പ്രിൻസ് എഡ്വേർഡ് ദ്വീപ്
പ്രിൻസ് എഡ്വേർഡ് ദ്വീപ് (PEI[i] എന്ന് ചുരുക്കി വിളിക്കുന്നു) കാനഡയിലെ പതിമൂന്ന് പ്രവിശ്യകളിലും പ്രദേശങ്ങളിലുമുൾപ്പെട്ട ഒരു ദ്വീപാണ്. ഭൂവിസ്തൃതിയിലും ജനസംഖ്യയിലും നന്നേ ചെറിയ പ്രവിശ്യയാണെങ്കിൽപ്പോലും ഇത് ഏറ്റവും ജനസാന്ദ്രതയുള്ള ഒരു പ്രവിശ്യയാണ്. "ഗാർഡൻ ഓഫ് ഗൾഫ്", "ബർത്ത് പ്ലേസ് ഓഫ് കോൺഫെഡറേഷൻ", "”ക്രാഡിൽ ഓഫ് കോൺഫെഡറേഷൻ " എന്നിങ്ങനെ ഈ ദ്വീപിന് നിരവധി വിളിപ്പേരുകളുണ്ട്. പ്രവിശ്യാ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ഷാർലറ്റ്‌ടൗൺ ആണ്. മൂന്ന് മാരിടൈം പ്രവിശ്യകളിൽ ഒന്നായ ഇത്, നാല് അറ്റ്ലാന്റിക് പ്രവിശ്യകളിൽ ഒന്നുംകൂടിയാണ്.
പ്രിൻസ് എഡ്വേർഡ് ദ്വീപ് | |||
---|---|---|---|
| |||
Motto(s): | |||
Coordinates: 46°30′00″N 63°00′00″W / 46.50000°N 63.00000°W[2] | |||
Country | Canada | ||
Confederation | July 1, 1873 (8th) | ||
Capital | Charlottetown | ||
Largest city | Charlottetown | ||
Largest metro | Charlottetown | ||
• Lieutenant Governor | Antoinette Perry | ||
• Premier | Dennis King (PC) | ||
Legislature | Legislative Assembly of Prince Edward Island | ||
Federal representation | Parliament of Canada | ||
House seats | 4 of 338 (1.2%) | ||
Senate seats | 4 of 105 (3.8%) | ||
• ആകെ | 5,660 ച.കി.മീ.(2,190 ച മൈ) | ||
• ഭൂമി | 5,660 ച.കി.മീ.(2,190 ച മൈ) | ||
• ജലം | 0 ച.കി.മീ.(0 ച മൈ) 0% | ||
•റാങ്ക് | Ranked 13th | ||
0.1% of Canada | |||
(2021) | |||
• ആകെ | 154,331 [3] | ||
• കണക്ക് (Q4 2021) | 1,65,936 [5] | ||
• റാങ്ക് | Ranked 10th | ||
• ജനസാന്ദ്രത | 27.27/ച.കി.മീ.(70.6/ച മൈ) | ||
Demonym(s) | Prince Edward Islander, Islander, PEIer | ||
Official languages | English (de facto)[6] | ||
• Rank | 10th | ||
• Total (2017) | 6.652 billion | ||
• Per capita | C$36,740 (13th) | ||
• HDI (2019) | 0.924[7] — Very high ([[List of Canadian provinces and territories by Human Development Index|4th]]) | ||
സമയമേഖല | UTC-04:00 (Atlantic) | ||
Postal abbr. | PE | ||
Postal code prefix | |||
ISO കോഡ് | CA-PE | ||
Flower | Pink lady's slipper | ||
Tree | Red oak | ||
Bird | Blue jay | ||
