ബനൂതമീം രാജവംശത്തിൽ പെട്ട ഖത്തർ രാജകുടുംബമാണ് ആൽഥാനി എന്ന ഥാനി കുടുംബം.(അറബി: اَل ثاني)[1]. ആൽ എന്നാൽ കുടുംബം എന്നാണ് അർത്ഥം. ആലു ഥാനി എന്നും ഉച്ചാരണഭേദമുണ്ട്.

House of Al Thani
പാരമ്പര്യംIslam (Sunni)

ചരിത്രംതിരുത്തുക

ഥാനി കുടുംബത്തിന്റെ വേരുകൾ ചെന്നെത്തുന്നത് നജ്ദിലാണ് (ഇന്നത്തെ സൗദി അറേബ്യയിലെ റിയാദ് പ്രോവിൻസ്). നജ്ദിലെ ജബ്‌രീൻ മരുപ്പച്ചയിൽ താമസിച്ചിരുന്ന മുദർ ബിൻ നിസാർ ഗോത്രപ്രമുഖൻ തന്റെ ഗോത്രത്തോടൊപ്പം പിന്നീട് ഇന്നത്തെ ഖത്തറിലേക്ക് മാറുകയായിരുന്നു[2]. റിയാദിനടുത്ത ഉഷൈഖിർ എന്ന പ്രദേശത്ത് താമസിച്ചിരുന്ന ഈ ഗോത്രം 1720-കളിലാണ് ഖത്തറിലേക്ക് നീങ്ങിയത്. വിവിധ പ്രദേശങ്ങളിലെ[3] താമസത്തിനുശേഷം പത്തൊമ്പതാം നൂറ്റാണ്ടിൽ ദോഹയിൽ സ്ഥിരതാമസമാക്കി. മുഹമ്മദ് ബിൻ ഥാനിയായിരുന്നു അന്ന് ഗോത്രനേതാവ്. അദ്ദേഹത്തിന്റെ പിതാവ് ഥാനി ബിൻ മുഹമ്മദിന്റെ പേരിൽ നിന്നാണ് ഗോത്രനാമം രൂപപ്പെട്ടത്.

ഭരണാധികാരികൾതിരുത്തുക

അമീറുകളുടെ പട്ടിക:

  • ശൈഖ് ഥാനി ബിൻ മുഹമ്മദ്
  • ശൈഖ് മുഹമ്മദ് ബിൻ ഥാനി, ഖത്തറിലെ അമീർ (1851–1878)
  • ശൈഖ് ജാസിം ബിൻ മുഹമ്മദ് അൽ ഥാനി, ഖത്തറിലെ അമീർ (1878-1913)
  • ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് അൽ ഥാനി, 1898 നും 1905 നും ഇടയിൽ ഖത്തർ ഭരിച്ചു.[4]
  • ശൈഖ് മുഹമ്മദ് ബിൻ ജാസിം അൽ ഥാനി, ഖത്തറിലെ അമീർ (1913-1914)
  • ശൈഖ് അബ്ദുല്ല ബിൻ ജാസിം അൽ ഥാനി, ഖത്തറിലെ അമീർ (1914-1949)
  • ശൈഖ് അലി ബിൻ അബ്ദുല്ല അൽ ഥാനി, ഖത്തറിലെ അമീർ (1949-1960)
  • ശൈഖ് അഹ്മദ് ബിൻ അലി അൽ ഥാനി, ഖത്തറിലെ അമീർ (1960–1972)
  • ശൈഖ് ഖലീഫ ബിൻ ഹമദ് അൽ ഥാനി, ഖത്തറിലെ അമീർ (1972–1995)
  • ശൈഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനി, ഖത്തറിലെ അമീർ (1995–2013)
  • ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി, ഖത്തറിലെ അമീർ (2013 മുതൽ ഇന്നുവരെ)

അവലംബംതിരുത്തുക

 

  1. "Meet the world's other 25 royal families". മൂലതാളിൽ നിന്നും 4 July 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 August 2017.
  2. Althani, Mohamed (2013). Jassim the Leader: Founder of Qatar. Profile Books. പുറം. 25. ISBN 978-1-78125-070-9.
  3. Mohamed Althani, p. 26
  4. "File 160/1903 'Persian Gulf: El Katr; appointment of Turkish Mudirs; question of Protectorate Treaty with El Katr' [170v] (345/860)". Qatar Digital Library (ഭാഷ: ഇംഗ്ലീഷ്). 2015-08-20. ശേഖരിച്ചത് 2020-03-06.
"https://ml.wikipedia.org/w/index.php?title=അൽഥാനി_കുടുംബം&oldid=3626230" എന്ന താളിൽനിന്ന് ശേഖരിച്ചത്