുകാലിൽ ആണ് നടന്നിരുന്നത് ) , നീളമുള്ള ചെറിയ സിഗ്മയോയിഡ് ആകൃതി ഉള്ള തുടയെല്ല് (S- ആകൃതി).[2]

ജനുസുകളുടെ പട്ടിക

തിരുത്തുക
Genus Authors Year Status Age Location Unit Description Images

ബാക്ടറാകൊട്ടോമസ്

Gower 1999 Valid Late Ladinian   ജർമ്മനി Kupferzell, Crailsheim and Vellberg-Eschenau  

ഡെക്യൂറിയസൂക്കസ്

França
Ferigolo
Langer
2011 Valid Ladinian   ബ്രസീൽ സാന്റാ മറിയ ശിലാക്രമം  

കറമുറു

Kischlat 2000 Junior synonym മധ്യ ട്രയാസ്സിക്   ബ്രസീൽ സാന്റാ മറിയ ശിലാക്രമം Probable synonym of Prestosuchus

"മാണ്ഡസൂക്കസ് "

Charig 1957 Nomen nudum മധ്യ ട്രയാസ്സിക്   ടാൻസാനിയ മാണ്ഡ ശിലാക്രമം Nomen nudum, probable synonym of Ticinosuchus

പ്രെസ്‌റ്റോസൂക്കസ്

Huene 1942 Valid അന്ത്യ ട്രയാസ്സിക്   ബ്രസീൽ സാന്റാ മറിയ ശിലാക്രമം  

സൗരോസൂക്കസ്

Reig 1959 Valid Late Carnian   അർജന്റീന Ischigualasto Formation  

റ്റിസിനോസൂക്കസ്

Krebs 1965 Valid Late Anisian    സ്വിറ്റ്സർലാന്റ്  ഇറ്റലി Mittlere Grenzbitumenzone  
  1. Charig, A. J. (1957). "New Triassic archosaurs from Tanganyika, including Mandasuchus and Teleocrater". Dissertation Abstracts, Cambridge University.
  2. http://palaeos.com/vertebrates/archosauria/prestosuchidae.html#Prestosuchidae

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രെസ്‌റ്റോസൂക്കിഡേ&oldid=3638239" എന്ന താളിൽനിന്ന് ശേഖരിച്ചത്