Rankings include all provinces and territories |
മിക്‌മാക്ക് വംശജരുടെ പരമ്പരാഗത ഭൂപ്രദേശങ്ങളുടെ ഭാഗമായിരുന്ന ഇത് 1604-ൽ അക്കാഡിയ കോളനിയുടെ ഭാഗമായി ഫ്രഞ്ചുകാർ കോളനിവത്കരിച്ചു. 1763-ലെ ഫ്രഞ്ച്-ഇന്ത്യൻ യുദ്ധത്തിൻറെ പര്യവസാനത്തോടെ ഈ ദ്വീപ് ബ്രിട്ടീഷുകാർക്ക് സ്വന്തമാവുകയും ആദ്യം നോവ സ്കോട്ടിയ കോളനിയുടെ ഭാഗമായ ഇത് പിന്നീട് 1769-ൽ ഒരു സ്വതന്ത്ര ബ്രിട്ടീഷ് കോളനിയായി മാറുകയും ചെയ്തു. 1864-ൽ പ്രിൻസ് എഡ്വേർഡ് ഐലൻഡ് മാരിടൈം പ്രവിശ്യകളുടെ ഒരു കൂട്ടായ്മയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഷാർലറ്റ്ടൗണിൽ കോൺഫറൻസ് നടത്തി; എന്നിരുന്നാലും, 1867-ൽ കനേഡിയൻ കോൺഫെഡറേഷൻറെ രീപീകരണത്തിലേയ്ക്ക് നയിച്ച സമ്മേളനങ്ങളുടെ പരമ്പരയിലെ ആദ്യത്തേതായിരുന്നു ഇത്. പ്രിൻസ് എഡ്വേർഡ് ദ്വീപ് കോൺഫെഡറേഷനിൽ നിന്ന് ആദ്യം പിന്മാറിയെങ്കിലും ഭൂപ്രശ്നങ്ങളോടൊപ്പം ഒരു റെയിൽപാതയുടെ നിർമ്മാണത്തോടെ പാപ്പരത്തത്തെ അഭിമുഖീകരിച്ചതോടെ 1873-ൽ കാനഡയുടെ ഏഴാമത്തെ പ്രവിശ്യയായി ചേരുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചു.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച്, പ്രിൻസ് എഡ്വേർഡ് ദ്വീപ് പ്രവിശ്യയിൽ 2019-ൽ 158,717 നിവാസികളുണ്ടായിരുന്നു. കാനഡയിലെ ഉരുളക്കിഴങ്ങ് ഉത്പാദനത്തിൻറെ ഏകദേശം 25 ശതമാനത്തോളം നിർവ്വഹിക്കുന്ന ഈ പ്രവിശ്യയുടെ സമ്പദ്ഘടനയുടെ ആണിക്കല്ല് കൃഷിയാണ്. മത്സ്യബന്ധനം, വിനോദസഞ്ചാരം, എയ്‌റോസ്‌പേസ്, ബയോ മെഡിക്കൽ, ഐ.ടി., റിന്യൂവബിൾ എനർജി എന്നിവയാണ് മറ്റ് പ്രധാന വ്യവസായങ്ങൾ. പ്രിൻസ് എഡ്വേർഡ് ദ്വീപ് കാനഡയിലെ പഴയ വാസസ്ഥലങ്ങളിലൊന്നായതിനാൽ, കനേഡിയൻ, സ്കോട്ടിഷ്, ഐറിഷ്, ഇംഗ്ലീഷ് കുടുംബപ്പേരുകൾ ഇവിടെ പ്രബലവും ജനസംഖ്യ ഇപ്പോഴും ആദ്യകാല കുടിയേറ്റക്കാരെ പ്രതിഫലിപ്പിക്കുന്നതുമാണ്.
ഹാലിഫാക്‌സിന് 200 കിലോമീറ്റർ (120 മൈൽ) വടക്കും, ക്യൂബെക്ക് സിറ്റിക്ക് 600 കിലോമീറ്റർ (370 മൈൽ) കിഴക്കുമായി സെന്റ് ലോറൻസ് ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന പ്രിൻസ് എഡ്വേർഡ് ദ്വീപ് 5,686.03 ചതുരശ്ര കീലോമീററർ (2,195.39 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ളതാണ്. പ്രധാന ദ്വീപിനന് 5,620 ചതുരശ്ര കിലോമീറ്റ്‍ (2,170 ചതുരശ്ര മൈൽ) വലിപ്പമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ 104-ാമത്തെ ദ്വീപും കാനഡയിലെ 23-ാമത്തെ വലിയ ദ്വീപുമാണ് ഇത്.
