പ്രാചി തെഹ്ലാൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

പ്രാചി തെഹ്ലാൻ (ജനനം: ഒക്ടോബർ 2, 1993) ഒരു ഇന്ത്യൻ നെറ്റ്ബോൾ, ബാസ്കറ്റ്ബോൾ താരവും നടിയാണ്. [2] 2010 ലെ കോമൺവെൽത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യ നെറ്റ്ബോൾ ടീമിന്റെ ക്യാപറ്റാനായിരുന്നു പ്രാചി. പ്രാചിയുടെ നായകത്വത്തിൽ 2011 ലെ സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ ആദ്യ കിരീടം ഇന്ത്യ സ്വന്തമാക്കി. ദി ഇൻഡ്യൻ എക്സ്പ്രസ് "ലാസ് ഓഫ് ദ റിങ്സ്" എന്ന ബഹുമതിയും ദ ടൈംസ് ഓഫ് ഇന്ത്യ "ക്വീൻ ഓഫ് ദി കോർട്ട്" എന്ന ബഹുമതിയും പ്രാചിക്ക് നൽകുകയുണ്ടായി. നെറ്റ്ബോൾ ഡെവലപ്മെന്റ് ട്രസ്റ്റ് ഇന്ത്യയുടെ 2011-2017ലെ ബ്രാൻഡ് അംബാസിഡറാണ് പ്രാചി.

Prachi Tehlan
Prachi Tehlan at the TIIFA Award show function.
ജനനം (1993-10-02) ഒക്ടോബർ 2, 1993  (31 വയസ്സ്)[1]
Delhi, India
ദേശീയതIndia
കലാലയംMontfort Senior Secondary School
Jesus & Mary College
University of Delhi
IMT Ghaziabad
Maharaja Agrasen Institute of Management Studies
GGSIPU, New Delhi
തൊഴിൽActress, basketball & netball player
സജീവ കാലം2002–present
Netball career
Playing position(s): GS, GA, WA
Years Club team(s) Apps
2007-Present Delhi
Years National team(s) Caps
2008–present  ഇന്ത്യ 24
Last updated: 12 December 2015
വെബ്സൈറ്റ്www.prachitehlan.com

2016 ജനുവരിയിൽ ദിയ ഔർ ബാത്തി ഹം എന്ന സ്റ്റാർ പ്ലസിലെ ടെലിവിഷൻ സീരിയലിൽ ആദ്യമായി അഭിനയിച്ചു. [3] [4] മൻദുയിപ് സിംഗ് സംവിധാനം ചെയ്ത റോഷൻ പ്രിൻസ് നായകനായ 2017 ലെ പഞ്ചാബി ഫിലിം അർജാൻ എന്ന പഞ്ചാബി സിനിമയിൽ നിമ്മി എന്ന നായിക കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ട് പ്രാചി സിനിമ രംഗത്തേക്ക് കടന്നുവന്നു. സ്റ്റാർ പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്ത നമീഷ് തേജ നായകനായുള്ള ഇക്യാവനിലെ നായികാ കഥാപാത്രമായി പ്രാചി അഭിനയിച്ചു . [5] [6]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

ഡെൽഹിയിലെ മോണ്ട്ഫോർട്ട് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഡെൽഹി യൂണിവേഴ്സിറ്റിയിലെ ജീസസ് ആന്റ് മേരി കോളേജിൽ നിന്ന് ബി.കോമിൽ ബിരുദം നേടി. ഗാസിയാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജിയിൽ മാർക്കറ്റിങ് മാനേജ്മെന്റിൽ പി.ജി ഡിപ്ലോമ പൂർത്തിയാക്കി. ഡൽഹിയിലെ ജിജിഎസ്ഐപി യൂണിവേഴ്സിറ്റിയിലെ മഹാരാജ അഗ്രസീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ അവർ ചേർന്നു. ഇവിടെനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദം നേടി (എച് ആർ ആന്റ് മാർക്കറ്റിംഗ്).

ഡവലപ്മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂർ , ഡെലോയിറ്റ് , ആക്സഞ്ചർ , 1800സ്പോർട്.ഇൻ എന്നിവയിൽ വിവിധ പദ്ധതികളിൽ പ്രാചി പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കൗൺസിലിന്റെ കീഴിൽ ഉഡാൻ - ജമ്മു-കാഷ്മീരിലെ യുവജനങ്ങളുടെ മൊബിലൈസേഷൻ, പരിശീലനം, തൊഴിൽ എന്നിവയ്ക്കായുള്ള ഒരു പദ്ധതി യിൽ പങ്കെടുക്കുന്നു.

