പ്രബോദ് തിർക്കി

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

പ്രബോദ് തിർക്കി (1984 ഒക്ടോബർ 6ന് ജനനം) ഒരു ഇന്ത്യൻ ഹോക്കി കളിക്കാരനാണ്. അദ്ദേഹം ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനുമാണ്.

വ്യക്തിജീവതംതിരുത്തുക

ഇന്ത്യൻ ഹോക്കി സീനിയർ ടീമിന്റെ മുൻ ക്യാപ്റ്റനായ ഇഗ്നാസ് തിർക്കിയുടെ സഹോദരനാണ് പ്രബോദ്. അദ്ദേഹത്തിന്റെ ആരാധനാപാത്രം മറ്റൊരു മുൻ ക്യാപ്റ്റനായ ദിലീപ് തിർക്കി ആണ്. അദ്ദേഹവും സുന്ദർഗാർ കാരനായിരുന്നു. പ്രബോദ് സ്വേത തിർക്കിയെ റാഞ്ചിയിൽ വച്ച് 2011 ജനുവരി 28ന്  വിവാഹം ചെയ്തു.

ഒദ്യോഗികജീവിതംതിരുത്തുക

അദ്ദേഹത്തിന്റെ മുൻകാല കരിയറിൽ സബ്ജൂനിയർ, ജൂനിയർ[1], ഇന്ത്യ എ ടീം എന്നിവയുടെയും അവസാനം ഇന്ത്യൻ സീനിയർ ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു. ചെന്നെയിൽ വച്ച് നടന്ന ഏഷ്യ കപ്പ് 2007 ൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ഇദ്ദേഹമായിരുന്നു.[2]

അവാർഡുകൾതിരുത്തുക

S.No. Awards Year
1 ബിജു പട്നായിക് സ്റ്റേറ്റ് സ്പോർട്സ് അവാർഡ്
2009
2 ഏകലവ്യ പുരസ്കാർ
2001

അവലംബംതിരുത്തുക

  1. Empty citation (help)
  2. "Prabodh Tirkey: Chak De!".
"https://ml.wikipedia.org/w/index.php?title=പ്രബോദ്_തിർക്കി&oldid=2915072" എന്ന താളിൽനിന്ന് ശേഖരിച്ചത്