പ്രസീത ചാലക്കുടി

നാടൻപാട്ട് കലാകാരി

ഒരു നാടൻപാട്ട് കലാകാരിയാണ് പ്രസീത ചാലക്കുടി.

പ്രസീത
പ്രസീത
ജനനം
തൊഴിൽഗായിക
ജീവിതപങ്കാളി(കൾ)മനോജ്
കുട്ടികൾ1
മാതാപിതാക്ക(ൾ)മടപ്പാട്ടുപറമ്പിൽ ഉണ്ണിച്ചെക്കൻ, വള്ളി

ജീവിതരേഖ

തിരുത്തുക

ചാലക്കുടിക്കു കിഴക്ക് കാഞ്ഞിരപ്പിള്ളി മടപ്പാട്ടുപറമ്പിൽ ഉണ്ണിച്ചെക്കന്റെയും വള്ളിയുടെയും രണ്ടു മക്കളിൽ ഇളയവളായ പ്രസീതക്കു കുട്ടിയായിരിക്കുമ്പോഴേ കർഷകത്തൊഴിലാളിയായ അച്ഛനിൽ നിന്നും അമ്മയുടെ അമ്മാവൻ ചാത്തുണ്ണിയിൽ നിന്നും നാടൻ പാട്ടുകൾ കേട്ട് പഠിക്കുവാൻ സാധിച്ചു . വേളൂർക്കര യു.പി.യിലും പരിയാരം സെന്റ്‌ ജോർജ് ഹൈസ്കൂളിലും ചാലക്കുടി കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി ഹൈസ്കൂളിലും ആയിരുന്നു പ്രാഥമിക വിദ്യഭ്യാസം . ഫോക്‌ലോറിൽ എം.ഫില്ലും നെറ്റും നേടിയ ഈ ഗ്രാമീണഗായിക ഉത്തരകേരളത്തിലെ പുലയരുടെ നാടൻ പാട്ടുകൾ എന്ന വിഷയത്തിൽ കേരളകലാമണ്ഡലത്തിൽ പിഎച്ച് ഡി. ചെയ്തിട്ടുണ്ട് .നടനും ഗായകനുമായ മനോജ് പെരുമ്പിലാവാണ് ഭർത്താവ്. എൽ.കെ.ജി. വിദ്യാർഥിയായ കാളിദാസ് ഏകമകൻ.

ജീവിതത്തിലെ വഴിത്തിരിവ്

തിരുത്തുക

2002-ൽ കേരളവർമ കോളേജിൽ ബി.എസ്‌സി.ക്കു ചേർന്നതാണ് ജീവിതത്തിലെ വഴിത്തിരിവായത്. അവിടെവെച്ചാണ് കവി ഏങ്ങണ്ടിയൂർ ചന്ദ്രശഖരനും മറ്റും ഭാഗമായിരുന്ന ജനനയന എന്ന നാടൻ പാട്ടുസംഘടനയുമായി അടുക്കുന്നത് .ജനനയനയുടെ നിന്നെക്കാണാനെന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ എന്നിട്ടെന്തേ നിന്നെക്കെട്ടാൻ ഇന്നു വരെ വന്നില്ലാരും എന്ന നാടൻ പാട്ടു പ്രസീത എത്തും വരെ മറ്റൊരു കുട്ടിയാണ് പാടിയിരുന്നത്. ഗാനരചയിതാവു തന്നെയാണ് ഒരു പരീക്ഷണമെന്നോണം പുതിയ കുട്ടിയെക്കൊണ്ട് പാടിക്കാം എന്ന തീരുമാനത്തിലെത്തുന്നത്. അതോടെ പാട്ടിന്റെ ശ്രുതിയും ഗതിയും മാറിയതോടൊപ്പം പ്രസീതയുടെ ജീവിതവും മാറി .നാൽപ്പതിലധികം തവണ ഗൾഫ്‌നാടുകൾ സന്ദർശിച്ചിട്ടുള്ള ഈ ഗായിക 2010 ൽ പതി ഫോക്ക് അക്കാദമി എന്ന സ്വന്തം കലാസമിതിക്ക് രൂപംനൽകി.നാടൻപാട്ടുകളും കലാരൂപങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള ഇവരുടെ സ്റ്റേജ്‌ ഷോയിൽ പതിനെട്ടോളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. മുടിയാട്ടം, മലവാഴിയാട്ടം, മയിലാട്ടം, കരകാട്ടം, വട്ടമുടി, കരിങ്കാളി, ക്ഷേത്രപാലകൻ തുടങ്ങിയ വ്യത്യസ്ത കലാരൂപങ്ങളെ അതിന്റെ തനിമയിൽ പരിചയപ്പെടുത്താനുള്ള ശ്രമമാണ് അക്കാദമിയുടെത്. പിഗ്മാൻ ,വസന്തത്തിന്റെ കനൽ വഴികൾ എന്നീ മലയാള ചലച്ചിത്രങ്ങളിൽ പ്രസീത പാട്ടുകൾ പാടിയിട്ടുണ്ട് [1] ,[2] .

ശ്രദ്ധേയമായ നാടൻ പാട്ടുകൾ

തിരുത്തുക
  • പ്രസീതയുടെ നിന്നെക്കാണാനെന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ എന്ന നാടൻ പാട്ടു ആറു ലക്ഷം പേരാണ് യൂട്യൂബിൽ മാത്രം ആസ്വദിച്ചത്
  • ഇഞ്ചക്കാട് ബാലചന്ദ്രന്റെ ഇനിവരുന്നൊരു തലമുറയ്ക്ക് എന്ന പ്രശസ്ത പരിസ്ഥിതി ഗാനം പ്രസീതയുടെ ശബ്ദത്തിൽ ആൽബമായി പുറത്തിറങ്ങി
  • കുട്ടാ കുട്ടാ കരയല്ലേ കുട്ടാ
  1. "പ്രസീത പാടുമ്പോൾ -". www.mathrubhumi.com. Archived from the original on 2019-12-21. Retrieved 2019-02-28.
  2. "ഇല്ലായ്മയെ പാട്ടുപാടി തോൽപിച്ച പ്രസീതയുടെ ജീവിതം -". www.madhyamam.com.
"https://ml.wikipedia.org/w/index.php?title=പ്രസീത_ചാലക്കുടി&oldid=3922283" എന്ന താളിൽനിന്ന് ശേഖരിച്ചത്