സ്പോർട്സ് കരിയർ

തിരുത്തുക

ദേശീയതലത്തിൽ ബാസ്കറ്റ് ബോൾ കളിച്ചുകൊണ്ട് കായിക രംഗത്ത് പ്രവേശിച്ചു. 2004 ൽ ഒറീസയിലെ കട്ടക്കിലെ ഇന്ത്യൻ ക്യാമ്പിൽ പങ്കെടുക്കാൻ മൂന്നുതവണ പ്രാചി തെരഞ്ഞെടുക്കപ്പെട്ടു.

ബാസ്ക്കറ്റ് ബോൾ

തിരുത്തുക
  • 2002-2007
    • 14 വയസ്സിൽ താഴെയുള്ള 2 സബ് ജൂനിയർ നാഷണൽസിൽ കളിച്ചു. പോണ്ടിച്ചേരിയിലും കർണാടകയിലും. (2002-03)
    • 17 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ 8 തവണ ഡൽഹിയെ പ്രതിനിധീകരിച്ചു. ഇതിൽ മൂന്ന് തവണ ഒരു സ്ഥാനം കിട്ടി. കോട്കാപുര (പഞ്ചാബ്), ചിറ്റൂർ (ആന്ധ്രാപ്രദേശ്), ഗോതാൻ (രാജസ്ഥാൻ), കാംഗ്ര (ഹിമാചൽ പ്രദേശ്), അജ്മീർ (രാജസ്ഥാൻ), ജെയ്സാൽമർ (രാജസ്ഥാൻ), ചണ്ഡീഗഢ്, റായ്പൂർ (ഛത്തീസ്ഗഡ്), ഹൈദരാബാദ് മുതലായ സ്ഥലങ്ങളിലെ വിവിധ മൈതാനങ്ങളിൽ കളിച്ചു.
    • അണ്ടർ -19 കാറ്റഗറിയിൽ ഡെൽഹി മൂന്നു തവണ പ്രതിനിധീകരിച്ചു. മൂന്നുതവണ ഒന്നാം സ്ഥാനവും നേടി. ഡൽഹിയിലെ മൈതാനങ്ങളിലായിരുന്നു ഇത്.
  • 2008
    • 2008: ബാസ്കറ്റ്ബോൾ ഇന്റർ കോളജിൽ ഒന്നാം സ്ഥാനം ഉറപ്പാക്കി ഭുവനേശ്വറിലെ ഇന്റർ യൂണിവേഴ്സിറ്റിയിലും നെല്ലൂരിലെ ഓൾ ഇന്ത്യയിലും ഒന്നാം സ്ഥാനം നേടി.
  • 2009
    • 2009: ഇന്റർ കോളജ് ബാസ്ക്കറ്റ് ബോളിൽ ഒന്നാം സ്ഥാനം ഉറപ്പാക്കി പഞ്ചാബിൽ നടന്ന ഇന്റർ യൂണിവേഴ്സിറ്റിയിൽ പങ്കെടുത്തു.

നെറ്റ്ബോൾ

തിരുത്തുക
 
ഒരു പരിപാടിയിൽ പ്രാചി
  • 54-ാമത് ദേശീയ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടി.
  • മൂന്നുതവണ ഇന്റർ കോളേജ് നേടി.
  • സീനിയർ നാഷണൽസിൽ ഡെൽഹിയെ മൂന്ന് തവണ പ്രതിനിധീകരിച്ചു.
  • ഡെൽഹി, നോയ്ഡ എന്നിവടങ്ങളിൽ നടന്ന ഇന്തോ-സിംഗപ്പൂർ സീരീസ് മത്സരത്തിൽ 5-0 ത്തിനു ജയിച്ചു.
  • ഡൽഹിയിൽ നടന്ന ഏഴാമത്തെ യൂത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ക്യാപ്റ്റൻ.
  • 2010 ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ സീനിയർ ഇന്ത്യൻ നെറ്റ്ബോൾ ടീമിന്റെ പങ്കാളിത്തവും ക്യാപ്റ്റനുമായിരുന്നു.
  • 6-ാമത് ഇന്ത്യ കപ്പ്, സിങ്കപ്പൂർ-2010 ലെ മുതിർന്ന ടീമിന്റെ ക്യാപ്റ്റനായിരുന്നു പ്രാചി.
  • ഇന്ത്യയെ പ്രതിനിധാനം ചെയ്യുകയും, 2011 ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ടീം ഒരു വെള്ളി മെഡൽ നേടി. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ടീം വിജയിച്ച ആദ്യ മെഡലാണിത്.

