അൽഥാനി കുടുംബം
ബനൂതമീം രാജവംശത്തിൽ പെട്ട ഖത്തർ രാജകുടുംബമാണ് ആൽഥാനി എന്ന ഥാനി കുടുംബം.(അറബി: اَل ثاني)[1]. ആൽ എന്നാൽ കുടുംബം എന്നാണ് അർത്ഥം. ആലു ഥാനി എന്നും ഉച്ചാരണഭേദമുണ്ട്.
House of Al Thani | |
---|---|
പാരമ്പര്യം | Islam (Sunni) |
ചരിത്രം
ഥാനി കുടുംബത്തിന്റെ വേരുകൾ ചെന്നെത്തുന്നത് നജ്ദിലാണ് (ഇന്നത്തെ സൗദി അറേബ്യയിലെ റിയാദ് പ്രോവിൻസ്). നജ്ദിലെ ജബ്‌രീൻ മരുപ്പച്ചയിൽ താമസിച്ചിരുന്ന മുദർ ബിൻ നിസാർ ഗോത്രപ്രമുഖൻ തന്റെ ഗോത്രത്തോടൊപ്പം പിന്നീട് ഇന്നത്തെ ഖത്തറിലേക്ക് മാറുകയായിരുന്നു[2]. റിയാദിനടുത്ത ഉഷൈഖിർ എന്ന പ്രദേശത്ത് താമസിച്ചിരുന്ന ഈ ഗോത്രം 1720-കളിലാണ് ഖത്തറിലേക്ക് നീങ്ങിയത്. വിവിധ പ്രദേശങ്ങളിലെ[3] താമസത്തിനുശേഷം പത്തൊമ്പതാം നൂറ്റാണ്ടിൽ ദോഹയിൽ സ്ഥിരതാമസമാക്കി. മുഹമ്മദ് ബിൻ ഥാനിയായിരുന്നു അന്ന് ഗോത്രനേതാവ്. അദ്ദേഹത്തിന്റെ പിതാവ് ഥാനി ബിൻ മുഹമ്മദിന്റെ പേരിൽ നിന്നാണ് ഗോത്രനാമം രൂപപ്പെട്ടത്.
ഭരണാധികാരികൾ
അമീറുകളുടെ പട്ടിക:
- ശൈഖ് ഥാനി ബിൻ മുഹമ്മദ്
- ശൈഖ് മുഹമ്മദ് ബിൻ ഥാനി, ഖത്തറിലെ അമീർ (1851–1878)
- ശൈഖ് ജാസിം ബിൻ മുഹമ്മദ് അൽ ഥാനി, ഖത്തറിലെ അമീർ (1878-1913)
- ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് അൽ ഥാനി, 1898 നും 1905 നും ഇടയിൽ ഖത്തർ ഭരിച്ചു ( സഹോദരൻ അദ്ദേഹത്തിന് അനുകൂലമായി രാജിവച്ചതിനുശേഷം ) 1905 ൽ കൊല്ലപ്പെടുന്നതുവരെ. [4]
- ശൈഖ് മുഹമ്മദ് ബിൻ ജാസിം അൽ ഥാനി, ഖത്തറിലെ അമീർ (1913-1914)
- ശൈഖ് അബ്ദുല്ല ബിൻ ജാസിം അൽ ഥാനി, ഖത്തറിലെ അമീർ (1914-1949)
- ശൈഖ് അലി ബിൻ അബ്ദുല്ല അൽ ഥാനി, ഖത്തറിലെ അമീർ (1949-1960)
- ശൈഖ് അഹ്മദ് ബിൻ അലി അൽ ഥാനി, ഖത്തറിലെ അമീർ (1960–1972)
- ശൈഖ് ഖലീഫ ബിൻ ഹമദ് അൽ ഥാനി, ഖത്തറിലെ അമീർ (1972–1995)
- ശൈഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനി, ഖത്തറിലെ അമീർ (1995–2013)
- ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി, ഖത്തറിലെ അമീർ (2013 മുതൽ ഇന്നുവരെ)
അവലംബം
- ↑ "Meet the world's other 25 royal families". Archived from the original on 4 July 2015. Retrieved 31 August 2017.
- ↑ Althani, Mohamed (2013). Jassim the Leader: Founder of Qatar. Profile Books. p. 25. ISBN 978-1-78125-070-9.
- ↑ Mohamed Althani, p. 26
- ↑ "File 160/1903 'Persian Gulf: El Katr; appointment of Turkish Mudirs; question of Protectorate Treaty with El Katr' [170v] (345/860)". Qatar Digital Library (in ഇംഗ്ലീഷ്). 2015-08-20. Retrieved 2020-03-06.