ഭൂമിശാസ്ത്രം
തിരുത്തുകസെന്റ് ലോറൻസ് ഉൾക്കടലിൽ, കേപ് ബ്രെട്ടൺ ദ്വീപിന് പടിഞ്ഞാറ്, നോവ സ്കോട്ടിയ ഉപദ്വീപിന് വടക്കായും, ന്യൂ ബ്രൺസ്വിക്കിന് കിഴക്കായുമാണ് പ്രിൻസ് എഡ്വേർഡ് ദ്വീപ് സ്ഥിതി ചെയ്യുന്നത് .അതിന്റെ തെക്കൻ തീരം നോർത്തംബർലാൻഡ് കടലിടുക്കിന്റെ അതിർത്തിയാണ്. രണ്ട് നഗരപ്രദേശങ്ങളുള്ള ദ്വീപ് മൊത്തത്തിൽ, കാനഡയിലെ ഏറ്റവും ജനസാന്ദ്രമായ പ്രവിശ്യയാണ്.
ദ്വീപിന്റെ തെക്കൻ തീരത്ത് മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഷാർലറ്റ്‌ടൗൺ ഹാർബറിനെ ചുറ്റിപ്പറ്റിയാണ് വലിയ നഗരപ്രദേശം നിലനിൽക്കുന്നത്. തലസ്ഥാന നഗരമായ ഷാർലറ്റ്‌ടൗണും നഗരപ്രാന്തങ്ങളായ കോൺവാൾ, സ്ട്രാറ്റ്‌ഫോർഡ് എന്നിവയും വികസിച്ചുകൊണ്ടിരിക്കുന്ന നഗര അതിരുകളും ഉൾക്കൊള്ളുന്നതാണ് നഗരപ്രദേശം. ഷാർലറ്റ്‌ടൗൺ തുറമുഖത്തിന് 40 കിലോമീറ്റർ (25 മൈൽ) പടിഞ്ഞാറ്, തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന സമ്മർസൈഡ് ഹാർബറിനു ചുറ്റുമായി വളരെ ചെറിയ ഒരു നഗരപ്രദേശം വികസിച്ചിട്ടുണ്ട്. ഇത് പ്രധാനമായും സമ്മർസൈഡ് നഗരത്തെ ഉൾക്കൊള്ളുന്നു. ദ്വീപിലെ എല്ലാ പ്രകൃതിദത്ത തുറമുഖങ്ങളെയും പോലെ, ഷാർലറ്റ്‌ടൗണും സമ്മർസൈഡ് തുറമുഖങ്ങളും റിയാസിനാൽ സൃഷ്ടിക്കപ്പെട്ടതാണ്. സുദീർഘമായ കടൽത്തീരങ്ങൾ, മണൽക്കൂനകൾ, ചെങ്കൽപ്പാറകളടങ്ങിയ മലഞ്ചെരിവുകൾ, ലവണജല ചതുപ്പുകൾ, നിരവധി ഉൾക്കടലുകൾ, തുറമുഖങ്ങൾ എന്നിവയുടെ ഒരു സംയോജനമാണ് തീരപ്രദേശം.
അവലംബം
തിരുത്തുക- ↑ Government of Canada, Natural Resources Canada. "Place names - Île-du-Prince-Édouard". www4.rncan.gc.ca. Retrieved 2021-11-15.
- ↑ "Prince Edward Island". Geographical Names Data Base. Natural Resources Canada.
- ↑ "Population and dwelling counts: Canada, provinces and territories". Statistics Canada. February 9, 2022. Retrieved February 9, 2022.
{{cite web}}
: CS1 maint: url-status (link) - ↑ "Land and freshwater area, by province and territory". Statistics Canada. February 1, 2005. Retrieved August 5, 2012.
- ↑ "Population by year of Canada of Canada and territories". Statistics Canada. September 26, 2014. Retrieved September 29, 2018.
- ↑ "The Legal Context of Canada's Official Languages". University of Ottawa. Archived from the original on October 10, 2017. Retrieved March 7, 2019.
- ↑ "Sub-national HDI - Subnational HDI - Global Data Lab".
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/>
റ്റാഗ് കണ്ടെത്താനായില്ല