അഭിനയ ജീവിതം

തിരുത്തുക

2016 ൽ അഭിനയിക്കാനുള്ള ശശി സുമീത് പ്രൊഡക്ഷന്റെ ഒരു ഓഫർ സ്വീകരിക്കാൻ പ്രാചി തീരുമാനിച്ചു. സ്റ്റാർ പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉയർന്ന ടെലിവിഷൻ റേറ്റിംഗുള്ള ദിവ്യ ഔർ ബാത്തി ഹം എന്ന പരമ്പരയിൽ 2016 ജനുവരിയിൽ അഭിനയിച്ചുകൊണ്ട് പ്രാചി തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചു. ഈ റോൾ ചെയ്യാനായി പ്രാചി ഏകദേശം പതിനഞ്ച് കിലോ ഭാരം കുറച്ചു. 2017 ൽ പുറത്തിറങ്ങിയ പഞ്ചാബി സിനിമയായ അർജ്ജാനിലഭിനയിച്ചുകൊണ്ടാണ് പ്രാചി സിനിമാരംഗത്തേക്ക് കടന്നുവന്നത്. ഇതിൽ നിമ്മി എന്ന കഥാപാത്രത്തിനെയാണ് പ്രാചി അവതരിപ്പിച്ചത്. [7] സ്പോർട്സ് കരിയറിൽനിന്ന് തത്കാലം ഒരു വിടുതൽ എടുത്തുകൊണ്ടാണ് പ്രാചി അഭിനയ രംഗത്തേക്ക് കടക്കാൻ തീരുമാനിച്ചത്. ഇന്ത്യയിൽ നെറ്റ്ബോളിലും ബാസ്ക്കറ്റ് ബോളിലും സ്ത്രീകൾക്ക് അവസരങ്ങളും സ്പോൺസർമാരെയും ലഭിക്കാത്തതിനാലാണ് സ്പോർട്സ് കരിയർ തത്കാലം നിറുത്താൻ പ്രാചി തീരുമാനിച്ചത്. [8] മമ്മൂട്ടി നായകനാവുന്ന പുറത്തിറങ്ങാനിരിക്കുന്ന സിനിമയായ മാമാങ്കത്തിൽ ഒരു പ്രധാനപ്പെട്ട റോളിലേക്ക് പ്രാചിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇത് പ്രാചിയുടെ മലയാളത്തിലെ ആദ്യത്തെ സിനിമയായിരിക്കും.

സിനിമകൾ

തിരുത്തുക
  ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രങ്ങൾ ഉദ്ധരിക്കുക
വർഷം ശീർഷകം പങ്ക് കുറിപ്പുകൾ
2017 അർജൻ നിമ്മി
ബാലിരാസ് സോണലി
2019 മാമാങ്കം TBA

