ശരീഫ് (സ്ഥാനപ്പേര്)
ഒരു പരമ്പരാഗത അറേബ്യൻ സ്ഥാനപ്പേരാണ് ശരീഫ്. ( അറബി: شَريف ) ഷരീഫ്, ഷെരീഫ്, ശെരീഫ്, അൽശരീഫ് എന്നിങ്ങനെയൊക്കെ ഇത് ഉച്ചരിക്കപ്പെടുന്നുണ്ട്. കുലീനൻ, ഉയർന്നവൻ എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം. ശരീഫ എന്നാണ് ഇതിന്റെ സ്ത്രീലിംഗപദം. അഷ്റഫ്, ശുറഫാ എന്നതൊക്കെ ഇതിന്റെ ബഹുവചന രൂപമാണ്. മക്കയും മദീനയുമുൾപ്പെടുന്ന ഹിജാസ് പ്രദേശം ഭരിച്ചിരുന്ന ഹസാനിദ് രാജാക്കന്മാരെ (ഹാശിമികൾ) സൂചിപ്പിക്കാനായി ശരീഫ് എന്ന പദം ഉപയോഗിച്ചുവന്നു.
മുഹമ്മദ് നബിയുടെ പിൻഗാമികളെന്ന് കരുതപ്പെടുന്ന ഹസ്സാനിദ് വംശം 1201 മുതൽ 1925 വരെ തുടർച്ചയായി ഹിജാസ് ഭരിച്ചു. 1925-ലെ സൗദ് ഭരണകൂടസ്ഥാപനത്തോടെ മറ്റു അറബ് പ്രദേശങ്ങളിലെ ഭരണം നടത്തിയെങ്കിലും നിലവിൽ ജോർദ്ദാനിൽ മാത്രമാണ് ഹസ്സാനിദ് വംശം ഭരണം നിലനിർത്തുന്നത്. മുഹമ്മദ് നബി ഉൾപ്പെട്ട ഹാഷിം കുടുംബത്തിന്റെ തലമുറയായതുകൊണ്ട് ഹാഷിമൈറ്റ് (ഹാശിമികൾ) എന്നും ഇവർ അറിയപ്പെട്ടു