മൊറോക്കോ വംശജയായ ഇറ്റാലിയൻ സാമൂഹിക - മനുഷ്യാവകാശ പ്രവർത്തകയാണ് നവാൽ സൗഫി (Arabic: نوال الصوفي ; born 1988 മൊറോക്കോയിൽ). അഭയാർത്ഥി പ്രശനങ്ങളിൽ സജീവമായി ഇടപെട്ടു വന്ന നവാൽ സൗഫി, പലസ്തീൻ വിഷയത്തിൽ പ്രത്യേക താല്പര്യം പുലർത്തി വരുന്നു[1].

ജീവിതരേഖ തിരുത്തുക

മൊറോക്കോയിൽ ജനിച്ച നവാൽ സൗഫി മാതാപിതാക്കൾക്ക് ഒപ്പം ഇറ്റലിയിലെ കാറ്റനിയയിലേക്ക് കുടിയേറി. പതിനാലാം വയസ്സിൽ തന്നെ പൊതുപ്രവർത്തനം ആരംഭിച്ച അവർ, ഇറ്റലിയിലെ മൊറോക്കൻ കുടിയേറ്റക്കാരേയും ഭവനരഹിതരേയും നിലനിൽപ്പിനായി സഹായിച്ച് കൊണ്ടാണ് അതിന് തുടക്കം കുറിച്ചത്. സിസിലിയിലെ കോടതികളിലും ജയിലുകളിലും താൽക്കാലിക ജോലികൾ ചെയ്തുകൊണ്ടിരിക്കെ തന്നെ പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻ എന്ന വിഷയത്തിൽ ബിരുദം നവാൽ സൗഫി കരസ്ഥമാക്കി[2].

പലസ്തീൻ പ്രശ്നവും അറബ് വസന്തവും നവാൽ സൗഫിയുടെ ജീവിതത്തെ നന്നായി സ്വാധീനിച്ചിരുന്നു. 2012 ഡിസംബറിൽ ഒരു ജീവകാരുണ്യ സംഘത്തെ നയിച്ചു കൊണ്ട് സിറിയയിലേക്ക് പുറപ്പെട്ട നവാൽ സൗഫി അവിടെ 800-ഓളം കുടുംബങ്ങൾക്ക് സഹായമെത്തിച്ചു. ഇറ്റലിയിൽ അഭയം പ്രാപിക്കാൻ ഉദ്ദേശിക്കുന്ന അഭയാർത്ഥികൾക്ക് ആവശ്യമായ സഹകരണങ്ങൾ അവർ വാഗ്ദാനം ചെയ്തു[3][4].

പ്രവർത്തനങ്ങൾ തിരുത്തുക

നൂറുകണക്കിന് അഭയാർത്ഥികളെ വഹിച്ചിരുന്ന ബോട്ട് മെഡിറ്ററേനിയൻ കടലിൽ അപകടത്തിൽ കുടുങ്ങിയപ്പോൾ ഒരു യാത്രക്കാരൻ ഫോണിൽ ബന്ധപ്പെട്ടതനുസരിച്ച് നവാൽ സൗഫി ഇടപെടുകയും അതുമൂലം അവരെ രക്ഷപ്പെടുത്താൻ കഴിയുകയും ചെയ്തു[5]. ഈ സംഭവത്തോടെ പ്രശസ്തയായി മാറിയ നവാൽ സൗഫി ഇത്തരം അനധികൃത കുടിയേറ്റക്കാർക്ക് സഹായമെത്തിക്കാനും അവരെ രക്ഷപ്പെടുത്താനും തുടങ്ങി. ഇത്തരത്തിൽ രണ്ട് ലക്ഷത്തോളം പേർക്ക് സഹായം നൽകാൻ ഇവർക്ക് കഴിഞ്ഞു[6][7]. മാമ നവാൽ (മാമ എന്നാൽ മാതാവ് എന്നർത്ഥം), ലേഡി എസ്.ഒ.എസ് എന്നീ പേരുകളിൽ ഇവർ അറിയപ്പെടാൻ തുടങ്ങി. അഭയാർത്ഥികൾക്കിടയിൽ നവാൽ സൗഫിയുടെ ഫോൺ നമ്പറുകൾ വ്യാപരിക്കുകയും അത്യാവശ്യ സന്ദർഭങ്ങളിൽ ബന്ധപ്പെടുവാൻ സാധിക്കുകയും ചെയ്തു വന്നു. സന്ദേശങ്ങൾ ലഭിക്കുമ്പോൾ കോസ്റ്റ്ഗാർഡുമായി സഹകരിച്ച് അവരെ കരക്കെത്തിക്കുകയും അവശ്യസാധനങ്ങളുമായി അവരെ സ്വീകരിക്കുകയും ചെയ്യാൻ നവാൽ സൗഫി മുന്നിൽ നിന്നു. അവരുടെ സ്ഥാനം നിർണ്ണയിക്കുന്ന കോർഡിനേറ്റുകൾ കോസ്റ്റ്ഗാർഡിന് നൽകിക്കൊണ്ട് അഭയാർത്ഥികളോട് ആവശ്യമുള്ള നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് അവരെ കാത്തുനിൽക്കുകയും ചെയ്യുന്ന നവാൽ, അവർക്കാവശ്യമുള്ള വെള്ളം, ഭക്ഷണം, വസ്ത്രം എന്നിവയെല്ലാം തയ്യാറാക്കി വെക്കുന്നു. ഗ്രീസിലെ ലെസ്ബോസ്, കോസ്, ക്വിയോസ്, സാമോസ് ദ്വീപുകളിലായാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നതെന്നതിനാൽ ദ്വീപുകൾക്കിടയിൽ ഓടി നടക്കുകയാണ് നവാൽ. ഒരു സംഘടനയുടെയും പിൻബലമില്ലാതെയാണ് നവാൽ ഈ പ്രവർത്തനങ്ങളൊക്കെ ചെയ്തിരുന്നത്. ഇപ്പോൾ വളണ്ടിയർമാരായി ചെറിയ ഒരു സംഘം സഹായത്തിനായി വരുന്നുണ്ട്[8].