അംഗീകാരം

തിരുത്തുക
  • ദക്ഷിണേഷ്യൻ ബീച്ച് ഗെയിംസിൽ ശ്രീലങ്കയിൽ 2011ലെ ഇന്ത്യയുടെ ആദ്യ കിരീടം സ്വന്തമാക്കി.
  • കോമൺവെൽത്ത് ഗെയിംസിൽ 2010 ലെ നെറ്റ്ബോളിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ.
  • സ്പോർട്ട്സ് വുമൺ ഓഫ് 2010 ആയി ജീസസ് ആന്റ് മേരി കോളേജ് അംഗീകരിച്ചു. ഡെൽഹി യൂണിവേഴ്സിറ്റി സ്പോർട്സ് അച്ചീവർ ലിസ്റ്റിൽ ഉൾപ്പെടുത്തി.
  • ഡെൽഹി ആജ്തക്, പ്രഗ്യാ ടിവി, ഫോക്കസ് ടിവി, അയുർ ഗ്രൂപ്പിന്റെയും എൻഡിടിവിയുടെയും ലിവിംഗ് ഇന്ത്യ , തുടങ്ങിയ ചാനലുകളിൽ ഷോർട്ട് ഫിലിമുകൾ. 2010, 2011 എന്നീവർഷങ്ങളിൽ.
  • പ്രമുഖ പത്രങ്ങൾ, മാഗസിനുകൾ, ഇന്റർനെറ്റ്-
    • എൻ ഡി ടി വി (2011) ഇന്ത്യയിലെ മികച്ച 10 ഹോട്ട് സ്പോർട്സ് വനിതകളിൽ ഒന്നായി തിരഞ്ഞെടുത്തു.
    • കോമൺവെൽത്ത് ഗെയിംസിന്റെ 2010 ലെ ഏറ്റവും മികച്ച 10 ഗ്ലാമർമാരിൽ ഒരാളായി ഇന്ത്യ ടുഡേ (2010).
    • സ്പോർട്സ് ഖീദ (2010),
    • ക്യൂപിഡ് സംസാരിക്കുന്നു (2010)
    • ഹിന്ദുസ്ഥാൻ ടൈംസ് (2010),
    • ടൈംസ് ഓഫ് ഇന്ത്യ (2010), "ക്യൂൻസ് ഓഫ് ദി കോർട്സ്".
    • അമർ ഉജാല (2010,2011);
    • ഇന്ത്യൻ എക്സ്പ്രസ് (2005), "ലാസ് ഓഫ് ദ റിങ്സ്" എന്ന ലേഖനം.
    • വിവിധ സ്പോർട്സ് മീറ്റുകളും സാമൂഹിക പരിപാടികളുിലും മുഖ്യാതിഥി (2010-2012)
    • ഐഐഎം കാഷിപൂർ സ്പോർട്സ് യോഗത്തിൽ മുഖ്യാതിഥി (2016)
    • ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി സ്പോർട്സ് മീറ്റിൽ (2010) സുശീൽ കുമാറിന്റെയും ധനാരാജ് പിള്ളയുടെയും ഒപ്പം.
    • സത്പാൽ സിംഗ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരുമായി ടെറി ഫോർ മാരത്തോൺ (2010)
    • വിജേന്ദർ സിംഗ്, ജ്വാലാ ഗട്ട, ഗഗൻ നാരംഗ്, മേരി കോം, സുശീൽ കുമാർ എന്നിവരോടൊപ്പം ലിംക ബുക്ക് ഓഫ് റെക്കോർഡിലെ അതിഥി (2011)
    • ചാൽ ലേഫ് ഭഗ് ലേ സ്പോർട്സ് ഇവന്റ്
    • ദീപാലയ സ്കൂൾ സ്പോർട്സ് മീറ്റ് (2011)
    • ദേവ് സമാജ് സ്കൂൾ സ്പോർട്സ് മീറ്റ് (2012)
    • 2012 ലെ ബ്രാൻഡ് പ്രൊമോഷനായുള്ള കീപ്സൺസ്, കീർത്തി നഗർ

ഇതും കാണുക

തിരുത്തുക
  • സനാ ദുവ

റെഫറൻസുകൾ

തിരുത്തുക
  1. "Prachi Tehlan birthdate confirmed from her official facebook page". Facebook (in ഇംഗ്ലീഷ്). Retrieved 1 April 2018.
  2. "Prachi Tehlan on women in sports". Femina. 12 May 2016.
  3. "Netball captain-turned- actress asked to lose 15 kilos for her show". Times of India. 28 January 2016.
  4. "Diya Aur Baati star Prachi Tehlan: JMC girls represent true women power". The Times of India. 9 November 2017.
  5. "Ikyavan actor Prachi Tehlan shares pros and cons of being super tall". Indian Express. Retrieved 1 April 2018.
  6. "There's a unspoken bond between me and Namish: Prachi Tehlan". Times of India. Retrieved 1 April 2018.[പ്രവർത്തിക്കാത്ത കണ്ണി]
  7. "Netball captain-turned- actress asked to lose 15 kilos for her show". Times of India. Retrieved 28 January 2016.
  8. "Prachi Tehlan excited to shoot in Rann of Kutch". Times of India. Archived from the original on 2018-04-02. Retrieved 1 April 2018.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രാചി_തെഹ്ലാൻ&oldid=4138752" എന്ന താളിൽനിന്ന് ശേഖരിച്ചത്