മലയാള സിനിമയിലെ വസ്ത്രാലങ്കാര സങ്കൽപ്പങ്ങളെ പുതുക്കിയ കോസ്റ്റിയൂം ഡിസൈനറാണ് പ്രവീൺ വർമ്മ. കഥാപാത്രങ്ങൾക്ക് പൂർണതയേകും വിധം കോസ്റ്റിയൂമുകൾ തീർക്കാനുള്ള പ്രവീൺ വർമ്മയുടെ പ്രാവീണ്യം പ്രശസ്തമാണ്. പരസ്യമേഖലയിലും ടെലിവിഷൻ രംഗത്തും കോസ്റ്റിയൂം ഡിസൈനറായി പ്രവീൺ പ്രവർത്തിക്കുന്നു.

മലയാളചലച്ചിത്രമേഖലയിൽ സ്റ്റൈലിസ്റ്റായുള്ള കോസ്റ്റിയൂം ഡിസൈനിംഗിന് തടുക്കമിട്ടത് പ്രവീൺ വർമ്മയാണ്. 2007ൽ പുറത്തിറങ്ങിയ ബിഗ് ബിയാണ് ആദ്യ ചിത്രം. ഈ സിനിമയിലെ കോസ്റ്റിയൂമുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഈ സിനിമയിലാണ് വസ്ത്രാലങ്കാരം എന്ന ടൈറ്റിലിന് പകരം സ്റ്റൈലിസ്റ്റ് എന്ന ടൈറ്റിൽ ആദ്യമായി മലയാള സിനിമയിൽ ഉപയോഗിച്ചത്. അങ്ങനെയെങ്കിൽ മലയാള സിനിമയിലെ ആദ്യത്തെ കോസ്റ്റിയൂം ഡിസൈനർ അല്ലെങ്കിൽ സ്‌റ്റൈലിസ്റ്റായരിക്കാം പ്രവീൺ വർമ്മ.

സിനിമകൾ

തിരുത്തുക
  1. ബിഗ് ബി
  2. സാഗർ ഏലിയാസ് ജാക്കി
  3. അൻവർ
  4. ടൂർണമെന്റ്
  5. ബാച്ച്‌ലർ പാർട്ടി
  6. അഞ്ച് സുന്ദരികൾ(കുള്ളന്റെ ഭാര്യ)
  7. സിനിമ കമ്പനി
  8. ഹണി ബീ
  9. ഹായ്, അയാം ടോണി
  10. ഡബിൾ ബാരൽ
  • നിങ്ങൾക്കുമാകാം കോടീശ്വരൻ- 2015 സീസൺ
  • സെൽ മീ ദ ആൻസർ
"https://ml.wikipedia.org/w/index.php?title=പ്രവീൺ_വർമ്മ&oldid=2332706" എന്ന താളിൽനിന്ന് ശേഖരിച്ചത്