നവാൽ സൗഫി

09:14, 6 സെപ്റ്റംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) ("Nawal Soufi" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)

മൊറോക്കോ വംശജയായ ഇറ്റാലിയൻ സാമൂഹിക - മനുഷ്യാവകാശ പ്രവർത്തകയാണ് നവാൽ സൗഫി (Arabic: نوال الصوفي ; born 1988 മൊറോക്കോയിൽ). അഭയാർത്ഥി പ്രശനങ്ങളിൽ സജീവമായി ഇടപെട്ടു വന്ന നവാൽ, പലസ്തീൻ വിഷയത്തിൽ പ്രത്യേക താല്പര്യം പുലർത്തി വരുന്നു[1].

ജീവിതരേഖ

മൊറോക്കോയിൽ ജനിച്ച നവാൽ മാതാപിതാക്കൾക്ക് ഒപ്പം ഇറ്റലിയിലെ കാറ്റനിയയിലേക്ക് കുടിയേറി. പതിനാലാം വയസ്സിൽ തന്നെ പൊതുപ്രവർത്തനം ആരംഭിച്ച നവാൽ, ഇറ്റലിയിലെ മൊറോക്കൻ കുടിയേറ്റക്കാരേയും ഭവനരഹിതരേയും നിലനിൽപ്പിനായി സഹായിച്ച് കൊണ്ടാണ് അതിന് തുടക്കം കുറിച്ചത്. സിസിലിയിലെ കോടതികളിലും ജയിലുകളിലും താൽക്കാലിക ജോലികൾ ചെയ്തുകൊണ്ടിരിക്കെ തന്നെ പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻ എന്ന വിഷയത്തിൽ ബിരുദം കരസ്ഥമാക്കി[2].

പലസ്തീൻ പ്രശ്നവും അറബ് വസന്തവും നവാലിന്റെ ജീവിതത്തെ നന്നായി സ്വാധീനിച്ചിരുന്നു. 2012 ഡിസംബറിൽ ഒരു ജീവകാരുണ്യ സംഘത്തെ നയിച്ചു കൊണ്ട് സിറിയയിലേക്ക് പുറപ്പെട്ട നവാൽ അവിടെ 800-ഓളം കുടുംബങ്ങൾക്ക് സഹായമെത്തിച്ചു. ഇറ്റലിയിൽ അഭയം പ്രാപിക്കാൻ ഉദ്ദേശിക്കുന്ന അഭയാർത്ഥികൾക്ക് ആവശ്യമായ സഹകരണങ്ങൾ അവർ വാഗ്ദാനം ചെയ്തു[3][4].

പ്രവർത്തനങ്ങൾ

നൂറുകണക്കിന് അഭയാർത്ഥികളെ വഹിച്ചിരുന്ന ബോട്ട് മെഡിറ്ററേനിയൻ കടലിൽ അപകടത്തിൽ കുടുങ്ങിയപ്പോൾ ഒരു യാത്രക്കാരൻ ഫോണിൽ ബന്ധപ്പെട്ടതനുസരിച്ച് നവാൽ ഇടപെടുകയും അതുമൂലം അവരെ രക്ഷപ്പെടുത്താൻ കഴിയുകയും ചെയ്തു[5]. ഈ സംഭവത്തോടെ പ്രശസ്തയായി മാറിയ നവാൽ ഇത്തരം അനധികൃത കുടിയേറ്റക്കാർക്ക് സഹായമെത്തിക്കാനും അവരെ രക്ഷപ്പെടുത്താനും തുടങ്ങി. ഇത്തരത്തിൽ 20 ലക്ഷത്തോളം പേർക്ക് സഹായം നൽകാൻ ഇവർക്ക് കഴിഞ്ഞു[6].


അംഗീകാരങ്ങൾ

2014-ൽ സിറിയയിലും ലിബിയയിലുമായി ഇവർ തയ്യാറാക്കിയ ഡോക്യുമെന്ററികൾ നിരവധി അവാർഡുകൾ നേടിയിരുന്നു. മർസമേമി അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ ബോർഡർ വുമൻ അവാർഡ്, പയനിയർ വുമൻ (ഡോണ ഡി ഫ്രോണ്ടിയറ) എന്നിവ അതിൽ പെടുന്നു[7][8].

2016-ൽ നവാലിന് യൂറോപ്യൻ സിറ്റിസൺ പ്രൈസ് ലഭിച്ചു[9]. 2017-ൽ ഇനീഷ്യേറ്റീവ് ആർട്ടിസാൻസ് ഓഫ് ഹോപ് പുരസ്കാരം നേടി (ദുബൈ ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറബികളായ വ്യക്തികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനായി ഏർപ്പെടുത്തിയ പുരസ്ക്കാരം)[10].

നവാൽ, ദ ഏയ്ഞ്ചൽ ഓഫ് റെഫ്യൂജീസ് എന്ന പുസ്തകത്തിൽ ഇവരുടെ ജീവിതം വർഞ്ഞിടുന്നതാണ്[11].

2018-ൽ ദ റോയൽ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററിന്റെ വുമൻ ഓഫ് ദ ഇയർ ആയി നവാൽ പ്രഖ്യാപിക്കപ്പെട്ടിരുന്നു.[12]


റഫറൻസുകൾ

 

  1. Mission
  2. A Message From Lesbos, by the Refugees' Angel
  3. Nawal Soufi, "Lady Sos" of Italy. The trafficker: "The smugglers call her"
  4. Haworth, Abigail (2016-02-17). "Meet the One-Woman Syrian Rescue Mission". Marie Claire (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-06-21.
  5. "This Woman's Cell Phone Has Become A Lifeline For Migrants Crossing The Mediterranean". BuzzFeed News (in ഇംഗ്ലീഷ്). Retrieved 2020-06-21.
  6. "L'ange des réfugiés, Nawal Soufi ou "Mama Nawal"". libe (in ഫ്രഞ്ച്). 2017-05-24.
  7. "Premio Donna di frontiera a Nawal Soufi". catania.meridionews (in ഫ്രഞ്ച്). 2014-06-26.
  8. MARZAMEMI, PROVINCE OF SYRACUSE, ITALY
  9. "The European Citizen's Prize Ceremony 2016 at the Historical Archives of the European Union". European University Institute (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-06-21.
  10. Moroccan ‘Refugees Angel’ Crowned Greatest ‘Arab Hope Maker’ in Dubai
  11. European Citizenship Awards 2016
  12. "The world's 500 most influential muslims 2018" (PDF). The world's 500 most influential muslims 2018. 2018. Retrieved 2021-09-06.
"https://ml.wikipedia.org/w/index.php?title=നവാൽ_സൗഫി&oldid=3659449" എന്ന താളിൽനിന്ന് ശേഖരിച്ചത്