അംഗീകാരങ്ങൾ തിരുത്തുക

2014-ൽ സിറിയയിലും ലിബിയയിലുമായി ഇവർ തയ്യാറാക്കിയ ഡോക്യുമെന്ററികൾ നിരവധി അവാർഡുകൾ നേടിയിരുന്നു. മർസമേമി അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ ബോർഡർ വുമൻ അവാർഡ്, പയനിയർ വുമൻ (ഡോണ ഡി ഫ്രോണ്ടിയറ) എന്നിവ അതിൽ പെടുന്നു[9][10].

2016-ൽ നവാലിന് യൂറോപ്യൻ സിറ്റിസൺ പ്രൈസ് ലഭിച്ചു[11]. 2017-ൽ ഇനീഷ്യേറ്റീവ് ആർട്ടിസാൻസ് ഓഫ് ഹോപ് പുരസ്കാരം നേടി (ദുബൈ ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറബികളായ വ്യക്തികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനായി ഏർപ്പെടുത്തിയ പുരസ്ക്കാരം)[12].

നവാൽ, ദ ഏയ്ഞ്ചൽ ഓഫ് റെഫ്യൂജീസ് എന്ന പുസ്തകം ഇവരുടെ ജീവിതം വരഞ്ഞിടുന്നതാണ്[13].

2018-ൽ ദ റോയൽ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററിന്റെ വുമൻ ഓഫ് ദ ഇയർ ആയി നവാൽ സൗഫി പ്രഖ്യാപിക്കപ്പെട്ടിരുന്നു[14]. പ്രസ്തുത കേന്ദ്രം തന്നെ തയ്യാറാക്കിയ ലോകത്തെ സ്വാധീനിച്ച 500 വ്യക്തിത്വങ്ങളുടെ റാങ്കിങ്ങിൽ നവാൽ സൗഫി ഉൾപ്പെട്ടിരുന്നു.

റഫറൻസുകൾ തിരുത്തുക

  1. Mission
  2. A Message From Lesbos, by the Refugees' Angel
  3. Nawal Soufi, "Lady Sos" of Italy. The trafficker: "The smugglers call her"
  4. Haworth, Abigail (2016-02-17). "Meet the One-Woman Syrian Rescue Mission". Marie Claire (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-06-21.
  5. "This Woman's Cell Phone Has Become A Lifeline For Migrants Crossing The Mediterranean". BuzzFeed News (in ഇംഗ്ലീഷ്). Retrieved 2020-06-21.
  6. "Nawal Al-Soufi" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-09-06.
  7. "L'ange des réfugiés, Nawal Soufi ou "Mama Nawal"". libe (in ഫ്രഞ്ച്). 2017-05-24.
  8. Manisera, Sara. "'Lady SOS': The woman saving Syrian refugees at sea" (in ഇംഗ്ലീഷ്). Retrieved 2021-09-06.
  9. "Premio Donna di frontiera a Nawal Soufi". catania.meridionews (in ഫ്രഞ്ച്). 2014-06-26. Archived from the original on 2021-09-06. Retrieved 2021-09-06.
  10. "MARZAMEMI, PROVINCE OF SYRACUSE, ITALY". Archived from the original on 2021-09-06. Retrieved 2021-09-06.
  11. "The European Citizen's Prize Ceremony 2016 at the Historical Archives of the European Union". European University Institute (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-06-21.
  12. Moroccan ‘Refugees Angel’ Crowned Greatest ‘Arab Hope Maker’ in Dubai
  13. European Citizenship Awards 2016
  14. "The world's 500 most influential muslims 2018" (PDF). The world's 500 most influential muslims 2018. 2018. Retrieved 2021-09-06.
"https://ml.wikipedia.org/w/index.php?title=നവാൽ_സൗഫി&oldid=4069553" എന്ന താളിൽനിന്ന് ശേഖരിച്ചത്